വ്യത്യസ്തനായ ഒരു കള്ളൻ. മോഷ്ടിച്ച വസ്തുക്കളുടെ മൂല്യം കേട്ടാൽ തല കറങ്ങി വീഴും. ഒന്ന് രണ്ടുമല്ല 1.4 ബില്ല്യൻ ഡോളർ (963 മില്ല്യൻ പൌണ്ട്) തുകവരും. 6 വർഷം കൊണ്ട് മോഷ്ടിച്ചു കൂട്ടിയ കലാവസ്തുക്കളുടെ ആകെ തുകയാണിത്.
സ്റ്റെഫാനെ ബ്രീറ്റ് വീസർ എന്ന ഫ്രെഞ്ചുകാരനാണ് കക്ഷി. ജനനം 1971 ഒക്ടോബർ 1 നു .

യൂറോപ്പ് മുഴുവൻ ചുറ്റിക്കറങ്ങി ഒരു മോക്ഷണ പരമ്പര തന്നെ ബ്രീറ്റ് വീസർ നടത്തി. 239 ആർട്ട്‌ വർക്കുകളും മറ്റ് പല വസ്തുക്കളുമായിരുന്നു മോക്ഷണ മുതലുകൾ. ചെല്ലുന്നയിടത്തെല്ലാം ഒരു വെയിറ്ററായി ജോലി ചെയ്താണ് കക്ഷി പണി പറ്റിച്ചത്.

ശരാശരി 15 ദിവസം കൂടുമ്പോൾ ഒരു മോക്ഷണം!. ഗാർഡിയൻ പത്രം വിശേഷിപ്പിച്ചത് ലോകത്തെ ഏറ്റവും സ്ഥിരതയുള്ള ആർട്ട്‌ കള്ളൻ എന്നാണു. മറ്റ് കല മോക്ഷണക്കാരിൽ നിന്നും വ്യത്യസ്തനായിരുന്നു ബ്രീറ്റ് വീസർ. യാതൊരു ലാഭേച്ചയും ബ്രീറ്റ് വീസരിനു ഇക്കാര്യത്തിൽ ഉണ്ടായിരുന്നില്ല.
ഫൈൻ ആർട്സിൽ വിജ്ഞാനമുള്ള ഒരു വ്യക്തിയായിട്ടാണ് കോടതിയിൽ അയാള് സ്വയം വിശേഷിപ്പിച്ചത്.! സ്വന്തമായി ഒരു വലിയ കലശേഖരമായിരുന്നു ബ്രീറ്റ് വീസരുടെ ലക്‌ഷ്യം. പ്രത്യേകിച്ചും 16 ഉം 17 ഉം നൂറ്റാണ്ടിലെ വിഖ്യാതന്മാരുടെ കലാവസ്തുക്കളിലായിരുന്നു ബ്രീറ്റ് വീസരുടെ നോട്ടം. കോടതി വിചാരണയിൽ ബ്രീറ്റ് വീസരുടെ വാക്കുകൾ ഇങ്ങനെയായിരുന്നു.

” ഞാൻ കലയെ ആസ്വദിക്കുന്നു….ഞാൻ കാലാവസ്തുക്കളെ പ്രണയിക്കുന്നു…ഞാനവ ശേഖരിക്കുന്നു, വീട്ടിൽ സൂക്ഷിക്കുന്നു”.

താൻ മോക്ഷ്ടിച്ച ബൃഹത്തായ ശേഖരത്തിൽ നിന്നുള്ള ഓരോന്നിനെ കുറിച്ചും ബ്രീറ്റ് വീസരിനു വ്യക്തമായ ധാരണയുണ്ടായിരുന്നു!. 1995 ജര്മ്മനിയിലെ ബോണിലുള്ള ഒരു കൊട്ടാരത്തിൽ നിന്നായിരുന്നു ബ്രീറ്റ് വീസരുടെ ആദ്യ മോക്ഷണം. കൂടെ കാമുകിയായ ആന്നേ കാതറിൻ ക്ലീൻ ക്ലോസ് സഹായത്തിനു ഉണ്ടായിരുന്നു. ക്രിസ്ത്യൻ വിൽഹെം ഡീറ്റ്രിച്ച് വരച്ച ഒരു പെണ്കുട്ടിയുടെ ഒരു ചെറിയ പോര്ട്രെയിറ്റ് ആയിരുന്നു അത്. ആ ചിത്രത്തെ കുറിച്ച് ബ്രീറ്റ് വീസരുടെ വാക്കുകൾ ഇതായിരുന്നു “I was fascinated by her beauty, by the qualities of the woman in the portrait and by her eyes. I thought it was an imitation of Rembrandt.”

കാമുകി നിരീക്ഷണത്തിൽ ഏർപ്പെട്ടപ്പോൾ ഫ്രെയിമിൽ നിന്ന് പെയിന്റിംഗ് മാറ്റി തന്റെ ജാക്കറ്റി നടിയിൽ ഒളിപ്പിച്ചു!. 170 മ്യൂസിയങ്ങളിൽ ചുരുങ്ങിയത് ഈ വിദ്യ ബ്രീറ്റ് വീസർ പ്രയോഗിച്ചു!.

സെക്യൂരിറ്റി കുറവായ മ്യൂസിയങ്ങളിലായിരുന്നു ബ്രീറ്റ് വീസരിന്റെ മോക്ഷണങ്ങൾ അധികവും. നിരീക്ഷണത്തിനു കാമുകി ആന്നേ ഇപ്പോഴും തന്നെ കൂടെ ഉണ്ടായിരുന്നു. വീസരുടെ മോക്ഷണത്തിലെ ഏറ്റവും പ്രധാനമായത് Sybille, Princess of Cleves by Lucas Cranach the Elder ആയിരുന്നു. അപ്പോഴത്തെ അതിന്റെ ലേലത്തുക 5.6 മില്ല്യൻ പൌണ്ട് വരുമായിരുന്നു!.

വീസർ തന്റെ കലാശേഖരങ്ങൾ ഒരിക്കലും വിൽക്കാൻ ശ്രമിച്ചിരുന്നില്ല!. അതെ സമയം യൂറോപ്പിലെ ഏറ്റവും വലിയ ധനികൻ താനാണെന്ന് ആലോചിച്ച്, ചിന്തിച്ചിരുന്നു!.

ഫ്രാൻസിലെ മുൽഹൌസിലുള്ള അമ്മയുടെ ഭവനത്തിലുള്ള തന്റെ ബഡ് റൂമിൽ അതെല്ലാം വീസർ സൂക്ഷിച്ചു വച്ചു. ബഡ് റൂം ഇരുണ്ടത് ആയിരുന്നതിനാൽ ചിത്രങ്ങൾക്ക് മങ്ങൽ ഏറ്റിരുന്നില്ല. ഒരു പ്രാദേശിക ഫോട്ടോ ഫ്രെയിമർക്ക് താൻ ഫ്രെയിം ചെയ്യുനത് ലോകോത്തര കലാകാരന്മാരുടെ സൃഷ്ടികലാണെന്നു തിരിച്ചറിയാനുള്ള സാധ്യത വളരെ കുറവായിരുന്നു. വീസരുടെ അമ്മ Marielle Schwengel നു അത് മോഷ്ടിച്ചതാണെന്ന് അറിവുണ്ടായിരുന്നില്ല. മകൻ വീസരിൽ അമ്മ Marielle Schwengel നു സംശയമുണ്ടായിരുന്നില്ല. ലേലത്തിൽ നിയമപരമായി വീസർ വാങ്ങിയതാണ് അവയൊക്കെ എന്നാണു ആദ്യം അവർ വിചാരിച്ചത്. എന്നാൽ പിന്നീടവർക്ക് സംശയമായി.

1997 ൽ വീസരും കാമുകിയും ആദ്യമായി പിടിക്കപ്പെട്ടു. ഒരാളുടെ സ്വകാര്യ ശേഖരത്തിൽ നിന്ന് William van Aelst രുടെ ഒരു ലാന്ഡ് സ്കേപ് മോഷ്ടിച്ചതിനായിരുന്നു അത്. ഗാലറി ഉടമയിൽ നിന്ന് പ്രത്യേക അനുവാദം നേടിയാണ്‌ അവർ അകത്തു കടന്നത്. മോക്ഷണം തിരിച്ചറിയപ്പെട്ടു. വീസരുടെ അമ്മയുടെ കാറിൽ നിന്ന് മറ്റൊരു വസ്തുവും കണ്ടെത്തി. 8 മാസത്തെ ശിക്ഷ വീസരിനു കിട്ടി. 2000 മെയ് വരെ സ്വിറ്റ്സർ ലാൻഡിൽ പ്രവേശിക്കുന്നതിന് വിലക്കും. എന്നാൽ ഫ്രാൻസിന്റെ അതിർത്തിയിൽ ജോലി ചെയ്ത് സ്വിറ്റ്സർ ലാൻഡിൽ വീസർ തന്റെ പണി ഇടക്കിടക്ക് തുടർന്നു!.

2001 നവംബറിൽ വീസർ വീണ്ടും പിടിയിലായി. 1584 കാലഘട്ടത്തിലെ ഒരു ബ്യൂഗിൾ സ്വിറ്റ്സർ ലണ്ടിലെ റിച്ചാര്ഡ് വാഗ്നർ മ്യൂസിയത്തിൽ നിന്നും വീസർ മോഷ്ടിച്ചു. ലോകത്ത് അതുപോലെ 3 ബ്യൂഗിൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. 45000 പൌണ്ട് വിലവരുമായിരുന്നു അതിനു. വീസർ രക്ഷപെടുന്നതിനു മുമ്പ് ഒരു സെക്യൂരിറ്റി കണ്ടിരുന്നു. എന്നാൽ 2 ദിവസം കഴിഞ്ഞ് വീസർ ആ മ്യൂസിയത്തിൽ തിരിച്ചെത്തി!. എറിക്ക് ഐസ്നർ എന്ന ഒരു ജേണലിസ്റ്റ് ഒരു പട്ടിയുമായി മ്യൂസിയം ഗ്രൌണ്ടിലൂടെ നടക്കുമ്പോൾ കാണാൻ പാടില്ലാത്ത ഒരു ഭാഗത്ത് ബ്രീറ്റ് വീസർ നിരീക്ഷണത്തിൽ എർപ്പെട്ടു നില്ക്കുന്നത് കണ്ടു. മുമ്പ് നടന്ന മോഷണത്തിൽ സംശയം ഉണ്ടായിരുന്ന ഐസ്നർ പ്രധാന സെക്യൂരിറ്റിയെ വിവരം അറിയിച്ചു. ബ്രീറ്റ് വീസരിന്റെ കഷ്ടകാലത്തിന് മുമ്പ് ബ്രീറ്റ് വീസരെ കണ്ട സെക്യൂരിറ്റി തന്നെയായിരുന്നു അത്!. അങ്ങനെയാണ് ബ്രീറ്റ് വീസർ വീണ്ടും അറസ്റ്റിലാവുന്നത്. ല്യൂസാൻ പോലീസ് പ്രത്യുപകാരമായി ഐസ്നരുടെ പട്ടിക്ക് ആയുഷ്കാലം ഭക്ഷണം കൊടുക്കുവാനുള്ള വാഗ്ദാനം നല്കി!.

ബ്രീറ്റ് വീസർ 2 വർഷം സ്വിറ്റ്സർ ലാൻഡിൽ ശിക്ഷ പൂർത്തിയാക്കി. ബ്രീറ്റ് വീസരെ ഫ്രാൻസിലേക്ക് നാടുകടത്തി. കുറച്ച് ദിവസങ്ങൾക്കു ശേഷം ബ്രീറ്റ് വീസരുടെ അമ്മയുടെ വീട് സെർച്ച് ചെയ്യാനുള്ള അനുവാദം സ്വിസ് ഗവന്മേന്റ്റ് നേടിയെങ്കിലും ഒന്നും കണ്ടെടുക്കാൻ കഴിഞ്ഞില്ല. കുറച്ച് മാസത്തേക്ക് ബ്രീറ്റ് വീസർ ഒന്നും വെളിപ്പെടുത്തിയില്ല. മാസങ്ങൾക്ക് ശേഷം ബ്രീറ്റ് വീസർ തന്റെ മോക്ഷണങ്ങളെ കുറിച്ച് ഒരു വിശദ വിവരണം അധികാരികൾക്ക് നല്കി. അതെ സമയം അന്നേ കാതറിൻ ക്ലീൻ ക്ലോസിൽ നിന്ന് മകന്റെ അറസ്റ്റിനെ കുറിച്ച് വിവരമറിഞ്ഞ Marielle Schwengel കുറച്ച് ആഴ്ചകൾ കൊണ്ട് കലാശേഖരത്തിലെ നല്ലൊരു ശതമാനം നശിപ്പിച്ചുകളഞ്ഞു!.

കുറച്ച് പെയിന്റിങ്ങുകൾ വീട്ടിലെ garbage disposal unit ൽ നിക്ഷേപിച്ച് നശിപ്പിച്ചു. കുറച്ച് കലാശേഖരങ്ങൾ തൊട്ടടുത്തുള്ള Rhone-Rhine കനാലിൽ അലക്ഷ്യമായി വലിച്ചെറിഞ്ഞു!. പിന്നീട് കുറച്ച് കലാശേഖരങ്ങൾ പോലീസ് കനാലിൽ നിന്ന് കണ്ടെത്തി. തന്റെ മകനോടുള്ള ദേഷ്യം കൊണ്ടാണ് പെയിന്റിങ്ങുകൾ നശിപ്പിച്ചതെന്ന് Marielle Schwengel പറഞ്ഞു. എന്നാൽ പോലീസ് അത് വിശ്വസിച്ചില്ല. മകനെ രക്ഷിക്കാൻ വേണ്ടി അവർ മനപ്പൂർവ്വം തെളിവ് നശിപ്പിക്കാനായി അത് ചെയ്തതാണെന്ന് പോലീസ് കരുതി.

കലാശേഖരത്ത്തിൽ നിന്ന് 110 വസ്തുക്കൾ കണ്ടെടുത്തു. 60 എണ്ണം നശിപ്പിക്കപ്പെട്ടു എന്ന് കരുതുന്നു. അവയിൽ പ്രമുഖമായത് ഇവയാണെന്നു കരുതുന്നു.
• Pieter Brueghel the Younger – Cheat Profiting From His Master**, cut with scissors
• Antoine Watteau – Two Men*
• François Boucher – Sleeping Shepherd**, which Breitwieser kept by his pillow and his mother put in the garbage disposal[6]
• Corneille de Lyon – Madeleine of France, Queen of Scotland**, garbage disposal
• David Teniers – The Monkey’s Ball**, shredded with scissors

എന്നാൽ ആ കലാശേഖരത്തിന്റെ ഭീമമായ മൂല്യത്തെ കുറിച്ച് ബ്രീറ്റ് വീസരുടെ അമ്മക്ക് ഒരു ധാരണയും ഉണ്ടായിരുന്നില്ല. കാണാതായ ബ്യൂഗിൾ പോലീസ് അന്വേഷിച്ചെങ്കിലും കണ്ടെത്തിയില്ല.റൈൻ കനാലിന്റെ തീരത്ത്‌ ബ്യൂഗിലിന്റെ ചില കഷണങ്ങൾ അടിഞ്ഞപ്പോൾ 7 മാസത്തിനു ശേഷം അത് നശിപ്പിച്ചതായി Marielle Schwenge സമ്മതിച്ചു.

അതിനെപ്പറ്റി ഒരു സ്വിസ്സ് പോലീസ് ഓഫീസർ ഇങ്ങനെ പറഞ്ഞു “”[N]ever have so many old masters been destroyed at the same time.”

2005 ജനുവരി 7 നു Strasbourg കോടതി ബ്രീറ്റ് വീസറിനു 3 വർഷത്തെ ശിക്ഷ വിധിച്ചു. എന്നാൽ 26 മാസത്തെ ശിക്ഷ ബ്രീറ്റ് വീസർ അനുഭവിച്ചുള്ളൂ. ശിക്ഷാ വിധിക്ക് മുമ്പ് ബ്രീറ്റ് വീസർ തൂങ്ങിച്ചാകാൻ ഒരു ശ്രമം നടത്തിയിരുന്നു. എന്നാൽ തടവുമുറിയിൽ ഒപ്പമുണ്ടായിരുന്ന ഒരാൾ ഗാര്ടിനെ വിവരമറിയിച്ചതിനാൽ ബ്രീറ്റ് വീസർ രക്ഷപെട്ടു.

ബ്രീറ്റ് വീസരുടെ അമ്മക്ക് കലാവസ്തുക്കൾ നശിപ്പിച്ചതിന്റെ പേരിൽ 3 വർഷത്തെ ശിക്ഷ ലഭിച്ചെങ്കിലും 18 മാസത്തെ ശിക്ഷയെ അനുഭവിക്കേണ്ടി വന്നതുള്ളു. കാമുകിക്ക് 18 മാസം ശിക്ഷ കിട്ടിയതിൽ 6 മാസം അനുഭവിക്കാനായിരുന്നു യോഗം.
2006 ഫ്രഞ്ച് ഭാക്ഷയിൽ ബ്രീറ്റ് വീസർ തന്റെ ആത്മകഥ പ്രസിദ്ധീകരിച്ചു Confessions d’un Voleur d’art (“Confessions of an Art Thief”). 2007 ൽ അത് ജർമ്മൻ ഭാക്ഷയിലും പ്രസിദ്ധീകരിച്ചു “Bekenntnisse eines Kunstdiebes”, was published by Bertelsmann, Munich in 2007.
.
2011 ഏപ്രിലിൽ പോലീസ് വീട്ടിൽ ഒരു സേർച്ച്‌ കൂടി നടത്തി 30 കലാവസ്തുക്കൾ കൂടി കണ്ടെടുത്തു!. 2013 ലെ കോടതി വിധിയിൽ 3 വർഷം കൂടി തടവ് അനുഭവിക്കാൻ ബ്രീറ്റ് വീസർക്ക് യോഗം ഉണ്ടായി.

അങ്ങനെ കലയെ സ്നേഹിച്ചവൻ വീണ്ടും കമ്പി അഴികൾക്കുള്ളിലായി.

Leave a Reply

Your email address will not be published. Required fields are marked *