Collecting knowledge For you !

അമേരിക്കൻ ചൊവ്വ

By:
Posted: May 8, 2018
Category: History
Comments: 0
download palathully android app ! >>>> Get!

അമേരിക്കൻ ചൊവ്വ,
നവംബർ മാസത്തിലെ ആദ്യത്തെ തിങ്കൾ കഴിഞ്ഞുള്ള ചൊവ്വയിലാണ് അമേരിക്കയിൽ തിരഞ്ഞെടുപ്പ് നടക്കാറുള്ളത്. കാർഷികസമൂഹമായിരുന്ന അമേരിക്കയിൽ കൃഷിയുമായി ബന്ധപ്പെട്ടാണ് എല്ലാ കാര്യങ്ങളും നിശ്ചയിച്ചിരുന്നത്. തണുപ്പിന്റെ ആരംഭകാലം എന്ന നിലയിൽ നവംബർ ആദ്യവാരം തിരഞ്ഞെടുപ്പ് എന്ന് തീരുമാനിക്കുകയായിരുന്നു.ഞായറാഴ്ച പള്ളികളിൽ പോയശേഷം സ്വസ്ഥമായി പോളിംങ് ബൂത്തിലേക്ക് ചെല്ലാം. ദൂരെയുള്ളവർക്ക് തിങ്കളാഴ്ച യാത്രയ്ക്കായി മാറ്റിവയ്ക്കാം.

ആദ്യത്തെ തിങ്കളിനു ശേഷമുള്ള ചൊവ്വ എങ്ങനെ വന്നുവെച്ചാൽ നവംബർ ഒന്ന് റോമൻ കത്തോലിക്കാ വിശ്വാസികൾ വിശുദ്ധദിനമായി ആചരിക്കുന്ന ഓൾ സെയ്ന്റ്സ് ഡേ ആണ്. ആ ദിവസം തിരഞ്ഞെടുപ്പ് വരാതിരിക്കുവാൻ നിയമനിർമാതാക്കൾ മുൻകൂട്ടി കണ്ടു.കൂടാതെ കർഷകർക്കും കച്ചവടക്കാർക്കും മുൻമാസത്തെ കണക്കെടുപ്പുകൾ പൂർത്തിയാക്കാനും അക്കൗണ്ടുകൾ ശരിയാക്കാനുമുള്ളതാണ് ഒന്നാം തിയതി എന്നുകൂടി പരിഗണിച്ചാണിത്.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *