ലോകത്താകമാനമുളള വാർത്താവിനിമയ മേഖലകളുടെ ഏകോപനത്തിനുവേണ്ടി പ്രവർത്തിക്കുന്ന ഒരു അന്താരാഷ്ട്ര ഏജൻസി ആണ് ഇന്റർനാഷണൽ ടെലെകമ്മ്യൂണിക്കേഷൻ യൂണിയൻ( ITU). ടെലെഗ്രാ ഫിന്റെ കാലത്ത് 1865 ൽ ഇന്റർനാഷണൽ ടെലെ ഗ്രാഫ് യൂണിയൻ എന്ന പേരിൽ പാരീസിൽ സ്ഥാപിതമായതാണ് ഈ സംഘടന . അക്കാലത്തു വാർത്താവിനിമയം എന്നത് ടെലെഗ്രാഫ് സംവിധാനത്തിൽ മാത്രം ഒതുങ്ങി നിന്നതു കൊണ്ടാണ് ഇന്റർനാഷണൽ ടെലെ ഗ്രാഫ് യൂണിയൻ എന്ന പേരുണ്ടായത് . മറ്റു ഇലക്ട്രോണിക് വാർത്താവിനിമയ സംവിധാനങ്ങൾ കൂടി നിലവിൽ വന്നപ്പോൾ 1945 ൽ സംഘടനയുടെ പേര് ഇന്റർനാഷണൽ ടെലെകമ്മ്യൂണിക്കേഷൻ യൂണിയൻ എന്ന് മാറ്റുകയാണുണ്ടായത് . രണ്ടാം ലോക മഹായുദ്ധാനന്തരം UN നിലവിൽ വന്നപ്പോൾ ഇന്റർനാഷണൽ ടെലെകമ്മ്യൂണിക്കേഷൻ യൂണിയൻ ഒരു UN അനുബന്ധ സംഘടനയായി മാറുകയാണുണ്ടായത്
ഈ സംഘടനക്ക് പല ഉപ വിഭാഗങ്ങളുമുണ്ട് റേഡിയോ വാർത്താവിനിമയത്തെ നിയന്ത്രിക്കുന്ന ITU-R ആൺ റേഡിയോ സ്പെക്ട്രത്തിന്റെ വിഭജനവും അവയുടെ ഉപയോഗ രീതികളും നിശ്ചയിക്കുന്നത് . ഉപഗ്രഹ വാർത്താവിനിമയ സ്റ്റാന്‍ഡേര്‍ഡുകളും ITU-R ആണ് തീരുമാനിക്കുന്നത് .ITU-T ആകട്ടെ ടെലിഫോൺ വിനിമയത്തിന്റെ നിയമങ്ങൾ തീരുമാനിക്കുന്നു .
ITU വിന്റെ നിയമങ്ങൾ പാലിക്കാതെ രാജ്യാന്തര വാർത്താവിനിമയം സുഗമമായി നടക്കുകയില്ല . അതിനാൽ തന്നെ ITU വിന്റെ നിയമങ്ങൾ ഏതാണ്ട് പൂർണമായും പാലിക്കപ്പെടുകയാണ് ചെയുന്നത് .
—
ചിത്രം : ITU വിന്റെ ലോഗോ .കടപ്പാട് :https://www.itu.int/.
ref:https://www.itu.int/