ശത്രു എലെക്ട്രോണിക് രീതികളിലൂടെ നമ്മുടെ സൈന്യത്തിന്റെ വിവരങ്ങൾ ശേഖരിക്കുന്നത് തടയുന്നതിനുള്ള എലെക്ട്രോണിക് രീതിയിൽ തന്നെയുള്ള പ്രതിരോധമാഗങ്ങളെയാണ് പൊതുവിൽ എലെക്ട്രോണിക് കൗണ്ടെർമെഷേഴ്സ് എന്ന് പറയുന്നത് .
.
പ്രത്യക്ഷവും പരോക്ഷവുമായ പല തരം പ്രതിരോധമാര്ഗങ്ങൾ ചേർന്നതാണ് എലെക്ട്രോണിക് പ്രതിരോധ രീതികൾ . ശത്രുവിന്റെ റഡാർ സംവിധാനങ്ങളെ ചിന്താകുഴപ്പത്തിലാക്കുന്ന രീതികളാണ് പരോക്ഷ പ്രതിരോധമാർ ഗങ്ങൾ . ശത്രുവിന്റെ സംവിധാനങ്ങളെ ജാമ് ചെയ്യുകയോ .താല്കാലികമായോ പൂർണമായോ പ്രവർത്തനരഹിതമാക്കുന്ന രീതികളാണ് പ്രത്യക്ഷ എലെക്ട്രോണിക് പ്രതിരോധ രീതികൾ.
.
ഏറ്റവും ആദ്യകാലത്തു തന്നെ ഉപയോഗിക്കപ്പെട്ട പരോക്ഷ പ്രതിരോധ മാർഗങ്ങളാണ് ചാഫ് (chaff ) ഉം ഡീക്കോയ് (decoy) കളും. വളരെ ചെലവ് കുറഞ്ഞതും ,ഇപ്പോഴും ഉപയോഗത്തിലുള്ളതുമാണ് ഈ മാർഗങ്ങൾ . റഡാറുകളെ പറ്റിക്കാൻ വളരെ നേർത്ത റഡാർ തരംഗ ദൈർഖ്യത്തിനു സമാനമായ നീളമുള്ള ലോഹ നാരുകളാണ് ചാഫ് . ഈ ലോഹനാരുകൾ റഡാർ തരംഗങ്ങളെ ശക്തമായി പ്രതി ഭലിപ്പിക്കും . അനേക ലക്ഷ്യവസ്തുക്കൾ ഉണ്ടെന്ന പ്രതീതി ചാഫ് ഉണ്ടാക്കുന്നു . ഇതിനിടയിൽ ശരിക്കുളള ലക്ഷ്യവസ്തുവിനെ വേർതിരിച്ചു കണ്ടെത്താനോ നശിപ്പിക്കാനോ കഴിയാതെ പോകുന്നു . ആധുനിക റഡാർ സംവിധാനങ്ങൾക്ക് വേഗതയിലുള്ള വ്യതിയാനം കണക്കാക്കി ചാഫിൽ നിന്നും ശരിക്കുള്ള ലക്ഷ്യ വസ്തുക്കളെ കണ്ടെത്താനാകും .ലക്ഷ്യവസ്തുവിനെപോലെ തോന്നിപ്പിക്കുന്ന സമാന വസ്തുക്കളാണ് ഡീക്കോയ് കൾ . ഈ രീതിയിലും ഏതാണ് ശരിക്കുള്ള ലക്ഷ്യവസ്തു എന്നറിയാൻ ബുദ്ധിമുട്ടുണ്ടാക്കുകയാണ് ലക്ഷ്യം .
.
റേഡിയോ ജാമിങ് ആണ് ഏറ്റവും വ്യക്തമായ പ്രത്യക്ഷ എലെക്ട്രോണിക് കൌണ്ടർ മെഷർ . ശത്രുവിന്റെ എലെക്ട്രോണിക് പ്രതിരോധ സംവിധാനങ്ങളിലേക്ക് കൃത്യമായ ആവൃതിയിലും ശക്തിയിലുമുള്ള വിദ്യുത് കായന്തിക തരംഗങ്ങൾ അയച്ച് ,അവയെ ഭാഗീകമായോ ,പൂർണമായ പ്രവർത്തന രഹിതമാക്കുന്ന യുദ്ധ തന്ത്രമാണ് റേഡിയോ ജാമിങ് (Radio jamming ). ശത്രുവിന്റെ വാർത്താവിനിമയത്തേയും ഇങ്ങനെ ഭാഗീകമായോ ,പൂർണമായ പ്രവർത്തന രഹിതമാ ക്കാം . മിക്കവാറും എല്ലാ വലിയ സൈന്യങ്ങളിലും എലെക്ട്രോണിക് കൌണ്ടർ മെഷറുകള് ക്ക് പ്രതേക സൈനിക വിഭാഗങ്ങൾ തന്നെ ഉണ്ടാവും . എലെക്ട്രോണിക് കൌണ്ടർ മെഷറുകളെപ്പറ്റിയുള്ള സാങ്കേതിക വിവരങ്ങൾ ഒരു രാജ്യവും പരസ്യമാക്കുകയില്ല . ഏറ്റവും ഉയർന്ന തലത്തിലുള്ള രഹസ്യങ്ങളാവും അവ .
.
എലെക്ട്രോണിക് കൗണ്ടെർമേഷറുകളെ നിഷ്പ്രഭമാക്കുന്നതിനുള്ള രീതികളും നിലവിലുണ്ട് . അവയെ എലെക്ട്രോണിക് കൌണ്ടർ കൌണ്ടർ മെഷറുകൾ ( Electronic counter-countermeasures (ECCM) ) എന്നാണ് വിളിക്കുന്നത് .
—
Ref
1. http://www.dtic.mil/dtic/tr/fulltext/u2/a222805.pdf
2. https://en.wikipedia.org/wiki/Electronic_countermeasure
—
—
ചിത്രം : ( EC-130H Compass Call) എലെക്ട്രോണിക് യുദ്ധത്തിനുവേണ്ടി സജ്ജമാക്കിയിട്ടുള്ള ഒരു യു എസ് ട്രാൻസ്പോർട് വിമാനം : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ് ,: ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.