Collecting knowledge For you !

കൂപ്പർ ബെൽറ്റ് (Kuiper Belt)

By:
Posted: May 14, 2018
Category: Science
Comments: 0
download palathully android app ! >>>> Get!

സൂര്യനിൽ നിന്നും 30 A U മുതൽ 50 A U വരെ വ്യാപിച്ചു കിടക്കുന്ന ച്ചിന്ന ഗ്രഹങ്ങളുടെ വ്യൂഹത്തെയാണ് കൂപ്പർ ബെൽറ്റ് എന്ന് പറയുന്നത് .മിക്കവാറും ഐസ് കൊണ്ട് നിർമിക്കപ്പെട്ട വസ്തുക്കളാണ് കൂപ്പർ ബെൽറ്റിലുള്ളത് ..മുൻപ് ഗ്രഹമായി കണക്കാക്കപ്പെട്ടിരുന്ന പ്ലൂട്ടോ യാണ് കൂപ്പർ ബെൽറ്റിലെ ഏറ്റവും വലുപ്പമേറിയ വസ്തു .

ഇപ്പോൾ പ്ലൂട്ടോയെ കുള്ളൻ ഗ്രഹങ്ങളുടെ (Dwarf Planet)പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത് .നെപ്ട്യൂണിന്റെ ഭ്രമണ പദത്തിന് ശേഷമാണ് കൂപ്പർ ബെൽറ്റ് ആരംഭിക്കുന്നത് .ഡച്ച് ശാസ്ത്രജ്ഞൻ ജറാൾഡ് കുപ്പറിന്റെ ( Gerard Kuiper) സ്മരണാർത്ഥമാണ് ഈ ച്ചിന്ന ഗ്രഹ വ്യൂഹത്തിന് കൂപ്പർ ബെൽറ്റ് എന്ന് പേരിട്ടിരിക്കുന്നത് . .അമ്പതുകളിൽ തന്നെ ഇത്തരം ഒരു ച്ചിന്ന ഗ്രഹ വ്യൂഹത്തിന്റെ സാധ്യത പ്രവചിക്കപ്പെട്ടിരുന്നു .തൊണ്ണൂറുകളുടെ ആദ്യം മുതൽ കൂപ്പർ ബെൽറ്റ് വസ്തുക്കളെ കണ്ടെത്താൻ തുടങ്ങി .

പ്ലൂട്ടോയെക്കൂടാതെ ഹ്യൂമേയ(Haumea) ,മകമാകെ (Makemake) എന്നീ കുള്ളൻ ഗ്രഹങ്ങളും കൂപ്പർ ബെൽറ്റിൽ സൂര്യനെ വലം വെക്കുന്നുണ്ട് .നൂറുകിലോമീറ്ററിൽ കൂടുതൽ വ്യാസമുള്ള ലക്ഷകണക്കിന് വസ്തുക്കൾ കൂപ്പർ ബെൽറ്റിൽ ഉണ്ടെന്ന് അനുമാനിക്കപ്പെടുന്നു ..നൂറുകണക്കിന് കൂപ്പർ ബെൽറ്റ് വസ്തുക്കളെ ഇപ്പോൾ തന്നെ കണ്ടെത്തിക്കഴിഞ്ഞു .

ഷോർട്ട്പീരീഡ് (short period comets)വാൽനക്ഷത്രങ്ങൾ കൂപ്പർ ബെൽറ്റിൽ നിന്നും പുറന്തള്ളപ്പെടുന്ന താരതമ്യേന ചെറിയ വസ്തുക്കളാണെന്നാണ് ഇപ്പോഴുള്ള അനുമാനം
---
ചിത്രം : കൂപ്പർ ബെൽറ്റ് ഒരു അവതരണം :കടപ്പാട് ജേ പീ എൽ നാസ

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *