Collecting knowledge For you !

ജപ്പാന്റെ പടക്കപ്പൽ ''യമാറ്റോ '' (Japanese battleship Yamato ) - പടക്കപ്പലുകളിലെ ഭീമാകാരൻ

By:
Posted: May 12, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

രണ്ടാം ലോകമഹായുദ്ധത്തിൽ സമുദ്രയുദ്ധങ്ങളിലെ ഗതി നിര്ണയിച്ചിരുന്നത് വമ്പൻ പടക്കപ്പലുകളായിരുന്നു .ഏറ്റവും വലിയ യുദ്ധയാനങ്ങളെ മാത്രമാണ് ബാറ്റിൽഷിപ്പുകൾ(Battleships ) എന്ന് വർഗീകരിച്ചിരുന്നത് . ക്രൂയിസറുകളെക്കാൾ സാവധാനം സഞ്ചരിക്കുന്ന ,പക്ഷെ അവയേക്കാൾ ഭരമേറിയതും , പ്രഹരശേഷി കൂടിയവയും ആയിരുന്നു ബാറ്റിൽഷിപ്പുകൾ . ബാറ്റിൽ ഷിപ്പുകൾക്ക് ക്രൂയ്സറുകളെ അപേക്ഷിച്ചു കൂടുതൽ കനത്ത സംരക്ഷണ കവചങ്ങളും(Armour) നല്കപ്പെട്ടിരുന്നു മുപ്പതിനായിരം ടണ്ണിൽ കൂടുതൽ ഭാരം ഒരു പടക്കപ്പലിനു വേണം എന്ന ഒരു എഴുതപ്പെടാത്ത നിയമം പലപ്പോഴും ഉണ്ടായിരുന്നു .മിസൈലുകൾക്ക് മുൻപുള്ള കാലത്താണ് പടക്കപ്പലുകൾ സമുദ്രത്തിൽ വിരാജിച്ചിരുന്നത് . അതിനാൽ സ്വാഭാവികമായും വലിയ നാവിക പീരങ്കികളായിരുന്നു അവയുടെ ആയുധം . മുപ്പതും നാല്പതും കിലോമീറ്റര് റേഞ്ചുള്ള , നൂറുകണക്കിന് കിലോഗ്രാം ഭാരമുളള ഷെല്ലുകൾ തൊടുക്കാൻ കഴിയുന്ന വമ്പൻ പീരങ്കികളായിരുന്നു ബാറ്റിൽഷിപ്പുകളുടെ പ്രധാന ആയുധം . വളരെ ദൂരെനിന്നു തന്നെ ശത്രുവിന്റെ നാവിക വ്യൂഹങ്ങളെയും തുറമുഖങ്ങളെയും തകർക്കുക എന്നതായിരുന്നു ബാറ്റിൽഷിപ്പുകളുടെ പ്രധാന യുദ്ധ ദൗത്യം . ജർമനിയുടെ ബിസ്മാർക്ക് പോലുള്ള ബാറ്റിൽഷിപ്പുകൾ വളരെ പ്രശസ്തമായിരുന്നു . ബിസ്മാർക്കിനെന്റെ ഏതാണ്ട് ഇരട്ടി വലിപ്പമുളള ഭീമൻ പട ക്കപ്പലായിരുന്നു നാല്പതുകളിൽ ജപ്പാൻ രംഗത്തിറക്കിയ യമാറ്റോ എന്ന പടകകപ്പാൽ .ഇന്നുവരെ നിർമിച്ചിട്ടുള്ള ഏറ്റവും വലിയ പടക്കപ്പൽ . സൂപർ കരിയറുകളെ ഒഴിച്ച് നിർത്തിയാൽ യുദ്ധത്തിനിറങ്ങിയ ഏറ്റവും വലിയ കപ്പലാണ് യാമാറ്റോ .

പസഫിക് സമുദ്രത്തെ പൂർണമായും നിയന്ത്രണത്തിലാക്കാനുള്ള ജപ്പാന്റെ ഉദ്യമത്തിന്റെ ഭാഗമായിരുന്നു യമാറ്റയെപോലുള്ള ഭീമൻ പടക്കപ്പലുകൾ .മുപ്പതുകളിൽ തന്നെ ഇത്തരം പടക്കപ്പലുകൾ നിർമിക്കാൻ ജപ്പാൻ തീരുമാനം എടുത്തിരുന്നു . യമാറ്റോ യുടെ നിർമാണം 1937 ൽ ആരംഭിച്ചു . 1940 ൽ നീറ്റിലിറക്കിയ യമാറ്റോക്ക് 72000 ടൺ ആയിരുന്നു വിസ്ഥാപനം .എക്കാലത്തെയും ഏറ്റവും വലിയ പടക്കപ്പൽ .

ഒൻപതു ഭീമൻ പീരങ്കികളായിരുന്നു യമാറ്റോയുടെ പ്രധാന ആയുധം . നൂറിലേറെ താൻ ഭാരമുളള ഈ പീരങ്കികൾക്ക് നാല്പതു കിലോമീറ്റർ അകലേക്ക് ഷെല്ലുകൾ തൊടു ക്കാൻ ആവുമായിരുന്നു . ഇരുപതിലധികം അതിശക്തമായ വിമാനവേധ തോക്കുകളും യമാറ്റോയിൽ ഉണ്ടായിരുന്നു . രണ്ടാം ലോക യുദ്ധത്തിൽ പങ്കെടുത്ത ഏറ്റവും പ്രഹരശേഷിയേറിയ പടക്കക്കപ്പലായിരുന്നു യമാറ്റോ .പീരങ്കികൾക്കും വിമാന വേധ സംവിധാനങ്ങൾക്കും ഉപരിയായി ഏതാനും പോർവിമാനങ്ങൾ വഹിക്കാനും യമാറ്റോക്ക് കഴിവുണ്ടായിരുന്നു . വിമാനവാഹിനിയും ,പടക്കപ്പലും എല്ലാം കോർത്തിണക്കിയ ഒരു ഭയങ്കര ജല യുദ്ധയന്ത്രമായിരുന്നു യമാറ്റോ എന്ന പടകപ്പൽ .

1941 ൽ യമാറ്റോ യുദ്ധത്തിൽ പ്രവേശിച്ചു . യമാറ്റോക്ക് പ്രതീക്ഷിച്ച പ്രഭാവം യുദ്ധത്തിൽ വരുത്താനായോ എന്നത് സംശയമാണ് . പലപ്പോഴും യമറ്റോയുടെ വമ്പൻ പീരങ്കികൾക്ക് പടക്കോപ്പുകൾ സമയത്തിന് ലഭിച്ചില്ല . പടക്കോപ്പുകളുടെ അഭാവം യമറ്റോയെ യുദ്ധമുഖങ്ങളിൽനിന്നു പിന്തിരിയാൻ പലപ്പോഴും നിർബന്ധിതമാക്കി .ഇതിനിടക്ക് യമാറ്റോക്ക് സമമായ രണ്ടു പടകകപ്പലുകൾ കൂടി ജപ്പാൻ രംഗത്തിറക്കി . ഇവയുടെ വരവ് പടക്കോപ്പുകളുടെ ദൗർലഭ്യം രൂക്ഷമാക്കി യമറ്റോയുടെ പീരങ്കിയുടെ ഷെല്ലുകളും ഭീമാകാരമായിരുന്നു . ആയിരത്തി അഞ്ഞൂറിനടുത്തു കിലോഗ്രാം ഭാരമുണ്ടായിരുന്ന ആ ഷെല്ലുകൾ നിർമിക്കുന്നതും കൈകാര്യം ചെയ്യുന്നതും യുദ്ധത്തിൽ ഉപയോഗിക്കുന്ന്തും വളരെ ശ്രമകരമായിരുന്നു . യുദ്ധത്തിന്റെ അവസാന രണ്ടു വർഷങ്ങളിൽ യമാറ്റോ ജാപ്പനീസ് നാവിക സേനക്ക് ഒരു ആസ്തി എന്നതിലുപരി ബാധ്യത ആയി മാറി എന്ന സംശയം പല യുദ്ധനിരീക്ഷകരും പ്രകടിപ്പിച്ചിട്ടുണ്ട് .

1945 ഏപ്രിൽ ആദ്യവാരത്തിൽ യമാറ്റോ ഉൾപ്പെടുന്ന ജാപ്പനീസ് നാവിക വ്യൂഹം ഒകിനാവോ ദ്വീപിനടുത്തു വച്ച് അമേരിക്കൻ വ്യോമ നാവിക ആക്രമണത്തിനിരയായി. ബാറ്റിൽ ഓഫ് ഈസ്റ് ചൈന സീ ( Battle of the East China Sea.) എന്നറിയപ്പെടുന്ന ഈ നാവിക വ്യോമ യുദ്ധത്തിൽ യമറ്റോ ടോർപീഡകളുടെയും ബോംബുകളുടെയും സംയുകതമായ ആക്രമണത്തിൽ തകർന്നും . യമാറ്റോയെക്കൂടാതെ 6 ജാപ്പനീസ് ഡിസ്ട്രോയേറുകളും നൂറിലധികം ജാപ്പനീസ് പോർവിമാനങ്ങളും ബാറ്റിൽ ഓഫ് ഈസ്റ് ചൈന സീ യിൽ തകർക്കപ്പെട്ടു . രണ്ടാം ലോക മഹായുദ്ധത്തിൽ ജപ്പാൻ നടത്തിയ അവസാന തന്ത്രപ്രധാന നാവിക നീക്കമാണ് ബാറ്റിൽ ഓഫ് ഈസ്റ് ചൈന സീ യിൽ പരാജയപ്പെട്ടത് . യമാറ്റോ കിഴക്കൻ ചൈന കടലിൽ മുങ്ങിത്താണത്തോടെ ജാപ്പനീസ് നാവിക സേനയുടെ പൊരുതാനുള്ള കരുത്തും ചോർന്നു . യമറ്റോ മുങ്ങിത്താഴ്ന്നതിനു നാലുമാസങ്ങൾക്കു ശേഷം ജപ്പാൻ രണ്ടാം ലോക യുദ്ധത്തിൽ പരാജടപ്പെട്ടു കീഴടങ്ങി .
--
ചിത്രം : യമാറ്റോ : ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്
--
Ref
1. http://nationalinterest.org/…/the-ultimate-battleship-battl…
2. http://warfarehistorynetwork.com/…/death-of-the-battleship…/
3. https://ww2db.com/ship_spec.php?ship_id=1

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *