Collecting knowledge For you !

നമ്മൾ എവിടെയാണ്?

By:
Posted: May 10, 2018
Category: Science
Comments: 0
download palathully android app ! >>>> Get!

നമ്മൾ എവിടെയാണ്?
23 കോടി വർഷമെടുത്ത് ആകാശഗംഗ അതിന്റെ കേന്ദ്രത്തിനാപേക്ഷികമായി ഒരു കറക്കം പൂർത്തിയാക്കുന്നു. ഇത്രയും തന്നെ സൗരയൂഥത്തിനും ഗാലക്സി കേന്ദ്രത്തിനു ചുറ്റും ഒരു കറക്കം പൂർത്തിയാക്കാൻ വേണ്ടതുണ്ട്. സജിറ്റാറിയസ് നക്ഷത്രഗണം കാണുന്നിടത്താണ് ഗാലക്സിയുടെ കേന്ദ്രഭാഗം. ഓഗസ്റ്റ് സെപ്റ്റംബർ മാസങ്ങളിൽ നേരെ മുകളിലായി ഈ ഭാഗം കാണാം. ഒരു ചെറിയ ബൈനോകുലറിലൂടെ നോക്കിയാൽ അസംഖ്യം നക്ഷത്രങ്ങളേയും ഇരട്ട നക്ഷത്രങ്ങളുമൊക്കെ കാണാം.ഗാലക്സിയുടെ അക്ഷാംശവും രേഖാംശവും കണക്കിലെടുത്താണ് അതിന്റെ ഘടനയും കറക്കവും രേഖപ്പെടുത്തുന്നത്.ഉത്തരധ്രുവം കോമാ ബെറിനെസസ് നക്ഷത്രഗണത്തിലും ദക്ഷിണധ്രുവം സ്കൾപ്ടർ നക്ഷത്രഗണത്തിലുമാണ്. കറക്കം ഗ്രഹിക്കാനായി അതിനു പുറമേയുള്ള നിർദ്ദേശക ബിന്ദുവിനെ കണക്കിലെടുക്കുന്നു. ഇതുവഴി സെക്കന്റിൽ 250 കിലോമീറ്റർ വേഗതയിൽ സൗരയൂഥം ഗാലക്സി കേന്ദ്രത്തിനെ വലം വയ്ക്കുന്നത് മനസിലാക്കാം. വ്യത്യസ്ത വേഗതയാണ് ഗാലക്സിയുടെ ഭാഗങ്ങൾക്ക്. സെക്കന്റിൽ 200 മുതൽ 300 വരെ കിലോമീറ്റർ വേഗതയിൽ ഒരു ചക്രം കറങ്ങുന്നതു പോലെയാണ് ഗാലക്സിയുടെ കറക്കം.

സർപ്പിള ഗാലക്സികൾക്ക് മൂന്ന് ഭാഗങ്ങളുണ്ട്. കേന്ദ്രഭാഗത്തെ തളളിയഭാഗമായ ബൾജ്. അതിനു ചുറ്റും ഹേലോ എന്ന ഭാഗം. ഡിസ്ക് എന്ന പരന്ന തളികാരൂപമുള്ള ഭാഗം.കേന്ദ്ര ഭാഗത്തുനിന്നും പുറത്തേക്ക് നീളുന്ന സർപ്പിള ഭാഗങ്ങൾ പെർസെയൂസ് ആം, സിഗ്നസ് ആം,സ്ക്യൂട്ടെം ആം, ക്രൂക്സ് ആം, കാരിന സജിറ്റാറിയസ് ആം, ഒറിയൺ ആം എന്നിവ .ഒറിയൺ ആമിലാണ് കേന്ദ്ര ഭാഗത്തുനിന്ന് ഏകദേശം 27000 - 30000 പ്രകാശവർഷം ദൂരത്തിൽ നമ്മുടെ സൗരയൂഥം.

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *