Collecting knowledge For you !

മാകെമാക്കെ(Makemake)--കുള്ളൻ ഗ്രഹം

By:
Posted: May 14, 2018
Category: Science
Comments: 0
download palathully android app ! >>>> Get!

കൂപ്പർ ബെൽറ്റിൽ സൂര്യനെ വലം വയ്ക്കുന്ന ഒരു കുള്ളൻ ഗ്രഹമാണ് മാകെമാക്കെ .2005 ൽ മൈക്ക് ബ്രൗൺ ന്റെ നേതിര്ത്വത്തിലുള്ള ഒരു യൂ എസ് ശാസ്ത്ര സംഘമാണ് ഈ കൂപ്പർ ബെൽറ്റ് വസ്തുവിനെ കണ്ടുപിടിച്ചത് .2008 ൽ I A U മകമാക യെ കുള്ളൻ ഗ്രഹം ആയി അംഗീകരിച്ചു .ഈസ്റ്റർ ദ്വീപിലെ തദ്ദേശ വാസികളുടെ ഒരു ദേവതാ സങ്കല്പമാണ് മാകെമാക്കെ.

.
പ്ലൂട്ടോക്കൊപ്പം പ്രകാശമാനമാണ് മാകെമാക്കെ .ഈ കുള്ളൻ ഗ്രഹത്തിന്റെ പ്രതലം സൂര്യപ്രകാശത്തെ വളരെയധികം പ്രതിഫലിപ്പിക്കാൻ കഴിയുന്ന ഐസുകൾ കൊണ്ട് നിര്മിക്കപ്പെട്ടതിനാൽ ആകാം ഇത് . മറ്റൊരു കൂപ്പർ ബെൽറ്റ് കുള്ളൻ ഗ്രഹമായ ഹ്യൂമേയ യുടെ ഭ്രമണ പദത്തിന് സമാനമാണ് മാകെമാക്കെയുടെ ഭ്രമണ പഥം .സൂര്യനടുത്തു വരുന്ന ബിന്ദു 38 A U അകലെ സൂര്യനിൽ നിന്നും വിദൂരമായ ബിന്ദു 52 AU അകലെ .ഹ്യൂമിയയെ പോലെ ദീർഘ ഗോളാകാരമല്ല മാകെമാക്കെയുടേത് . ഗ്രഹങ്ങളുടേത് പോലെ ഗോളാകാരമാണ് മാകമാകെ .വ്യാസം 1500 കിലോമീറ്റർ
.
പ്ലൂട്ടോയുടേതുപോലെ മാകെമാക്കെക്കും ഒരു നേരിയ അന്തരീക്ഷം ഉണ്ടാവാം എന്ന അനുമാനം ഉണ്ട് . മാകെമാക്കെ ക്ക് 175 കിലോമീറ്റർ വ്യാസം ഉള്ള ചെറിയ ഒരു ഉപഗ്രഹവും ഉണ്ട് .

സൂര്യനെ ഒരു തവണ വലം വക്കാൻ മാകെമാക്കെ ക്ക് 305വര്ഷമെടുക്കും . ഏതാണ്ട് 23 മണിക്കൂറാണ് മാകെമാക്കെ യിലെ ഒരു ദിവസത്തിന്റെ ദൈർഖ്യം . ഇതുവരെയുള്ള നിരീക്ഷണങ്ങളിൽനിന്നും പ്ലൂട്ടോയോട് മാകെമാക്കെ വലിയ സാമ്യം പുലർത്തുന്നു എന്ന നിഗമനമാണുള്ളത്

----

ചിത്രം മാകെമാക്കെ :കടപ്പാട് വിക്കിമീഡിയ കോമൺസ്
--
ref
https://solarsystem.nasa.gov/…/dwarf-pla…/makemake/in-depth/

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *