Collecting knowledge For you !

സാലുമരാട തിമ്മക്ക

By:
Posted: May 9, 2018
Category: Historical Figures
Comments: 0
download palathully android app ! >>>> Get!

കർണാടകയിലെ തുംകൂര്‍ ജില്ലയിലെ ഗുബ്ബിയില്‍ ചിക്കരംഗയ്യയുടെയും വിജയമ്മയുടെയും മകളായി ജനിച്ച തിമ്മക്കക്ക് ദാരിദ്ര്യവും വിദ്യാഭ്യാസ സൗകര്യങ്ങളുടെ അപര്യാപ്തതയുമാണ് സ്കൂളില്‍ പോകാനുള്ള അവസരം നിഷേധിച്ചത്. പത്താം വയസ്സില്‍ കൂലിപ്പണിക്കിറങ്ങിയ ഇവരുടെ ജീവിത പങ്കാളിയായെത്തിയത് രാമനഗര ജില്ലയിലെ ഹുളികല്‍ സ്വദേശിയും മരംവെട്ടും കാലിവളര്‍ത്തുകാരനുമായ ബിക്കല ചിക്കയ്യ. തിമ്മക്കയും ഭർത്താവായ ചിക്കയ്യക്കും വിവാഹം കഴിഞ്ഞ്‌ ഇരുപത്തിയഞ്ചു വർഷം കഴിഞ്ഞിട്ടും കുട്ടികളുണ്ടാകാതിരുന്നപ്പോഴാണ്‌ മക്കൾക്കുപകരം മരം നട്ടുവളർത്താമെന്ന ആശയമുദിച്ചത്‌. അതിന്‌ മറ്റൊരു കാരണംകൂടി ഉണ്ടായിരുന്നു. തനിക്കുവേണ്ടിയല്ലെങ്കിലും മരം വെട്ടിയെറിയുന്നതിന്റെ കുറ്റബോധം ഉണ്ടായിരുന്ന മനസിൽ അങ്ങനെയൊരു ആശയമുദിച്ചില്ലങ്കിലേ അത്ഭുതമുളളൂ. അങ്ങനെയവർ മരങ്ങളുടെ അച്ഛനും അമ്മയുമാവാൻ തീരുമാനിച്ചു. ഗ്രാമത്തിൽ നിന്ന്‌ കിലോമീറ്ററുകൾ നടന്ന്‌ ഇരുവരും ബംഗളൂരു-നെലമംഗല ഹൈവേയില്‍ ഹുളികല്‍ മുതല്‍ കുഡൂര്‍ വരെയുള്ള നാല് കിലോമീറ്റര്‍. തിമ്മക്കയും ഭര്‍ത്താവും ചേര്‍ന്ന് 10 ആല്‍ത്തൈകള്‍ നട്ടു തുടങ്ങിയ ഉദ്യമംജോലി കഴിഞ്ഞെത്തിയ ശേഷം നട്ട മരങ്ങള്‍ക്ക് വെള്ളം നല്‍കാന്‍ കുടങ്ങള്‍ പേറി കിലോമീറ്ററുകള്‍ നടന്നു. കൂട്ടിന് ഭര്‍ത്താവ് ചിക്കയ്യയും. ദിവസവും 40-50 കുടം വെള്ളമാണ് മരങ്ങളുടെ ദാഹമകറ്റാന്‍ നല്‍കിയത്. അടുത്ത വര്‍ഷം 15ലേക്കും മൂന്നാം വര്‍ഷം 20ലേക്കും ഉയര്‍ന്നു. അലഞ്ഞുതിരിയുന്ന കാലികളില്‍നിന്ന് ഇവക്ക് സുരക്ഷയൊരുക്കാന്‍ മുള്‍ച്ചെടികളും ചുറ്റിലും പിടിപ്പിച്ചു. അങ്ങനെ 384 ആല്‍മരങ്ങളാണ് നന്മയുടെ തണല്‍ വിരിക്കുന്നത്. പതിറ്റാണ്ടുകള്‍ക്ക് മുമ്പ് നട്ടുപിടിപ്പിച്ച ആല്‍മരങ്ങളുടെ മാത്രം മൂല്യം ഇന്ന് ഒന്നര കോടി രൂപ വരുമെന്നാണ് കണക്കാക്കുന്നത്.
മരങ്ങളുമായുള്ള കൂട്ടിന് നാട്ടുകാര്‍ നല്‍കിയ വിളിപ്പേരാണ് ‘സാലുമരാട’. കന്നട ഭാഷയിലുള്ള ഈ പദത്തിന് ‘നിരയായി നില്‍ക്കുന്ന മരങ്ങള്‍’ എന്നാണ് അര്‍ഥംമരങ്ങള്‍ വളര്‍ന്നുപന്തലിച്ച് ആളുകള്‍ക്ക് തണലേകിയപ്പോള്‍ മനം നിറഞ്ഞ് ആഹ്ലാദിച്ചു. 1991ല്‍ ഭര്‍ത്താവ് മരിച്ചപ്പോഴും തളരാതെ തന്‍െറ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോയി. 80 വര്‍ഷത്തിനിടെ നട്ടുപിടിപ്പിച്ച 8000ത്തിലധികം മരങ്ങള്‍ ഈ അമ്മയുടെ താരാട്ടില്‍ വളരുന്നു. ഇവര്‍ നട്ട മരങ്ങള്‍ക്ക് ഇന്ന് 498 കോടി രൂപ മതിപ്പുവിലയുണ്ടെന്ന് സര്‍ക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. സ്വന്തം ഗ്രാമത്തില്‍ മഴവെള്ള സംഭരണിയൊരുക്കുന്നതിലും മുന്നിട്ടിറങ്ങി. ഭര്‍ത്താവിന്‍െറ മരണശേഷം ദത്തെടുത്ത ഉമേഷ് എന്ന കുട്ടി വളര്‍ന്നപ്പോള്‍ തിമ്മക്കയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജമായി.മാധ്യമങ്ങളിലൂടെ ഇവരുടെ വിവരം പുറത്തറിഞ്ഞ എച്ച്.ഡി. ദേവഗൗഡയുടെ ശ്രദ്ധയിലുമെത്തി. 1995ല്‍ പ്രധാനമന്ത്രിയില്‍നിന്ന് നാഷനല്‍ സിറ്റിസണ്‍സ് അവാര്‍ഡ് ഏറ്റുവാങ്ങിയതോടെ ജീവിതം തന്നെ മാറി മറിയുകയായിരുന്നു. പിന്നെ രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നടന്ന വനവത്കരണ പരിപാടികളില്‍ ഈ നിരക്ഷര വയോധികയും സജീവ സാന്നിധ്യമായി.തുടര്‍ന്ന് നൂറിലധികം പുരസ്കാരങ്ങളാണ് സാലുമരാടയെ തേടിയെത്തിയത്. ഇന്ദിര പ്രിയദര്‍ശിനി വൃക്ഷമിത്ര അവാര്‍ഡ്, ഹംപി യൂനിവേഴ്സിറ്റിയുടെ നടോജ അവാര്‍ഡ്, കര്‍ണാടക വിമന്‍ ആന്‍ഡ് ചൈല്‍ഡ്വെല്‍ഫെയര്‍ വകുപ്പിന്‍െറ പ്രശസ്തിപത്രം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ അഭിനന്ദനപത്രം, കര്‍ണാടക കല്‍പവല്ലി അവാര്‍ഡ്, ഗോഡ്ഫ്രെ ഫിലിപ്സ് ബ്രേവറി അവാര്‍ഡ്, കര്‍ണാടക രാജ്യോത്സവ അവാര്‍ഡ്, ഗ്രീന്‍ മദര്‍ അവാര്‍ഡ്, മദര്‍ ഓഫ് ട്രീ അവാര്‍ഡ്, ഡോ. ബി.ആര്‍. അംബേദ്കര്‍ അവാര്‍ഡ്, ഗ്രീന്‍ ഇന്ത്യ പുരസ്കാരം, സി.എം.എസ്.ബി ദേശീയ പുരസ്കാരം എന്നിങ്ങനെ അംഗീകാരങ്ങളുടെ ഒഴുക്കായിരുന്നു. എന്നാല്‍, ഈ പുരസ്കാരങ്ങള്‍ സൂക്ഷിക്കാനുള്ള ഇടം പോലും ഇവരുടെ കൊച്ചുവീട്ടില്‍ ഉണ്ടായിരുന്നില്ല. 2016ല്‍ ലോകത്തെ ഏറ്റവും സ്വാധീനമുള്ള 100 വനിതകളുടെ പട്ടികയില്‍ 105 വയസു കഴിഞ്ഞ സ്ത്രീയുടെ പേരും ചിത്രവും കണ്ട് അന്തംവിട്ടവര്‍ ഏറെയാണ്. എന്നാല്‍, യു.എസിലെ ലോസ് ആഞ്ജലസിലും ഓക് ലന്‍ഡിലും തിമ്മക്കാസ് റിസോഴ്സ് ഫോര്‍ എന്‍വയണ്‍മെന്‍റല്‍ എജുക്കേഷന്‍ എന്ന പേരില്‍ പരിസ്ഥിതി സംഘടനയുണ്ടെന്നും വിദേശ സര്‍വകലാശാലകളും പരിസ്ഥിതി സംഘടനകളുമെല്ലാം ഇവരുടെ ജീവിതം പഠനവിഷയമാക്കിയിട്ടുണ്ട്. ബിസിനസുകാരും നടിമാരും വിദ്യാഭ്യാസ പ്രവര്‍ത്തകരും ഫാഷന്‍ മോഡലുകളുമെല്ലാം ഇടമുറപ്പിച്ച പട്ടികയിലാണ് ഏറ്റവും പ്രായം കൂടിയ ആളായി ഈ ഇല്ലായ്മക്കാരിയും ഉള്‍പ്പെട്ട
സാലുമരാടയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പലപ്പോഴും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ പിന്തുണ ലഭിച്ചു. 2014ല്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മുന്‍കൈയെടുത്ത് അഞ്ച് വര്‍ഷത്തിനകം 3000 കി.മീറ്റര്‍ ഭാഗത്ത് മരങ്ങള്‍ വെച്ചുപിടിപ്പിക്കാന്‍ ‘സാലുമരാട തിമ്മക്ക ഷെയ്ഡ് പ്ലാന്‍’ എന്ന പദ്ധതി ആവിഷ്കരിച്ചു. ഇവരെക്കുറിച്ചെഴുതിയ കവിത കേന്ദ്ര സര്‍ക്കാര്‍ മുന്‍കൈയെടുത്ത് സി.ബി.എസ്.ഇ ടെക്സ്റ്റ് ബുക്കില്‍ ഉള്‍പ്പെടുത്തി. കര്‍ണാടക സര്‍ക്കാറിന്‍െറ സാക്ഷരതാ പദ്ധതിയില്‍ ഇവരെ കുറിച്ചുള്ള അധ്യായം ഉള്‍പ്പെടുത്താന്‍ തീരുമാനിച്ചിട്ടുണ്ട്. 12ാം ക്ളാസ് വിദ്യാര്‍ഥികളുടെ പൊളിറ്റിക്കല്‍ സയന്‍സ് ടെക്സ്റ്റിലും ഇവരുടെ അതുല്യ ജീവിതകഥ ഇടം നേടി.

പരിസ്ഥിതി പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ വിദ്യാഭ്യാസ അവസരങ്ങളൊരുക്കുന്നതിനും ചികിത്സാ സഹായം നല്‍കുന്നതിനും നിര്‍ധനര്‍ക്ക് താങ്ങാവുന്നതിനും വേണ്ടി 2014 ഫെബ്രുവരിയില്‍ ബംഗളൂരു ആസ്ഥാനമാക്കി സാലുമരാട ഇന്‍റര്‍നാഷനല്‍ ഫൗണ്ടേഷന്‍ എന്ന പ്രവര്‍ത്തനം തുടങ്ങിയതാണ് 2016-17ല്‍ ദേശീയ-അന്തര്‍ദേശീയ പരിസ്ഥിതി-സാമൂഹിക പ്രവര്‍ത്തകര്‍ക്ക് ‘സാലുമരാട തിമ്മക്ക ഗ്രീനറി അവാര്‍ഡ്’ നല്‍കുന്നുണ്ട്. ഉമേഷിന്‍െറ നേതൃത്വത്തില്‍ സൗജന്യമായി തൈവിതരണവും പരിസ്ഥിതി അവബോധ ക്ലാസുകളുമെല്ലാം നടത്തിവരുന്നു. സാലുമരാടയോടുള്ള ആദരസൂചകമായി പരിസ്ഥിതി മ്യൂസിയം സ്ഥാപിക്കലും ജീവചരിത്ര രചനയുമെല്ലാം ഇവര്‍ ലക്ഷ്യമിടുന്നു. പരിസ്ഥിതിയുമായി ബന്ധപ്പെട്ട് ദേശീയ-അന്തര്‍ദേശീയ സെമിനാറുകളും നടത്തുന്നു.എന്നാല്‍, തന്‍െറ നാട്ടില്‍ ആശുപത്രി പണിതുനല്‍കാനുള്ള ആവശ്യത്തോട് സര്‍ക്കാര്‍ മുഖം തിരിച്ചപ്പോള്‍ നല്‍കിയ അവാര്‍ഡുകളെല്ലാം തിരിച്ചുനല്‍കുമെന്ന ഭീഷണിയുമായും ഇവര്‍ രംഗത്തെത്തി. കണ്ണടയുന്നതിന് മുമ്പ് ഇത് യാഥാര്‍ഥ്യമാകണേയെന്ന പ്രാര്‍ഥനയിലാണ് ഇവര്‍. സൗജന്യ ബസ് പാസിന് വേണ്ടിയും ഇവര്‍ ഏറെ വാതിലുകള്‍ മുട്ടി. അനുമതിയില്ലാതെ തന്‍െറ പേരില്‍ സംഘടനയുണ്ടാക്കി 14 വര്‍ഷം അനധികൃതമായി സംഭാവനകള്‍ വാങ്ങിക്കൂട്ടിയതിന് വിദേശ ഇന്ത്യക്കാരനെതിരെ കോടതി കയറാനും തിമ്മക്ക മടിച്ചില്ല.

പ്രായത്തിന്‍െറ അവശതക്കിടയിലും ഈ പരിസ്ഥിതി പ്രവര്‍ത്തക കര്‍മനിരതയാണ്. ആകെയുള്ള വരുമാനം സര്‍ക്കാറിന്‍െറ 500 രൂപ പെന്‍ഷനാണെങ്കിലും തന്‍െറ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍നിന്ന് കലവറയില്ലാത്ത പിന്തുണ ലഭിക്കുന്നുണ്ടെന്നും താന്‍ നട്ട മരങ്ങള്‍ പകര്‍ന്ന തണലും ശുദ്ധവായുവും ആരെങ്കിലും നന്ദിയോടെ സ്മരിക്കുന്നെങ്കില്‍ അതാണ് ഏറ്റവും വലിയ അംഗീകാരമെന്നും ഇവര്‍ പറയുന്നു
സാലുമരാടയുടെ വളര്‍ത്തുമകന്‍ ബി.എന്‍. ഉമേഷ് ഭൂമിയെ സംരക്ഷിക്കുക എന്നര്‍ഥം വരുന്ന ‘പൃഥ്വി ബചാവോ’എന്ന പ്രസ്ഥാനവുമായി അമ്മയുടെ പാത പിന്തുടരുന്നു. റോഡരികിലും പൊതുസ്ഥലങ്ങളിലും മരങ്ങള്‍ നട്ടും വൃക്ഷത്തൈകളുടെ നഴ്സറി നടത്തിയും മരം നടുന്നതില്‍ താല്‍പര്യമുള്ള കര്‍ഷകര്‍ക്ക് അവ നല്‍കിയുമെല്ലാം ഉമേഷ് പരിസ്ഥിതിക്ക് കൂട്ടിനുണ്ട്. അഞ്ച് ലക്ഷത്തിലധികം തൈകളാണ് ഇദ്ദേഹം വിതരണം ചെയ്തത്. പ്രകൃതി സംരക്ഷണവുമായി ബന്ധപ്പെട്ട് ക്ലാസുകളെടുക്കാനും മുന്നിട്ടിറങ്ങുന്നു. കേന്ദ്ര സര്‍ക്കാറിന്‍െറ രാഷ്ട്രീയ യുവ സാധക പുരസ്കാരവും കര്‍ണാടക സ്റ്റേറ്റ് എന്‍വയണ്‍മെന്‍റ് അവാര്‍ഡും ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങളും തേടിയെത്തി.
Pscvinjanalokam

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *