ഫിലിം മേക്കിംഗില്‍ താത്പര്യമുള്ള കൂട്ടുകാര്‍ക്ക് ഉപയോഗപ്പെടാവുന്ന ചില കുറിപ്പുകളുടെ ലിങ്കുകള്‍ ഈ പോസ്റ്റില്‍ ഉണ്ട്. Shooting, Cinematography, Lighting, Editing, Short Film Making എന്നിങ്ങനെ 5 കുറിപ്പുകള്‍.
ഇവയെല്ലാം നേരത്തേ എഴുതിയവയാണ്.
ദയവായി വായിക്കുക, അഭിപ്രായങ്ങള്‍ തുറന്നെഴുതുക, പ്രയോജനകരമാണെന്നു തോന്നിയാല്‍ ഷെയര്‍ ചെയ്യുക.
– – സ്നേഹം. Sreekumar B. Menon
1. ചിത്രീകരണത്തിന്റെ ബാലപാഠം – – – – – – – – – – – – – – – – –
സിനിമ എങ്ങനെ ചിത്രീകരിക്കണം എന്ന് ഇതിലും ലളിതമായി പറഞ്ഞുതരാന്‍ ആര്‍ക്കെങ്കിലും കഴിയുമോ? Tom Schroeppel-ന്റെ The Bare Bones Camera Course for Film and Video എന്ന പുസ്തകം വായിക്കുമ്പോള്‍ അതിശയമാണ് ഉള്ളില്‍ തോന്നുന്നത്. വിവിധ ടെലിവിഷന്‍ സ്റ്റുഡിയോകളില്‍ സ്റ്റാഫിനെ പരിശീലിപ്പിക്കുന്നതിലൂടെ നേടിയ അദ്ധ്യാപന പരിചയമായിരിക്കും ഇത്രയേറെ കാര്യങ്ങള്‍ ഇത്രയും ലളിതമായി പറഞ്ഞുപോകാന്‍ അദ്ദേഹത്തെ സഹായിക്കുന്നത്.
2. കഥ പറയുന്ന ക്യാമറ – – – – – – – – – – – – – – – – – – – – –
കഥ രസകരമായി പറയുകയാണ് സിനിമയുടെ ലക്ഷ്യം. എന്നാല്‍ പല ക്യാമറാമാന്മാരും ചലച്ചിത്ര നിര്‍മ്മാണത്തിന്റെ സാങ്കേതികതകളില്‍ പെട്ട് ഇക്കാര്യം മറന്നുപോകുന്നു. കഥ നന്നായി പറയാന്‍ ക്യാമറ എങ്ങനെ ഉപയോഗിക്കണം എന്നു പറഞ്ഞുതരുന്ന പുസ്തകമാണ് Joseph V. Mascelli എഴുതിയ The Five C’s of Cinematography. സിനിമാറ്റോഗ്രാഫിയെ അദ്ദേഹം 5 ഭാഗങ്ങളായി വിഭജിച്ച് വിവരിക്കുന്നു. 1. Camera Angle 2. Continuity 3. Cutting
4. Close ups 5. Composition.
3. നിഴലും വെളിച്ചവും – – – – – – – – – – – – – – – – – – – – – – –
പ്രകാശം ഉപയോഗിച്ച് സീനിലെ മൂഡ് എങ്ങനെ സൃഷ്ടിക്കാം, സീന്‍ എങ്ങനെ ബ്ലോക്ക് ചെയ്യാം, സീനില്‍ ലൈറ്റിംഗ് നിര്‍വ്വഹിക്കുന്ന ധര്‍മ്മങ്ങള്‍, ലൈറ്റിംഗ് സെറ്റപ്പുകള്‍, ലൈറ്റിംഗും ത്രിമാനതയും, ലൈറ്റിംഗ് മീറ്റര്‍ എങ്ങനെ ഉപയോഗിക്കാം, ക്യാമറയും പ്രകാശവുമായുള്ള ബന്ധം, പ്രകാശത്തിന്റെ സ്വഭാവങ്ങള്‍, ലൈറ്റിംഗ് ഉപകരണങ്ങള്‍ തുടങ്ങിയ പ്രായോഗിക പാഠങ്ങള്‍.
(PDF: http://fileden.net/987).
4. ഇമ ചിമ്മും നേരത്ത് – – – – – – – – – – – – – – – – – – – – – – –
ഫിലിം എഡിറ്റിംഗ് പഠിക്കുന്നവര്‍ നേരേ എഡിറ്റിംഗ് സോഫ്റ്റ് വെയര്‍ പരിശീലിക്കുന്ന രീതിയാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ എന്താണ് എഡിറ്റിംഗിന്റെ പ്രായോഗിക തത്വങ്ങള്‍, എന്തുകൊണ്ട് എഡിറ്റിംഗ് വര്‍ക്ക് ചെയ്യുന്നു, ഷോട്ടില്‍ സ്വാഭാവികമായ കട്ട് പോയിന്റുകള്‍ എങ്ങനെ കണ്ടെത്താം തുടങ്ങിയ കാതലായ വിവരങ്ങള്‍ അറിഞ്ഞിരിക്കുന്നത് തൊഴിലില്‍ പ്രാഗല്ഭ്യം നേടുന്നതിന് സഹായകമായിരിക്കും എന്ന കാര്യത്തില്‍ സംശയമില്ല. നമ്മുടെ ഇമ ചിമ്മലും സ്വപ്നം കാണലും നിത്യജീവിതത്തിലെ സംസാരരീതിയുമൊക്കെയായി ബന്ധപ്പെടുത്തി എഡിറ്റിംഗിന്റെ സാങ്കേതികതകള്‍ മുര്‍ച് വിവരിക്കുന്നത് ഏതു ചലച്ചിത്രപ്രേമിക്കും അനായാസം മനസ്സിലാക്കാവുന്ന വിധത്തിലാണ്.
5. ഷോര്‍ട്ട് ഫിലിം പിഴവുകള്‍ – – – – – – – – – – – – – – – – – – – – –
ഷോര്‍ട്ട് ഫിലിമുകളേക്കുറിച്ച് റോബര്ട്ടയ്ക്ക് അറിയുന്നതുപോലെ ഈ ലോകത്ത് മറ്റാര്‍ക്കും അറിയില്ല എന്നാണ് പറയുന്നത്. കാരണം റോബര്‍ട്ടാ അവരുടെതന്നെ കണക്കു പ്രകാരം 15, 000 ഷോര്‍ട്ട് ഫിലിമുകള്‍ എങ്കിലും കണ്ടിട്ടുണ്ടാകും. അതു ചുമ്മാ നേരമ്പോക്കിനു കണ്ടതല്ല. അവര്‍ 5 വര്‍ഷം സണ്‍ഡാന്‍സ് ഫിലിം ഫെസ്റ്റിവലിന്റെ ഷോര്‍ട്ട് ഫിലിം പ്രോഗ്രാമര്‍ ആയിരുന്നു. ഷോര്‍ട്ട് ഫിലിം എങ്ങനെയെടുക്കണം എന്നു പറയുന്ന പുസ്തകങ്ങള്‍ പലതുമുണ്ടാവും. എന്നാല്‍ ഷോര്‍ട്ട് ഫിലിം എങ്ങനെ എടുക്കരുത് എന്നു പറയുന്നു എന്നതാണ് റോബര്‍ട്ടാ മേരി മണ്‍റോയുടെ How not to make a Short Film എന്ന പുസ്തകത്തിന്റെ സവിശേഷത.
എഴുതിയത് : Sreekumar B. Menon