Collecting knowledge For you !

20 വയസ്സുള്ള സൂര്യൻ

By:
Posted: May 13, 2018
Category: Science
Comments: 1
download palathully android app ! >>>> Get!

20 വയസ്സുള്ള സൂര്യൻ,
കോസ്മിക് വർഷമനുസരിച്ച് (സൂര്യൻ ഗാലക്സിയെ ഒരു തവണ വലം വെയ്ക്കാൻ വേണ്ട സമയം, ഏകദേശം 23 കോടിയോളം വർഷം)20 വയസാണ് സൂര്യന്റെ പ്രായം. മണിക്കൂറിൽ 828000 കിലോമീറ്റർ വേഗതയിലോടുന്ന സൂര്യൻ ഇതുവരെ 20 ൽ കൂടുതൽ തവണ ഗാലക്സിയെ വലം വെച്ചിട്ടില്ല. ഏകദേശം 1000 കോടിവർഷം പ്രായം കണക്കാക്കുന്ന സൂര്യൻ 500 കോടി വർഷം പിന്നിട്ടിരിക്കുന്നു.സൂര്യനിൽ സെക്കന്റിൽ 60 കോടി ടൺ ഹൈഡ്രജൻ ഹീലിയമാകുന്ന പ്രക്രിയ നിലയ്ക്കുന്നതോടെ ഒരു ചുവന്ന ഭീമാകാരഗോളമായി മാറും.വ്യാസം നൂറിരട്ടിയും പ്രകാശം ആയിരമിരട്ടിയും വർധിക്കും. ചക്രവാളത്തിന്റെ 25% സ്ഥലത്ത് സൂര്യൻ നിറഞ്ഞു നിൽക്കും. 5 കോടി 79 ലക്ഷം കിലോമീറ്റർ അകലെയുള്ള ബുധനും 10 കോടി 80 ലക്ഷം കിലോമീറ്റർ അകലെയുള്ള ശുക്രനും നിഷ്പ്രയാസം ഉരുകിപ്പോകും. ഭൂമിയിലെ സമുദ്രങ്ങൾ എല്ലാം വറ്റും.ഈയത്തെ ഉരുക്കാനാവശ്യമായ ചൂട് ഭൂമിയിൽ നിറഞ്ഞു നിൽക്കും. സൂര്യൻ ചുവന്ന ഭീമനായി ഉപരിതലകവചം കുറച്ചുകുറച്ചായി അപ്രത്യക്ഷമായി ഒരു ചെറിയ ബിന്ദു മാത്രമായി ചൊവ്വാഗ്രഹത്തിന്റെയത്ര വലുപ്പത്തിലാവും. വെളുത്തകുള്ളൻ എന്ന ഈ അവസ്ഥയിൽ ഈ ചെറിയ നക്ഷത്രത്തിനുചുറ്റും കത്തിയമർന്ന ഭൂമി ചുറ്റിക്കൊണ്ടിരിക്കും

Share The knowledge !

Related Posts

One thought on “20 വയസ്സുള്ള സൂര്യൻ”

Leave a Reply

Your email address will not be published. Required fields are marked *