Collecting knowledge For you !

S -400 വ്യോമവേധ മിസൈൽ സംവിധാനം

By:
Posted: May 8, 2018
Category: Engineering
Comments: 0
download palathully android app ! >>>> Get!

വളരെ പ്രശസ്തമായ ഒരു റഷ്യൻ വ്യോമ പ്രതിരോധ സംവിധാനമാണ് S- 400 . എല്ലാത്തരം വിമാനങ്ങളെയും മിസൈലുകളെയും പ്രതിരോധിക്കാൻ കഴിവുള്ള ദീർഘദൂര വ്യോമപ്രതിരോധ സംവിധാനമാണ് S-400-.റഷ്യൻ ആയുധ നിർമാതാക്കളായ അൽമാസ് ഡിസൈൻ ബ്യുറോയാണ് ഈ മിസൈലിന്റെ നിർമാതാക്കൾ .മുൻപ് നിലനിന്ന S-300 വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്നാണ് ഈ സംവിധാനം ഉരുത്തിരിഞ്ഞത് .ഇന്ന് നിലനിൽക്കുന്ന ഏറ്റവും ഫല പ്രദമായ വ്യോമപ്രതിരോധ സംവിധാനമായാണ് പല പ്രതിരോധ വിദഗ്ധരും S-400 ഇനെ കാണുന്നത്

വിവിധ കഴിവുകളുള്ള മൂന്ന് തരം മിസൈലുകളാണ് S -400ഇതിലുള്ളത് .ദീർഘദൂര 40N 6 മിസൈലും ,മധ്യദൂര 48N6 മിസൈലും, ഹൃസ്വദൂര 9M96E മിസൈലുമടങ്ങുന്നതാണ് ഒരു S-400 മിസൈൽ സംവിധാനം .ഈ തരത്തിലുള്ള മിസൈൽ വിന്യാസം ഈ സംവിധാനത്തിന്റെ കൃത്യത വളരെ മടങ് വർധിപ്പിക്കുന്നു .ദീർഘ ദൂര മിസൈലിന് നാനൂറു കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യങ്ങളെ ഭേദിക്കാൻ കഴിവുണ്ട് ..മറ്റു ഹൃസ്വദൂര വ്യോമവേധ മിസൈൽ സംവിധാനങ്ങളെ S-400 മായി കൂട്ടിയിണക്കാം
ഈ മിസൈൽ സംവിധാനത്തെ നിയന്ത്രിക്കുന്നത് ഒരു AESA (ACTIVE ELCTRONICALLY STEERED ARRAY RADAR ) റഡാര് സംവിധാനമാണ് .ഇത്തരം റഡാർ സംവിധാനങ്ങളെ ജാമ് ചെയ്യാൻ കഴിയാത്തതിനാൽ ,എല്ലാ സാഹചര്യങ്ങളിലും മിസൈൽ സംവിധാനത്തെ കർമ്മനിരതമായി നിർത്താൻ S-400സംവിധാനത്തിന് കഴിയുന്നു . വിവിധ ദൂരപരിധിയുള്ള റഡാർ സംവിധാനങ്ങളെ S-400വ്യോമപ്രതിരോധ സംവിധാനത്തിൽ കൂട്ടിയിണക്കാൻ സാധിക്കും .

ഒരു S-400 സംവിധാനത്തിന്റെ മൂന്നാമത്തെ ഘടകമാണ് മോർഫിയെസ്സ് (Morpheus) സ്വയം പ്രതിരോധ സംവിധാനം .തീരെ താഴ്ന്നു പറക്കുന്ന ക്രൂയിസ് മിസൈലുകളിൽ നിന്നും .ദീർഘ ദൂര റഡാര് വേധ മിസൈലുകളിൽ നിന്നും S -400 സംവിധാനത്തെ സംരക്ഷിക്കാൻ കഴിവുള്ള ശക്തമായ ഒരു ഹ്രിസ്വ ദൂര വ്യോമ പ്രതിരോധ സംവിധാനമാണ് മോർഫിയെസ്സ്.

S-400 സംവിധാനത്തിന്റെ കൃത്യതക്കു പ്രധാന കാരണം അതിന്റെ ദീർഘ ദൂര റേഞ്ച് ആണ് വിമാനങ്ങളെയും ,മിസൈലുകളെയും 400 കിലോമീറ്റര് ദൂരെ വച്ച് തന്നെ കണ്ടുപിടിക്കാനും നശിപ്പിക്കാനും S-400 ഇനാകും .ഈ സംവിധാനത്തിന്റെ എല്ലാ ഭാഗങ്ങളും വളരെ പെട്ടന്നു സഞ്ചരിക്കാൻ കഴിയുന്ന വാഹനങ്ങളിലാണ് ഘടിപ്പിച്ചിരിക്കുന്നത് .മിസൈൽ ലോഞ്ചറുകളും റഡാറുകളും സ്വയം പ്രതിരോധ സംവിധാനവുമെല്ലാം വളരെ വേഗം സഞ്ചരിക്കാൻ കഴിവുള്ളവയാണ് .അതിനാൽ തന്നെ ഇവയെ കണ്ടുപിടിക്കാനും നശിപ്പിക്കാനും ഒരു ശത്രുവിന് വളരെ ബുദ്ധി മുട്ടേണ്ടി വരും .സാധാരണ നാലാം തലമുറ യുദ്ധ വിമാനങ്ങളെ 400 കിലോമീറ്റര് ദൂരെ കണ്ടുപിടിക്കാൻ കഴിയുന്ന ഈ സംവിധാനത്തിന് അഞ്ചാം തലമുറ വിമാനങ്ങളെ 150 കിലോമീറ്റര് ദൂരെ വച്ച് കണ്ടുപിടിക്കാൻ കഴിയുമെന്നാണ് റഷ്യ അവകാശ പെടുന്നത് . ഇപ്പോൾ റഷ്യ മാത്രമാണ് S 400 വ്യോമപ്രതിരോധ മിസൈൽ സംവിധാനം ഉപയുയോഗിക്കുന്നത് .സിറിയയിൽ അവർ ഈ സംവിധാന വിന്യസിക്കുകയും ഒരു S 400 സംവിധാനത്തിന് ഉത്തര സിറിയയുടെ വ്യോമ മേഖല മുഴുവൻ നിയന്ത്രിക്കാൻ കഴിഞ്ഞു എന്നുമാണ് റഷ്യൻ വ്യോമസേന അവകാശപ്പെട്ടത് .അവരുടെ ഈ അവകാശ വാദം പാശ്ചാത്യ ശക്തികൾ ആരും തള്ളിക്കളയാത്തതിനാൽ വളരെയധികം വിശ്വാസ്യമാണ് .കഴിഞ്ഞ കൊല്ലം റഷ്യയിൽ നിന്നും S 400 സംവിധാനം വാങ്ങാൻ നമ്മുടെ രാജ്യം തീരുമാനിച്ചിരുന്നു 2020 ഓടെ ഈ സംവിധാനം നമ്മുടെ വ്യോമാതിർത്തികൾ കാക്കാൻ തുടങ്ങുമെന്നാണ് പ്രതീക്ഷ .

S-400 ഇന്റെ പിന്തുടർച്ചയായി നിർമാണത്തിലിരിക്കുന്ന S-500 ന് ആയിരത്തിലധികം കിലോമീറ്റർ പരിധിയും ബാലിസ്റ്റിക് മിസൈലുകളെയും സ്റ്റെൽത് യുദ്ധവിമാനങ്ങളെയും നേരിടാനുള്ള കഴിവും ഉണ്ടായിരിക്കുമെന്നാണ് കരുതപ്പെടുന്നത് .യൂ എസ് ഇന്റെ THAAD,ഇസ്രയേലിന്റെ ഡാവിഡ്സ് സ്ലിങ് എന്നിവയാണ് S-400 നു തുല്യമായി കരുതപ്പെടുന്ന വ്യോമ/ മിസൈൽ പ്രതിരോധ സംവിധാനങ്ങൾ
---


ചിത്രo .എസ് 400 മിസൈൽ ലോഞ്ചർ:,ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്

Share The knowledge !

Related Posts

Leave a Reply

Your email address will not be published. Required fields are marked *