ഭൗമ ഉപരിതലത്തിലെ പ്രത്യേകതകളെ അടിസ്ഥാനമാക്കിയുള്ള ഗതി നിർണായ രീതിയാണ് ടെറെസ്ട്രിയൽ ഗൈഡൻസ് (Terrestrial Guidance ) . കൂടുതൽ കൃത്യമായി ഈ സംവിധാനത്തെ ടെറെയ്ൻ കോൺടൂർ മാച്ചിങ്( Terrain Contour Matching) എന്നും പറയുന്നു .
.
ക്രൂയിസ് മിസൈലുകൾ സാധാരണ ഭൗമോപരിതലത്തിനു അധികം ഉയരത്തിലല്ലാതെ പറക്കുകയാണ് ചെയുക .ടെറൈൻ കോൺടൂർ മച്ചിങ്ങൽ ഭൗമോപരിതലത്തിന്റെ പ്രത്യേകതകൾ മാപ്പുകളാക്കി മിസൈലിന്റെ ഗൈഡൻസ് കമ്പ്യൂട്ടറിൽ സൂക്ഷിച്ചിരിക്കും .മിസൈൽ അതിന്റെ പറക്കലിനിടയിൽ ഓൺ ബോർഡ് കാമറ വച്ചെടുക്കുന്ന ചിത്രങ്ങളും ഗൈഡൻസ് കംപ്യൂട്ടറിൽ ശേഖരിച്ചിരിച്ചിരികൂന്ന ചിത്രങ്ങളും ഒത്തുനോക്കുന്നു .ടെറൈൻ കോൺടൂർ മാപ്പുകൾക്കനുസൃതമായി പറന്നു ലക്ഷ്യസ്ഥാനത്തെത്തുകയാണ് മിസൈലിന്റെ ദൗത്യം .
.
കൃത്യതയാർന്ന ടെറൈൻ കോൺടൂർ മാപ്പുകളും കുറ്റമറ്റ ഓൺ ബോർഡ് കംപ്യൂട്ടറുകളും ഒത്തുചേർന്നാൽ ടെറൈൻ കോൺടൂർ മാപ്പുകൾ അടിസ്ഥാനമാക്കിയുള്ള ട്രസ്ട്രിയൽ നാവിഗേഷൻ സെന്റിമീറ്ററുകൾ വരെ കൃത്യതയുള്ളതാക്കാൻ സാധിക്കുമെന്നാണ് അമേരിക്കൻ ക്രൂയിസ് മിസൈലുകളും സിറിയൻ യുദ്ധത്തിൽ റഷ്യ ഉപയോഗിച്ച ക്രൂയിസ് മിസൈലുകളും വ്യക്തമാക്കുന്നത് .
—
ref
https://science.howstuffworks.com/cruise-missile3.htm
image courtsey .https://science.howstuffworks.com/cruise-missile3.htm
—
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.