സൂര്യനെപ്പോലെയുള്ള ജി -ടൈപ് മെയിൻ സീക്വെൻസ് (G-type main-sequence star ) നക്ഷത്രങ്ങളുടെ വിളിപ്പേരാണ് ” മഞ്ഞ കുള്ളന്മാർ ” .”മഞ്ഞ കുള്ളന്മാർ” എന്നാണ് വിളിപ്പേരെങ്കിലും മിക്ക മഞ്ഞകുള്ളന്മാരും വെള്ള നിറത്തിലുള്ള ദൃശ്യ പ്രകാശമാണ് പുറപ്പെടുവിക്കുന്നത് .0.85 മുതൽ 1.15 വരെ സൗര ഭാരവും ( solar mass) 5300 കെൽവിൻ മുതൽ 6000 കെൽവിൻ വരെ താപനിലയുമുള്ള നക്ഷത്രങ്ങളാണ് മഞ്ഞ കുള്ളന്മാർ .
.
കുള്ളന്മാർ എന്നു ഇത്തരം നക്ഷത്രങ്ങളെ വിളിക്കുന്നത് ശാസ്ത്രീയമായും ഗണിതപരമായും ശരിയല്ല എന്ന വാദവും ശക്തമാണ് .പ്രപഞ്ചത്തിലെ 90% നക്ഷത്രങ്ങളേക്കാൾ വലിപ്പമറിയവയാണ് മഞ്ഞ കുള്ളന്മാർ . സങ്കീർണമായ കാര്ബണിക ജീവികളെ നിലനിർത്താനാവശ്യമായ സാഹചര്യങ്ങൾ നിലനിൽക്കുന്ന ഏക തരം നക്ഷത്രങ്ങളാണ് ഇത്തരം നക്ഷത്രങ്ങൾ എന്നും വിലയിരുത്തപ്പെടുന്നു .ചെറിയ ചുവപ്പു കുള്ളന്മാരുടെയും തവിട്ടുകുള്ളന്മാരുടെയും ഗോൾഡിലോക് മേഖലയിലുള്ള ഗ്രഹങ്ങൾ പിതിർ നക്ഷത്രത്തിന് (parent star )വളരെ അടുത്തായതിനാൽ നക്ഷത്രവുമായി ഗുരുത്വപരമായി പൂട്ടപ്പെട്ടിരിക്കും (tidally locked ). അതിനാൽ തന്നെ അവയുടെ ഒരു പകുതിയിൽ കൊടും തണുപ്പും മറ്റേ പകുതിയിൽ കൊടും ചൂടുമായിരിക്കും .ഇത്തരം സാഹചര്യങ്ങളിൽ സങ്കീർണമായ ജീവികൾ ഉരുത്തിരിയാനുള്ള സാധ്യത കുറവാണ് .
.
മഞ്ഞ കുള്ളന്മാരെക്കാളും ദ്രവ്യമാനം കൂടിയ നക്ഷത്രങ്ങളാകട്ടെ വളരെ കൂടിയ അളവിൽ അൾട്രാ വയലറ്റ് രശ്മികളും എക്സ് -റേ കളും പുറപ്പെടുവിക്കുന്നു .ഇത്തരം വികിരണങ്ങൾ സങ്കീർണമായ ജൈവ തന്മാത്രകളെ അവയുടെ നിര്മാണഘട്ടത്തിൽ തന്നെ വിഘടിപ്പിക്കാൻ കഴിവുള്ളവയാണ് .അതിനാൽ അവക്കുചുറ്റുമുള്ള ഗ്രഹങ്ങളിൽ സങ്കീർണമായ ജീവൻ ഉരുത്തിരിയാൻ പ്രയാസമായിരിക്കും
.
സൂര്യൻ ഒരു മഞ്ഞ കുള്ളൻ നക്ഷത്രമാണ് നമ്മുടെ ഏറ്റവും അടുത്ത നക്ഷത്രങ്ങളിൽ ഒന്നായ ആൽഫാ സെഞ്ചുറി -എ യും ഒരു മഞ്ഞ കുള്ളനാണ് . ഹൈഡ്രജൻഉം ഹീലി യവും ചേർന്നതാണ് മഞ്ഞ കുള്ളന്മാരുടെ ഘടന .നക്ഷത്രത്തിന്റെ പ്രായം ഏറും തോറും ഹൈഡ്രജന്റെ അളവ് കുറയുകയും ഹീലിയത്തിന്റെ അളവ് കൂടുകയും ചെയ്യും .1000 കോടി വർഷത്തിൽ അധികം കാലം മഞ്ഞകുള്ളന്മാർ സ്ഥിരതയോടെ ഊർജോൽപ്പാദനം നടത്തും .അപ്പോഴേക്കും ഹീലിയത്തിന്റെ അളവ് ഹൈഡ്രജന്റെഏതിനേക്കാൾ കൂടുതലാവുകയും ഹീലിയം ഫ്യൂഷൻ തുടങ്ങി നക്ഷത്രം ഒരു ചുവപ്പു ഭീമൻ ആയി മാറുകയും ചെയ്യും .ഈ അവസ്ഥ അസ്ഥിരമായതാണ് .നക്ഷത്രത്തിന്റെ ഊർജോത്പാദന തോത് വളരെ വേഗത്തിൽ കൂടുകയും കുറയുകയും ചെയ്യും . വലിപ്പവും സ്പന്ദനങ്ങളിലൂടെ ഏറ്റക്കുറച്ചിലുകൾക്കു വിധേയമാകും . ചുവപ്പു ഭീമൻ അവസ്ഥയുടെ അവസാനം നക്ഷത്രത്തിന്റെ പകുതിയിലധികം ദ്രവ്യമാനമുള്ള പുറം പാളികൾ പുറത്തേക്ക് പുറന്തളളപ്പെട്ടു ഒരു പ്ലാനെറ്ററി നെബുല ആയി മാറുകയും ബാക്കി വരുന്ന അകക്കാമ്പ് ഒരു വെള്ളക്കുള്ളൻ ( white dwarf) ആയിമാറുകയും ചെയ്യും .സ്വന്തമായി ഊർജോത്പാദന ശേഷിയില്ലാത്ത വെള്ളക്കുള്ളൻ ട്രില്യൺ കണക്കിന് വര്ഷങ്ങള്ക്കു ശേഷം ഒരു കറുത്തകുള്ളൻ (black dwarf )ആയി മാറുമെന്നാണ് ഇപ്പോഴുള്ള നിഗമനങ്ങൾ ;
—
ചിത്രo : സൂര്യൻ ഒരു ”മഞ്ഞ കുള്ളൻ ” ,courtsey:https://en.wikipedia.org/wiki/Sun
ref
1.http://www.astronoo.com/en/news/yellow-dwarf.html
2.https://en.wikipedia.org/wiki/Sun…
3.http://www.astronomytrek.com/10-interesting-facts-about-ye…/
4.http://www.enchantedlearning.com/…/as…/stars/startypes.shtml
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.