കുള്ളൻ ഗ്രഹമായി പ്രഖ്യാപിക്കപ്പെടാൻ സാധ്യതയുള്ള ഒരു കൂപ്പർ ബെൽറ്റ് ഒബ്ജക്റ്റ് (KBO) ആണ് 20000 വരുണ ..2000 ത്തിൽ റോബർട്ട് മാക് മിലൻ ആണ് ഈ കൂപ്പർ ബെൽറ്റ് വസ്തുവിനെ കണ്ടെത്തിയത് .അന്ന് ഈ KBO യെ 2000 WR106– എന്ന പേരാണ് നൽകിയത് ..കുള്ളൻ ഗ്രഹമായി അംഗീകരിക്കപ്പെട്ട സിറിസിനെക്കാൾ വലിപ്പമേറിയതാണ് വരുണ .അതിനാൽ തന്നെ വരുണയെയും കുള്ളൻ ഗ്രഹമായി അംഗീകരിക്കണമെന്ന വാദം ശക്തമാണ് ..കണക്കാക്കപ്പെടുന്ന വ്യാസം ആയിരം കിലോമീറ്ററിനടുത്താൻ .വരുണയുടെ ഒരു ദിവസം ആറു മണിക്കൂറാണ് .വളരെ വേഗത്തിൽ ഭ്രമണം ചെയുന്നത് കാരണം ഈ വസ്തുവിന്റെ രൂപം ദീർഘ ഗോളാകാരമാണെന്ന് അനുമാനിക്കപ്പെടുന്നു .വരുണക്ക് ഒരു തവണ സൂര്യനെ ചുറ്റാൻ 282 വര്‍ഷം എടുക്കും .സൂര്യനില്‍നിന്നും ശരാശരി 43 AU അകലെയാണ് വരുണ.സ്പെക്ട്രൽ പഠനങ്ങളിലൂടെ വരുണയിൽ ജല എസിന്റെ സാന്നിധ്യം തെളിയിക്കപ്പെട്ടിട്ടുണ്ട് .
—-
ചിത്രം വരുണ ചിത്രകാരന്റെ ഭാവനയിൽ: courtsey:wikimedia commons