അതിര്‍ത്തി പങ്കിടുന്ന രാജ്യങ്ങള്‍ തമ്മില്‍ തര്‍ക്കം പതിവാണ്. ചൈന കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ അതിര്‍ത്തി തര്‍ക്കത്തില്‍ വാദിയായോ പ്രതിയായോ ഇന്ത്യയാണ് പിറകില്‍. അരുണാചല്‍ പ്രദേശും, കാശ്മീരും മാത്രമല്ല ഇന്ത്യ അഭിമുഖീകരിക്കുന്ന അതിര്‍ത്തി പ്രശ്നങ്ങള്‍
1-ആസാദ് കശ്മീര്‍
ജമ്മുകാശ്മീര്‍ തര്‍ക്കത്തിലെ ചോദ്യചിഹ്നമാണ് അസാദ് കശ്മീര്‍. 1950 കളിലെ ചെറിയ യുദ്ധങ്ങളുടെ പരിണിതഫലമായി പാക് സൈനികര്‍ അധിനിവേശം ചെയ്തതാണ് ആസാദ് കശ്മീര്‍. 1956 ഇല് പാകിസ്ഥാന് ഇതൊരു സംസ്ഥാനമായി പ്രഘ്യപിചെങ്കിലും ഇന്ത്യ ഇത് അംഗീകരിച്ചിട്ടില്ല. പക്ഷേ പാക് അസംബ്ലിയില്‍ ആസാദിനു പ്രാധിനിത്യം ഇല്ല. ആസാദ് കാശ്മീരിന് സ്വന്തമായി നിയമനിര്‍മ്മാണ സഭയും, പ്രസിഡന്റ്, പ്രധാനമന്ത്രിയുണ്ട്.
2-പാക് അധിനിവേശ കാശ്മീര്‍
പാക് അധിനിവേശ കാശ്മീര്‍ എന്ന് ഇന്ത്യയും നോര്‍ത്ത്-വെസ്റ്റ് ഫ്രെണ്ടിയര് ടെറിട്ടെറി എന്ന് പാകിസ്ഥാനും വിളിക്കുന്നതു കാശ്മീരിന്റെ വടക്ക് ഭാഗമാണ്. 1849 ലെ രണ്ടാം സിഖുയുദ്ധത്തിനു ശേഷമാണു ഇവിടം ബ്രിട്ടീഷുകാരുടെ കയ്യിലവുന്നത്. സിയാച്ചിന്‍ മേഖലയോട് ചേര്‍ന്ന് കിടക്കുന്നതാണ് പാക് അധിനിവേശ കാശ്മീര്‍.
3-അക്സായി ചിന്
1950 കളില്‍ തന്നെ ചൈന അവരുടെ ദേശീയപാത നിര്‍മ്മാണം ലഡാക്കിന്റെ ഭാഗമായിരുന്ന അക്സായി ചിന് വഴി നടത്തി. അത് വരെ ഇന്ത്യ-ചൈനാ അതിര്‍ത്തി ആക്സായി ചിന് ആയിരുന്നു. ചൈന അവരുടെ ഔദ്യോഗിക പത്രത്തില്‍ ഇത് പബ്ലിഷ ചെയതപ്പോള്‍ മാത്രമണ് ഇന്ത്യ ഇതറിഞ്ഞത്. 1962 ഇല് ഇന്ത്യ ചൈനയോട് അമ്പേ പരാജയപെട്ടു. ഇന്ത്യക്ക് ഇത് വഴി നഷ്ടപെട്ടത് 42682 ചതുരശ്ര കിലോമീറ്റര്‍ ആണ്. ഇപ്പോയും ഇവിടെ തര്‍ക്കം നടക്കുന്നുണ്ട്. പ്രശസ്തമായ പാങ്ങോങ്ങ് തടാകത്തിന്റെ പേരിലും ഇവടെ തര്ക്കമുണ്ട.
4- അരുണാചല്‍ പ്രദേശ്
ഇന്ത്യ-ചൈന അതിര്‍ത്തി അരുണാചല്‍ പ്രദേശില്‍ തിരിച്ചിരിക്കുന്നത് മക്മഹന്‍ രേഖ പ്രകാരമാണ്. പക്ഷേ ചൈന ഇത് അംഗീകരിച്ചിട്ടില്ല. താവാന്ഗില് ചൈന ഇപ്പോയും അവകാശം ഉന്നയിക്കുന്നുണ്ട്.
5- കാലാപാനി
ഇന്ത്യ -ചൈന -നേപ്പാള്‍ സന്ധിക്കുന്ന മൂന്നു ഗ്രാമങ്ങള്‍ അടങ്ങുന്ന കാലാപാനി തര്‍ക്കപ്രദേശമാണ്. 1962 മുതലാണ് തര്‍ക്കം തുടങ്ങിയത്. അതിര്‍ത്തിയായ ശാരദാനദിയില്‍ ( മഹാകാളി നദി) ജലവൈദ്യുത പദ്ധതി കൊണ്ട്വന്ന നേപ്പാള്‍ ഈ പ്രശനം മൂര്ചിപിച്ചു.
6-സന്ഗ്
ഉത്തരാഞ്ചലും ഹിമാചലുംപ്രദേശും വേര്‍തിരിയുന്ന ഭാഗമാണിത്. ചൈനയുമായാണ് അതിര്‍ത്തി തര്‍ക്കം. 62 ലെ വെടിനിര്‍ത്തലില്‍ ഇതും ഉള്‍പെടുന്നു എന്നാണ് ചൈന പറയുന്നത്.
7- കൌരിക്
കിഴക്കന്‍ ഹിമാചല്‍ പ്രദേശും ചൈനയും അതിര്‍ത്തി പങ്കിടുന്ന തര്‍ക്ക പ്രദേശം പ്രധാന പ്രശനം ചൈന മക്മഹന്‍ രേഖ അംഗീകരിക്കുന്നില്ല.
8- ലാപ്താള്‍
ഉത്തരാഞ്ചല്‍ -ചൈനാ അതിര്‍ത്തി
9-ന്യൂ മൂര്‍ ദ്വീപ്
താല്പതി ദ്വീപ് എന്ന് ബംഗ്ലാദേശ് വിളിക്കുന്ന ഈ ദ്വീപ് 1970 ഇലെ ഒരു പ്രളയത്തിനു ശേഷം ഉണ്ടായതാണ്. അതിനു ശേഷം ബംഗാള്‍ മത്സ്യബന്ധന തൊഴിലാളികള്‍ ഇവിടെ പോവാരുണ്ടായിരുന്നെങ്കിലും ഇന്ത്യ 1980 ല്‍ ഇവടെ അതിര്‍ത്തി സേനയുടെ കേന്ദ്രം സ്ഥാപിച്ചത് മുതല്‍ തര്‍ക്കം ഉണ്ടായി. ഹരിഭംഗ് നദി ബംഗാള്‍ ഉള്‍ക്കടലിനോട് ചേരുന്നത് ഇവിടെ വെച്ചാണ്.