അഞ്ച് പാളികളുള്ള സഞ്ചിയാണ് വൃഷണസഞ്ചി. ഇതിൽ ഭാഗികമായി തൂങ്ങിക്കിടക്കുകയാണവ. ഒരു പാളിയായ ഡാർട്ടോസ് പേശി ഇടത് വലത് ഭാഗമായി തിരിക്കുന്നു. 1.5 ഇഞ്ച് നീളവും 1 ഇഞ്ച് വീതിയും കാലിഞ്ച് കനവുമുണ്ടാവും പ്രായപൂർത്തിയായ ഒരാളുടെ വൃഷണങ്ങൾക്ക്. 10-15 ഗ്രാം വരെ തൂക്കവും കാണും.200 മുതൽ 300 വരെ ചെറു അറകളുള്ള ഇവയിൽ ഓരോ അറയിലും രണ്ടോ മൂന്നോ ബീജോൽപാദന നാളികൾ ചുരുണ്ടു കിടക്കുന്നുണ്ടാവും.2 അടിയോളം നീളവും 0.2 മില്ലിമീറ്റർ വ്യാസവുമുള്ള നൂൽക്കുഴലുകളാണിവ.ഗർഭസ്ഥശിശുവിന് 7 ആഴ്ച കഴിഞ്ഞാണ് വയറിനുള്ളിൽ നട്ടെല്ലിന്റെ ഇരുഭാഗത്തുമായി വൃഷണങ്ങൾ രൂപം കൊള്ളുന്നത്.2 മാസം തുടങ്ങുന്നതോടെ ക്രമേണ കീഴോട്ടിറങ്ങാൻ തുടങ്ങും 9 മാസത്തിൽ ലക്ഷ്യസ്ഥാനമായ നാഭിയിലെ വൃഷണസഞ്ചിയിലെത്തും.എന്നാൽ ഏതാണ്ട് 4 % കുട്ടികളിൽ വൃഷണങ്ങൾ സഞ്ചിയിലെത്തുകയില്ല. എങ്കിലും 4 മാസമാകുന്നതോടെ യഥാർത്ഥ സ്ഥാനത്ത് വരാറുണ്ട്. അല്ലാത്തപക്ഷം ഒരു വയസുവരെ കാത്തിരിക്കാം. പിന്നീടുള്ളത് ശസ്ത്രക്രിയയടക്കമുള്ള ചികിൽസകളാണ്. ശരീരതാപനിലയായ 37° യിൽ ബീജോൽപാദനം സാധ്യമാവുകയില്ല. 2.5° മുതൽ 3° വരെ ഊഷ്മാവ് താണിരിക്കുന്നതാണ് അനുയോജ്യമായത്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.