ഒരു പക്ഷെ ഇക്കാലത്തു മനുഷ്യജീവിതത്തെ ഏറ്റവുമധികം സ്വാധീനിക്കുന്ന ശാസ്ത്ര നിയമങ്ങളിൽ ഒന്നാണ് ഷാനോൻ ഹാർട്ടലി നിയമം (Shannon–Hartley theorem ). ഒരു നിശ്ച്ചിത ബാൻഡ് വിഡ്ത് ഉള്ള ഒരു കമ്മ്യൂണിക്കേഷൻ ചാനലിലൂടെ ഒരു നിശ്ചിത സിഗ്നൽ /നോയ്സ് അനുപാതത്തിന്റെ സാന്നിധ്യത്തിൽ കൈമാറാവുന്ന ഏറ്റവും കൂടിയ അളവ് വിവരത്തിന്റെ ( ഡാറ്റ) യുടെ അളവാണ് ഈ നിയമം നിർവചിക്കുന്നത് .
പ്രസിദ്ധ ശാസ്ത്രജ്ജരായ ക്ലാഡ് ഷാനോണിന്റെയും ,റാൽഫ് ഹാർട്ലി യുടെയും പേരുകളാണ് ഈ നിയമം വഹിക്കുന്നത് .
C= B log 2(1+S/N) എന്നതാണ് ഷാനോൻ ഹാർട്ടലി നിയമത്തിന്റെ പൊതു രൂപം .
B എന്നത് വിവരവിനിമയത്തിനുപയോഗിക്കുന്ന ബാബ്ഡ് വിഡ്ത് നെ സൂചിപ്പിക്കുന്നു S/N എന്നത് കമ്മ്യൂണിക്കേഷൻ ചാനലിൽ നിലനിൽക്കുന്ന സിഗ്നൽ/നോയ്സ് റേഷ്യോ . C എന്നത് , B എന്ന ബാൻഡ്വിഡ്ത്തും S/N എന്ന സിഗ്നൽ/നോയ്സ് റേഷ്യോ യും ഉള്ള ഒരു വാർത്താവിനിമയ ചാനലിലൂടെ കടത്താവുന്ന പരമാവധി വിവരത്തിന്റെ ( ഡാറ്റ) യുടെ അളവാണ് . ചാനൽ കപ്പാസിറ്റി എന്നാണ് C യുടെ പൂർണ രൂപം .
ഏതു തരം എലെക്ട്രോണിക് വാർത്താവിനിമയവും ഈ നിയമത്തിനനുസരിച്ചു മാത്രമേ നടക്കുകയുളൂ . ലഭ്യമായ ഡാറ്റ നിരക്ക് കൂട്ടണമെങ്കിൽ ഒന്നുകിൽ ബാൻഡ് വിഡ്ത് വർധിപ്പിക്കണം അല്ലെങ്കിൽ സിഗ്നൽ / നോയ്സ് റേഷ്യോ വർധിപ്പിക്കണം . വിവിധ തരം വാർത്താവിനിമയ ചാനലുകളുടെ ബാൻഡ് വിഡ്ത് സാധാരണഗതിയിൽ നിശ്ചിതമാണ് . അതിനാൽ തന്നെ ലഭ്യമായ ഡാറ്റ നിരക്ക് സിഗ്നൽ / നോയ്സ് റേഷ്യോ അനുസരിച്ചിരിക്കും .
ടെലിഫോണിലൂടെ സംസാരിക്കുമ്പോഴും ഇന്റർനെറ്റിലൂടെ വിവരങ്ങൾ തെരയുമ്പോഴും ഫയലുകൾ ഡൗൺലോഡ്ചെയ്യുമ്പോഴും ഷാനോൻ ഹാറ്റ്ലി നിയമത്തിന്റെ അദൃശ്യമായ കരങ്ങൾ പിന്നണിയിൽ പ്രവർത്തിക്കുന്നുണ്ട് .
—
Ref:
http://math.harvard.edu/…/others/shannon/entropy/entropy.pdf