ഹിമയുഗങ്ങൾ (Ice Ages ):
—
ഹിമയുഗം സിനിമകളിലൂടെയും പുസ്തകങ്ങളിലൂടെയും നമുക്ക് പരിചിതമാണ് .ഭൂമിയുടെ മധ്യരേഖാ പ്രദേശത്തിന് മുകളിലുള്ള പകുതിഭാഗം ഐസുമൂടുകയും.വൻതോതിൽ ശുദ്ധജലം ഐസ് ആയി ദ്രുവപ്രദേശങ്ങളിൽ അടിഞ്ഞുകൂടുകയും ചെയുന്ന സഹസ്രാബ്ദങ്ങളുടെ കാലാവധിയുള്ള യുഗങ്ങളെയാണ് ഹിമയുഗങ്ങൾ എന്ന് പറയുംന്നത് .ഹിമയുഗങ്ങളിൽ സമുദ്ര നിരപ്പ് ഇപ്പോഴുള്ളതിനും 100-200 മീറ്റർ താഴെയായിരിക്കും .ഏറ്റവുമടുത്ത ഹിമയുഗം അവസാനിച്ചത് എന്നേക്കും ഏതാണ്ട് 12000-10000 വര്ഷങ്ങള്ക്കുമുന്പാണ് .മനുഷ്യരാശിയുടെ കാർഷിക സാങ്കേതിക നേട്ടങ്ങൾ മിക്കതും സ്വായത്തമാക്കിയത് ഹിമയുഗത്തിൽ നിന്നും കരകയറിവന്ന മനുഷ്യ സമൂഹങ്ങൾ ആയിരുന്നു .
.
ഹിമയുഗങ്ങൾ ഉണ്ടാകുന്നത് സൂര്യനുചുറ്റുമുള്ള ഭൂമിയുടെ ഭ്രമണ പഥത്തിന്റെ പ്രതേകതകൾ മൂലമാണ് എന്നാണ് ഇപ്പോൾ അംഗീകരിക്കപ്പെടുന്ന ശാസ്ത്രീയ വിശദീകരണം .ഭൂമി സൂര്യന് ചുറ്റും വളം വക്കുന്നത് ദീർഘ വൃത്താകാരമായ ഒരു ഭ്രമണ പഥത്തിലാണെന്ന് സാമാന്യമായി പറയുമെങ്കിലും ,ഭൂമിയുടെ ഭ്രമണ പഥം അതി സങ്കീർണമാണ് .ഭൂമിയുടെ സൂര്യന് ചുറ്റുമുള്ള ഭ്രമണം മൈലങ്കോവിച് സൈക്കിൾ (Milankovitch Cycles ) എന്നറിയപ്പെടുന്ന ചാക്രിക വ്യതിയാനങ്ങളിൽ അധിഷ്ടിതമാണ് .ഈ വ്യതിയാനങ്ങളും ഭൂമിയുടെ അച്ചുതണ്ടിന്റെ ചെരിവിലെ വ്യതിയാനങ്ങളും കൂടിച്ചേരുമ്പോഴാണ് പകുതി ഭൂമി മഞ്ഞിൽ മൂടുന്ന ഹിമയുഗങ്ങൾ ആവിർഭവിക്കുന്നത് .50000 മുതൽ 100000 വര്ഷങ്ങളുടെ ഇടവേളകളിലാണ് ഹിമയുഗങ്ങൾ കടന്നുവരുന്നത് .ഒരു ഹിമയുഗം 10000-20000 വരെ വര്ഷം നീണ്ടുനിൽക്കുമെന്നാണ് ഇപ്പോഴത്തെ അനുമാനം .അന്റാർട്ടികയിലെയും ഗ്രീൻലാൻഡിലെയും ഐസ് പാളികളുടെ പഠനത്തിലൂടെയാണ് മുൻകാല ഹിമയുഗങ്ങളെ കുറിച്ചുള്ള ശാസ്ത്രീയ വിവരങ്ങൾ ശേഖരിക്കുന്നത്
—
ചെറു ഹിമയുഗങ്ങൾ (Little Ice Age )
—
ചെറു ഹിമയുഗങ്ങൾ സ്വാഭാവത്തിലും കാരണങ്ങളിലും കാലയളവുകളിലും ഹിമയുഗങ്ങളെക്കാൾ വളരെ വ്യത്യസ്തമാണ് .ഹിമയുഗത്തിനു ശേഷം വരുന്ന ഏതാണ്ട് പത്തു സഹസ്രാബ്ദം നീണ്ടു നിൽക്കുന്ന വാം ഏജിലെ (Warm Age ) താരതമ്യേന ചൂടുകുറഞ്ഞ ദശാബ്ദങ്ങളെയാണ് (Little Ice Age ) എന്ന് പറയുന്നത് .ഈ കാലയളവിൽ ഭൗമോപരിതലത്തിലെ താപനില ശരാശരിയിൽനിന്നും ഒരു ഡിഗ്രി സെൽഷ്യസ് വരെ താഴുന്നു .ഹിമയുഗത്തിലെ പ്പോലെ വലിയ തോതിലുള്ള ഗ്ലാഷ്യേഷനോ (Glaciation ) സമുദ്രനിരപ്പിൽ കുറവോ ഇക്കാലയളവിൽ സംഭവിക്കുന്നില്ല .തണുപ്പുകാലത്തിന്റെ ദൈർഖ്യം കൂടുന്നു ണ്.യൂറോപ് പോലുള്ള സ്ഥലങ്ങളിൽ ചൂടുകാലം പ്രായോഗികമായി ഇല്ലാത്ത അവസ്ഥ വരുന്നു .ലോകം മുഴുവൻ മഴയിൽ പത്തു മുതൽ പതിനഞ്ചു ശതമാനം വരെ കുറയുകയും അതിനോടനുബന്ധിച്ച കാർഷിക ഉൽപ്പാദന തകർച്ചയും ക്ഷാമങ്ങളും .ഇവയൊക്കെയാണ് ചെറൂഹിമയുഗത്തിന്റെ ഭവിഷ്യത്തുകൾ .ഭൂമിയിലെ ഏറ്റവും അടുത്തകാലത്തുള്ള ചെറു ഹിമയുഗം 16-18 നൂറ്റാണ്ടുകളിലായിരുന്നു .ഏതാണ്ട് രണ്ടു നൂറ്റാണ്ട് നീണ്ടുനിന്നതായിരുന്നു ആ ചെറു ഹിമയുഗം .
.
ചെറു ഹിമയുഗത്തിന്റെ കാരണങ്ങൾ ഹിമയുഗത്തിന്റെ കാരണങ്ങളിൽ നിന്നും വ്യത്യസ്തമാണ് .സൗര പ്രവർത്തനങ്ങളിലെ നേരിയ കുറവാണ് മിക്ക ചെറു ഹിമയുഗങ്ങൾക്കും നാന്ദി കുറിച്ചിട്ടുള്ള .ഏറ്റവും സമീപകായലത്തെ ചെറു ഹിമയുഗവും അങ്ങിനെ തന്നെയായിരുന്നു .സൂര്യ കളങ്കങ്ങളുടെ (Sun Spots ) എണ്ണമാണ് സൗര പ്രതലത്തിലെപ്രവർത്തനങ്ങളുടെ ഒരളവുകോൽ .സൗര പ്രതല പ്രവർത്തനം 11 വർഷത്തെ സൗര ചക്രങ്ങളിലൂടെയാണ് സാധാരണ മുന്നോട്ടു പോകുന്നത് .ഒരു സൗര ചക്രത്തിൽ ഒരു സോളാർ മിനിമാവും ഒരു സോളാർ മാക്സിമവും ഉണ്ടാവും .സൗരപ്രതലം സൗര കളങ്കങ്ങളാൽ പ്രക്ഷുബ്ധമാവുന്ന അവസ്ഥയാണ് സോളാർ മാക്സിമം .സൗര പ്രതലത്തിൽ സൗരകലകങ്ങളുടെ അഭാവവും അതുമൂലമുണ്ടാകുന്ന ആപേക്ഷികമായ ശാന്തതെയുമാണ് സോളാർ മിനിമം എന്ന അവസ്ഥ .ചിലപ്പോൾ സോളാർ മാക്സിമം എന്ന അവസ്ഥ ഉണ്ടാവില്ല സൗരചക്രങ്ങൾ അപ്രത്യക്ഷമായി സൂര്യൻ ഒരു താൽക്കാലിക ശാന്താറാഹയിൽ ദശാബ്ദങ്ങളോളം കഴിയുന്നു .ഇത്തരത്തിലുള്ള ദശാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന സോളാർ മിനിമം അവസ്ഥ യാണ് ചെറു ഹിമയുഗങ്ങൾക്കു പ്രേരകമാകുന്ന പ്രധാന കാരണം .കഴിഞ്ഞ ചെറു ഹിമയുഗത്തിന്റെ ഉച്ചസ്ഥായിയിൽ ദശാബ്ദങ്ങളോളം സൗര കളങ്കങ്ങൾ അപ്രത്യക്ഷമായിരുന്നു .
—
ചിത്രo : കഴിഞ്ഞ ചെറു ഹിമയുഗത്തോടനുബന്ധിച്ചുള്ള താപനിലയുടെ കുറവ് കാണിക്കുന്ന ഗ്രാഫ് :ചിത്രങ്ങൾ കടപ്പാട് വിക്കിമീഡിയ കോമൺസ്
REF
1.http://www.indiana.edu/~geol105/images/gaia_chapter_4/milankovitch.htm
2.https://www.eh-resources.org/little-ice-age/
—