പതിനാറാം വയസിൽ , സ്വന്തം മാർക്കറ്റിങ് കമ്പനിയുടെ സിഇഒ ആയിരിക്കുകയാണ് , ഫ്ലോറിഡിയയിൽ താമസിക്കുന്ന നിമൃത് ടോഡ് എന്ന പെൺകുട്ടി . അവൾ വിൽക്കുന്നതോ, സ്വയം വീട്ടിൽ പരീക്ഷിച്ച് നിർമ്മിച്ച സൗന്ദര്യവർദ്ധക ലേപനങ്ങളും ! കൊക്കോ ബീച്ച് സ്കൂളിലെ Baccalaureate പ്രോഗ്രാമിൽ ഡെർമ്മറ്റോളജിസ്റ് ആകണം എന്നയാഗ്രഹത്തോടെ ചേർന്നതാണ് ശരിക്കും വഴിത്തിരിവായത് . തൊലിയിൽ മാർക്കറ്റിൽ കിട്ടുന്ന പലവിധ ലേപനങ്ങൾ ഉപയോഗിച്ച് ആകെ നാശമായതോടു കൂടെയാണ് നിമൃത് എന്തുകൊണ്ട് തനിക്ക് സ്വന്തം ലേപനങ്ങൾ നിർമ്മിച്ചുകൂടാ എന്ന് ചിന്തിച്ചത് . വീട്ടിൽ നടത്തിയ പരീക്ഷണങ്ങളിൽ അമ്മയും അമ്മൂമ്മയും കൂടി സഹകരിച്ചതോടു കൂടി പുതിയ സ്കിൻ പെയ്സ്റ്റുകൾ പിറവിയെടുത്തു . പരീക്ഷണത്തിനായി കൂട്ടുകാരും പിന്തുണ കൊടുത്തതോടുകൂടി കാര്യങ്ങൾ എളുപ്പമായി . രണ്ടാം വർഷം അവസാനം തൊലിക്ക് കേടുകളില്ലാത്ത ചർമ്മസംരക്ഷണലേപനങ്ങൾ സ്വയം നിർമ്മിച്ച് വിജയിച്ചതോടുകൂടി അവ വിറ്റഴിക്കുവാൻ കൂട്ടുകാർ ഉപദേശിച്ചു . അങ്ങിനെ Skin Care Plush (http://skincareplush.com) എന്ന കമ്പനി രൂപംകൊണ്ടു . ഇന്നതിന്റെ ഫൗണ്ടർ സിഇഒ ആയി പേരെടുത്തിരിക്കുകയാണ് ഈ പതിനാറുകാരി ഇന്ത്യൻ അമേരിക്കൻ പെൺകൊടി . രാവിലെ ആറുമണിക്ക് എഴുന്നേൽക്കും സ്കൂളിൽ പോകും , വൈകുന്നേരം പഠനം കഴിഞ്ഞിട്ട് കമ്പനി കാര്യങ്ങൾ ഇതാണ് ഇപ്പോഴത്തെ ജീവിതം . ലേപനനിർമ്മാണത്തിൽ അമ്മയും അമ്മൂമ്മയും , ബിസിനസിൽ അച്ഛനും സഹായിക്കും . എന്തായാലും ഇവൾ ഇപ്പോൾ ഏവരുടെയും ശ്രദ്ധാകേന്ദ്രമായിക്കഴിഞ്ഞു .
Address : 969 Croton Rd. Melbourne FL-32935