ആംഗലേയത്തില്‍ പ്രചാരമുള്ള രസകരമായ ഒരു പ്രയോഗമാണ് OXYMORON ( പരസ്പര വിരുദ്ധങ്ങളായ രണ്ടുഗുണങ്ങളെ സംയോജിപ്പിച്ചുപയോഗിക്കുന്ന അലങ്കാരം ).
(One interesting concept in English is the figure of speech , OXYMORON. It is defined as a phrase in which two words of opposite meanings are brought together .)
ഷേക്സ്പിയര് തന്റെ രചനകളില്‍ ഈ അലങ്കാരം ധാരളമായി ഉപയോഗിച്ചിരുന്നു.
ഉദാഹരണംഃ Beautiful Tyrant !
Fiend angelical !
Wolvish- ravening lamb!
Despised substance of divinest show!
Dove – feather’d Raven!
( Romeo and Juliet)
“I must be cruel only to be kind.” ( Hamlet)
‘Fearful bravery.’ (Julus Caesar)
‘Good mischief’. ( The Tempest)
സാധാരണയായി ഉപയോഗിക്കുന്ന ചില oxymorons
Clearly misunderstood
Exact estimate
Small crowd
Act naturally
Found missing
Fully empty
Pretty ugly
Seriously Funny
Only choice
Orginal copy
Open secret
Tragic comedy
Foolish wisdom
Liquid gas.
മലയാളത്തിലും ഇതേ പോലെ പ്രയോഗങ്ങള്‍ ഉണ്ട്.
ഭയങ്കര രസം
ഭയങ്കര ഇഷ്ടം
നല്ലവേദന
സർപ്പസൗന്ദര്യം
മധുരനൊമ്പരം
അന്ധവിശ്വാസം
മിഥ്യാഭിമാനം
കൊല്ലാക്കൊല
കര്‍ക്കിടകമാസത്തിലെ കറുത്തവാവ്. സമയം അര്‍ദ്ധരാത്രി പത്തര.. നിലാവു പരന്നൊഴുകുന്നു.എങ്ങും കനത്ത നിശബ്ദത. ചാവാലിപ്പട്ടികള് മോങ്ങിക്കൊണ്ടേയിരുന്നു. മന്ദമാരുതന് ആഞ്ഞുവീശി. പേടിച്ചരണ്ട് അവന് ധൈര്യപൂര്‍വ്വം മന്ദ മന്ദം കാലുകള്‍ വലിച്ചുവച്ചു വേഗം നടന്നു. ഇങ്ങനേം നമുക്കു ഉദാഹരിക്കാം.
Written By : Devi Devi