ഇക്കാലത്തു നിര്‍മിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ഏറ്റവും നൂതനമായ പോർവിമാനങ്ങളെയാണ് അഞ്ചാം തലമുറ പോർവിമാനങ്ങൾ എന്ന് വിളിക്കുന്നത് . ഒരു പോർവിമാനത്തെ ഒരഞ്ചാം തലമുറ പോർവിമാനമായി പരിഗണിക്കണമെങ്കിൽ ആ പോർവിമാനം ചില നിബന്ധനകൾ പാലിക്കണം . ആ നിബന്ധനകളെപ്പറ്റി ഏവരും അംഗീകരിക്കുന്ന ഒരു സമവായം നിലനിൽക്കുന്നില്ലെങ്കിലും ഒരു പോർവിമാനത്തെ ഒരഞ്ചാം തലമുറ പോർവിമാനമായി പരിഗണിക്കപ്പെടാനായി ആ പോർവിമാനത്തിന് വേണ്ട പ്രത്യേകതകൾ പൊതുവിൽ താഴെപ്പറയുന്നവയാണ്
1. റഡാറുകൾക്കു അദൃശ്യമായിരിക്കാനുള്ള കഴിവ് (Stealth).
2.ഇന്ധനം കൂടുതൽ ചെലവാക്കാതെ ശബ്ദവേഗതയെ കവച്ചു പറക്കാനുള്ള കഴിവ് .(Supercruise).
3 .അതിവേഗം ദിശ മാറ്റാനുള്ള കഴിവ് (Super Maneuverability).
4 .ജാം ചെയ്യാൻ കഴിയാത്ത AESA റഡാര്‍ സംവിധാനം (AESA Radar)
5.കൂട്ടമായും ഒറ്റയ്ക്കും വിവര വിനിമയ സംവിധാനങ്ങളിലൂടെ വിവരങ്ങൾ കൈമാറി പ്രവർത്തിക്കാനുള്ള കഴിവ്.(Networked Multi Role Capability)
യൂ എസ് ഇന്റെ F -22 ,F -35 , റഷ്യയുടെ Su -57 ( വിന്യസിക്കപ്പെടുന്നതിനു മുൻപ് PAKFA എന്നറിയപ്പെട്ടിരുന്ന പോർവിമാനം ) എന്നിവയാണ് വിന്യസിക്കപ്പെട്ടിട്ടുള്ള എല്ലാ സവിശേഷതകളുമുള്ള അഞ്ചാം തലമുറ പോർവിമാനങ്ങൾ .
പക്ഷെ അത്തരം ഒരു പോർവിമാനം നിർമിക്കാനും ,പരിപാലിക്കാനും , പ്രവർത്തിപ്പിക്കാനും ഭാരിച്ച പണച്ചെലവുമുണ്ടാകും . അതിനാൽ തന്നെ ഏതാനും അഞ്ചാം തലമുറ സവിശേഷതകൾ നാലാം തലമുറ പോർവിമാനങ്ങളിൽ സന്നിവേശിപ്പിച് 4 ++ തലമുറ യുദ്ധവിമാനങ്ങളും രംഗത്തിറക്കപ്പെട്ടിട്ടുണ്ട് . ഫ്രാൻസിന്റെ റഫാൽ, റഷ്യയുടെ SU -35 , യൂറോപ്പിന്റെ യൂറോഫൈയ്റ്റർ ടൈഫൂൺ എന്നിവ നാലാം തലമുറയെ ക്കാൾ അഞ്ചാം തലമുറയോട് കൂടുതൽ അടുത്ത് നിൽക്കുന്ന പോർവിമാനങ്ങളായി വിലയിരുത്തപ്പെടുന്നുണ്ട് .
—
ചിത്രം : F -22 ,ചിത്രം കടപ്പാട് വിക്കിമീഡിയ കോമൺസ്