ലോകമെമ്പാടും നൂറുകണക്കിന് കൽക്കരി ഖനികളാണ് വര്ഷങ്ങളായി നിരന്തരം എറിഞ്ഞു കൊണ്ടിരിക്കുന്നത് . ആസ്ട്രേലിയയിലെ കത്തുന്ന പർവതം( Burning Mountain ) പോലുള്ള കൽക്കരിഖനികൾ ആയിരക്കണക്കിന് വര്ഷങ്ങളായി എരിഞ്ഞു കൊണ്ടിരിക്കുകയാണ് . നമ്മുടെ നാട്ടിലെ ഛാരിയ പോലുള്ള ഖനികളാകട്ടെ നൂറ്റാണ്ടികളായി എരിയുകയാണ്. ഭൂമിക്കടിയിൽ വച്ച് ജ്വലനം നടക്കുന്നതിനാൽ ഇവയുടെ ജ്വലനം നിയന്ത്രിക്കാനോ തടയാനോ മനുഷ്യന്റെ ഇടപെടലുകൾ കൊണ്ട് കഴിയില്ല . ഭൗമാന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെട്ടുകൊണ്ടിരിക്കുന്ന കാർബൺ ഡയോക്സയിഡിന്റെയും മറ്റു ഹരിതഗൃഹ വാതകങ്ങളുടെയും നല്ലൊരു പങ്ക് ഇത്തരം എരിയുന്ന കൽക്കരി ഖനികളുടെ സംഭാവനയാണ് . ചൈനയിൽ പ്രതിവർഷം ഇരുപതു ദശലക്ഷം ടൺ കൽക്കരി ഈ പ്രക്രിയയിലൂടെ എരിഞ്ഞടങ്ങുന്നു എന്നാണ് കരുതപ്പെടുന്നത് .
ഇന്ത്യയിലെ ഏറ്റവും വലിയ കത്തുന്ന കൽക്കരി ഖനിയാണ് ജാർഖണ്ഡിലെ ഛാരിയ കൽക്കരിപ്പാടം . ഒരു നൂറ്റാണ്ടിലേറെക്കാലമായി അറുപതിലധികം സ്ഥാനങ്ങളിലാണ് ഈ ഖനി പുകഞ്ഞുകൊണ്ടിരിക്കുന്നത് .
—
ഛാരിയ ( jharia ) – ഒരു നൂറ്റാണ്ടായി എരിഞ്ഞുകൊണ്ടിരിക്കുന്ന കൽക്കരിഖനി
—
അതിശയം തോന്നാമെങ്കിലും കാര്യം സത്യമാണ് . ഇന്ത്യയിലെ ഏറ്റവും വലുതും ഉത്പാദന ക്ഷാമവുമായ കൽക്കരി ഖനികളിലൊന്നാണ് ഛ)രിയ കൽക്കരിഖനി .ഒരു നൂറ്റാണ്ടിലധികമായി എരിഞ്ഞുകൊണ്ടിരിക്കുന്ന ഈ കൽക്കരിഖനിയുടെ ജ്വലനത്തിലൂടെ ഇതുവരെ പതിനഞ്ചു ലക്ഷം കോടി രൂപയുടെ നഷ്ടം ഉണ്ടായി എന്നാണ് കരുതപ്പെടുന്നത് .ഈ ജ്വലനം പുറന്തളുളുന്ന ജ്വലന അനന്തര വാതകങ്ങൾ വരുത്തുന്ന അന്തരീക്ഷ മലിനീകരണം വേറെയും പ്രശ്നങ്ങൾ ഉണ്ടാക്കുന്നുണ്ട്. ജാർഖണ്ഡ് സംസ്ഥാനത്തിലാണ് ഛാരിയ കൽക്കരി ഖനി സ്ഥിതിചെയ്യുന്നത്
നൂറു ചതുരശ്ര കിലോമീറ്റര് പരന്നു കിടക്കുന്ന വിശാലമായ കൽക്കരി ഖനിയാണ് ഛാരിയ. എന്ന് മുതലാണ് ഈ ഖനിയുടെ ഭാഗങ്ങൾ തീപിടിച്ച തുടങ്ങിയത് എന്ന് വ്യക്തമല്ല ..ചെറിയതോതിൽ പത്തൊൻപതാം നൂറ്റാണ്ടിൽ തന്നെ ഈ ഖനി പുകയുന്നുണ്ടായിരുന്നു എന്നാണ് കരുതപ്പെടുന്നത് .എന്നാൽ 1916 ൽ ഉണ്ടായ ഒരു തീപിടുത്തം നിയന്ത്രിക്കാനായില്ല അന്നുമുതൽ ഈ കൽക്കരി ഖനി പുകഞ്ഞു കൊണ്ടിരിക്കുകയാണ് .
മിക്ക ജ്വലന മേഖലകളും കൽക്കരിയുടെ പെട്ടന്നുള്ള സ്വയം ജ്വലനം (spontaneous combustion ) മൂലം തുടങ്ങിയതാണെന്നാണ് കരുതപ്പെടുന്നത് .കൽക്കരിയുടെ താഴ്ന്ന പാളികളിൽ നിന്നും ഉത്ഭവിക്കുന്ന അത്യധികം ജ്വലന ശേഷിയുള്ള മീഥേൻ വാതകം കെട്ടിക്കിടക്കുകയും അന്തരീക്ഷത്തിലെ ചൂടുമൂലം സ്വയം കത്തി കൽക്കരിക്കു തീ പിടിക്കുന്നതാണെന്നാണ് ഈ പ്രതിഭാസത്തിന്റെ കാരണങ്ങളിൽ ഒന്നായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .ഛാരിയ യിലെ തീനാളങ്ങൾ പലപ്പോഴും അൻപത്തടിയിൽ കൂടുതൽ ഉയരാറുണ്ട് . ഈ ജ്വലനം മൂലമുള്ള നഷ്ടം ലക്ഷക്കണക്കിന് കോടി രൂപയുടേതാണ് .
ഇതുപോലെയുള്ള അനവധി കത്തുന്ന കൽക്കരിഖനികൾ ലോകത്തെമ്പാടുമുണ്ട് . ചൈനയിലും ഓസ്ട്രേലിയയിലും ഇത്തരത്തിൽ പുകയുന്ന അനവധി ഖനികൾ ഉണ്ട് .ഒരിക്കൽ ജ്വലിക്കാൻ തുടങ്ങിക്കഴിഞ്ഞാൽ ഈ ജ്വലനത്തെ നിയന്ത്രിക്കുക വലിയ വിഷമമേറിയതാണ് .ജ്വലനം ഭൂമിക്കടിയിലുള്ള കൽക്കരി അടരുകളിലേക്ക് പടരുന്നതാണ് ഒരു പ്രധാന പ്രശ്നം .ഛാരിയ യിൽ ഉള്ളത് ഏറ്റവുമധികം ഗുണ മേന്മയുള്ള കൽക്കരിയാണ്. ഈ ജ്വലനങ്ങൾ ഉണ്ടായിട്ടും ഛാരിയ ഇന്ത്യയിലെ ഏറ്റവും വലിയ കൽക്കരിഖനികളിൽ ഒന്നായി നിൽക്കുന്നു .
—
ചിത്രo : കത്തുന്ന കൽക്കരിപ്പാടo: കടപ്പാട് വിക്കിമീഡിയ കോമൺസ്
–
Ref:
1. https://www.cnbc.com/…/indias-jharia-coal-field-has-been-bu…
2. https://en.wikipedia.org/wiki/Jharia
3. https://en.wikipedia.org/wiki/Coal_seam_fire