നമ്മളടക്കം ഏതൊരു വസ്തുവും ആറ്റങ്ങളാൽ നിർമിതമാണെന്ന് അറിയാമല്ലൊ. ആറ്റത്തിന്റെ ഭാഗമാണ് പ്രോട്ടോണും ന്യൂട്രോണും. പ്രോട്ടോണും ന്യൂട്രോണും ഉണ്ടാകുന്നത് ക്വാർക്കുകൾ എന്ന കണങ്ങൾ ചേർന്നും. ഇവ ആറുതരമുണ്ടെന്നാണ് കണക്കാക്കുന്നത്. അപ്, ഡൗൺ, ചാം, സ്ട്രെയ്ഞ്ച്, ടോപ്, ബോട്ടം.
രണ്ട് അപ് + ഒരു ഡൗൺ= പ്രോട്ടോൺ.
രണ്ട് ഡൗൺ + ഒരു അപ് = ന്യൂട്രോൺ
വിവിധ ക്വാർക്കുകൾക്ക് വിവിധ നിറങ്ങളാണ്. 6 ഘടനകൾ ഓരോ ഘടനയ്ക്കും 3 നിറങ്ങൾ വീതം 18 തരം ക്വാർക്കുകൾ ഉണ്ടെന്നാണ് കരുതുന്നത്.
ഈ പ്രപഞ്ചത്തിലെ ഏറ്റവും ശക്തമായ ബലമായ പ്രബലബലം (strong force)കൊണ്ടാണ് ന്യൂക്ലിയസുകൾ രൂപം കൊണ്ടിരിക്കുന്നത്. പക്ഷേ തീരെ ചെറിയ അകലത്തിൽ മാത്രമാണിവ പ്രവർത്തിക്കുക.അതായത് ഒരു സെന്റിമീറ്ററിന്റെ 10 ലക്ഷം കോടിയിൽ ഒരു ഭാഗം. ഗ്ലുവോണുകൾ എന്ന കണികകളെ ക്വാർക്കുകൾ കൈമാറുന്നുണ്ട് എന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ലുവോണുകൾക്കും 3 നിറങ്ങളുണ്ടത്രെ.ഗ്ലുവോണുകളുടെ കൈമാറ്റമാണ് പ്രബലബലത്തിന്റെ ആധാരം,ചിത്രം കാണുക.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്