കൽക്കരിയിൽനിന്നും ദ്രവ ഇന്ധനം നിർമിക്കാനായി ഒരു നൂറ്റാണ്ടുമുമ്പ് കണ്ടെത്തപ്പെട്ട ഒരു രാസ പ്രക്രിയയാണ് ബെർജിയസ് പ്രോസസ്സ് (Bergius process ). ജർമൻ ശാസ്ത്രജ്ഞനായ കാൾ ബെർജിയസ് (Friedrich Karl Rudolf Bergius (1884 – 1949) )ആണ് ഈ പ്രക്രിയയുടെ ഉപജ്ഞാതാവ് .ഈ കണ്ടുപിടുത്തതിനും മറ്റു സംഭാവനകൾക്കുമായി അദ്ദേഹത്തിന് നോബൽ സമ്മാനമുൾപ്പെടെ പല പുരസ്കാരങ്ങളും ലഭിക്കുകയുണ്ടായി .
കൽക്കരി നല്ലവണ്ണം പൊടിച്ചു ടാറുമായോ ഹെവി ഓയിലുമായോ കലർത്തി ടങ്സ്റ്റൺ പോലുള്ള ഒരു രാസത്വരകത്തിന്റെ ( CATALYST) സാന്നിധ്യത്തിൽ അതിമർദത്തിലുള്ള ഹൈഡ്രജനുമായി 500 ഡിഗ്രി താപനിലയിൽ പ്രതി പ്രവർത്തിപ്പിക്കുന്നു.ഈ പ്രതിപ്രവർത്തനത്തിന്റെ ബലമായി ഹെവി ഓയിൽ ,ഡീസൽ /മണ്ണെണ്ണ ,പെട്രോൾ , വാതക ഇന്ധനം എന്നിവയുടെ ഒരു സംയുക്തം ലഭിക്കുന്നു .
രണ്ടാം ലോക മഹായുദ്ധ കാലത് ജർമ്മനി ഈ രീതിയിൽ 4 ദശലക്ഷം ടൺ ദ്രവ ഇന്ധനം നിർമിച്ചിരുന്നു .രണ്ടാം ലോകയുദ്ധത്തിന് ശേഷം യു എസ് ഈ മേഖലയിൽ കാൽവയ്പ്പുകൾ നടത്തിയെങ്കിലും എണ്ണ ഭീമന്മാരുടെ ഇടപെടലിൽ പദ്ധതികൾ ഉപേക്ഷിച്ചു എന്നാണ് കരുതപ്പെടുന്നത്.
ഫിഷർ -ട്രോപേഷ് പ്രോസസും തെർമൽ ഡിപോളിമെറൈസേഷനെയും പോലെ ബെർഗിയസ് പ്രോസസും പുതിയ ഇന്ധനം നിർമിക്കുന്നില്ല . ഖര -വാതക രൂപങ്ങളിലുള്ള ഇന്ധനങ്ങൾ ദ്രവ രൂപത്തിലാക്കി മാറ്റുകയാണ് ചെയുന്നത് . അതിനാൽ തന്നെ ഈ പ്രോസസ്സിൽ നിന്നും മൊത്ത ഊർജ്ജ ലാഭം ഇല്ല . പക്ഷെ കുറഞ്ഞ വിലക്ക് ധാരാളം കൽക്കരി ലഭ്യമാവുകയും ,ക്രൂഡ് ഓയിലിന്റെ വില സ്ഥിരമായി ഉയർന്ന നിലയിൽ നിൽക്കുകയും ചെയ്താൽ ദ്രവ ഇന്ധന നിര്മാണത്തിനുപയോഗികവുന്ന ഏറ്റവും മലിനീകരണം കുറഞ്ഞ മാർഗങ്ങളിലൊന്നാണ് ബെർജിയാസ് പ്രോസസ്സ്.
=========
REF:
https://www.chemistryviews.org/…/100th_Anniversary_Bergius_…
—
ചിത്രം : കാൾ ബെർജിയസ് : കടപ്പാട് വിക്കിമീഡിയ കോമൺസ്