- ലോകത്ത് ഏറ്റവും കൂടുതൽ വേലിയേറ്റം നടക്കുന്നത് എവിടെയാണ് എന്നു ചോദിച്ചാൽ അതിനുള്ള ഉത്തരമാണ് ബേഓഫ് ഫുൻ ഡി എന്ന തീരം
വടക്കെ അമേരിക്കയിലെ അത് ലാന്റിക്ക് സമുദ്രതീരത്തുള്ള കാനഡയുടെ പ്രവശ്യയായ ന്യൂ ബേൺസ് സ്വിക്ക് ‘നോവസ്കേട്ട ‘എന്നി പ്രദേശങ്ങളുടെ ഇടയിയിൽ 290 കിലോമീറ്റർ നീളത്തിലും 100 മീറ്റർ വീതിയിലും പരന്നു കിടക്കുന്ന തീരപ്രദേശമാണ് ബേ ഓഫ് ഫുൻ ഡി
ബേ ഓഫ് ഫുൻ ഡിയുടെ കടൽ തീരം എപ്പോഴും പ്രക്ഷുബ്ധമാണ് ഇവിടെ വേലിയേറ്റം ഒരിക്കലും അവസാനിക്കാറില്ല ദിവസത്തിൽ രണ്ടു തവണ ഇവിടെ വേലിയേറ്റം നടക്കുന്നു ഇവിടെ തന്നെ 10 മുതൽ 14 മീറ്റർ വരെ കടൽനിരപ്പ് ഉയരാറുണ്ട് ചില സന്ദർഭങ്ങളിൽ ഇതിന്റെ ഉയർച്ച അതിലും കൂടാറുമുണ്ട് -ഇത്തരം വേലിയേറ്റങ്ങൾ പതിവാക്കാൻ തന്നെ കാരണം ഈ പ്രദേശത്തിന്റെ ഭൂപ്രകൃതിയാണ് ‘ തീർത്തും വീതി കുറഞ്ഞതും ആഴം കുറഞ്ഞ പ്രദേശമായതിനാൽ സൂര്യചന്ദ്രൻ ന്മുടെ ആകർഷണം മൂലം വേലിയേറ്റം ഉണ്ടായാൽ വെള്ളം വീതി കുറഞ്ഞ ബേ ഓഫ് ഫുൻ ഡിലേക്കണ് ഒഴുകുന്നത് താരതമ്യേന ആഴം കുറഞ്ഞ പ്രദേശമായതുകെണ്ട് വെള്ളത്തിന് മറ്റെ ങ്ങോട്ടും വെള്ളത്തിന് ഒഴുകിപ്പോകാൻ കഴിയുന്നില്ല അതുകെണ്ടാണ് ലോകത്ത് മറ്റെരിടത്തും കാണാത്ത പ്രതിഭാസം ഇവിടെ സ്ഥിരമായി സംഭവിക്കുന്നത്
പ്രകൃതിയുടെ അത് ഭുതമായി മായി മാത്രമേ ഈ പ്രദേശം നിലകൊള്ളുന്നത് പലതരത്തിലുള്ള ജീവികളുടെയും പ്രത്യേകിച്ച് സമുദ്രജീവികളുടെ ഫോസിലുകൾ ഇവിടെ നിന്ന് ലഭ്യമായിട്ടുണ്ട് ജീവപരിണാമത്തിന്റെ തെളിവുകൾ നല്ക്കുന്ന ഫോസിലുകളും ഇതിൽ പ്പെടുന്നു – ലോക പൈതൃക പട്ടികയിൽ ഇടം പിടിച്ചിട്ടുള്ള ഈ പ്രദേശത്തിന്റെ ദൃശ്യഭംഗി തന്നെ വളരെ അത്ഭുതം ജനിപ്പിക്കുന്നതാണ് നിരവധി സഞ്ചാരികൾ ഇവിടം സന്ദർശിക്കാറുണ്ട്
https://www.bayoffundy.com/about/highest-tides/ഫുൻ
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.