മാവേലിക്കര ചുനക്കരയിലെ പുന്തിലേത്ത് കിഴക്കേതില്‍വീട്ടില്‍ കൊച്ചുരാമന് – നാരായണി ദമ്പതികളുടെ മകനായി 1955 ഒക്ടോബര്‍ ഒന്നിനാണ് ജനനം. ആര്. ശ്രീധരന് പിള്ള, നൂറനാട് പള്ളിക്കല്‍ മേടയില്‍ തറവാട്ടിലെ കാളിദാസ കലാനിലയത്തില്‍ കെ.രാമനുണ്ണിത്താന്‍ തുടങ്ങിയവരുടെ ശിഷ്യനായാണ് ചിത്രകലയും ശില്പകലയും അഭ്യസിച്ചത്. കെ. രാമനുണ്ണിത്താന്റെ കീഴില്‍ 13 വര്‍ഷം ഗുരുകുല സമ്പ്രദായത്തില്പഠനം നേടിയ ശേഷം ചിത്രകലയില്‍ ഡിപ്ലോമ നേടി.
ഓണാട്ടുകര കാളക്കെട്ട് ഉത്സവ 148 കാളകളിലെ മുക്കാൽ പങ്കു കാളകളെയും നിർമ്മിച്ചത് ചുനക്കര രാജൻ ആണ്.ഓണാട്ടുകതിരവന്,വാരനാട്കൊമ്പന്,തിരുമുഖവേടന്തുടങ്ങി പേരുകളില്‍ തീര്‍ത്ത കൂറ്റന്‍ കാളത്തലകള്‍ അദ്ദേഹം കലാജിവിതത്തിലെ അവസാന സംഭാവനകളായിരുന്നു. 2014-ല്ശില്പി ചുനക്കര രാജനാണ് ഓണാട്ടുകതിരവന്റെ ശിരസ്സുകള്നിര്മിച്ചുനല്കിയത്. 52.3 അടിയാണ് ഓണാട്ടുകതിരവന്റെ ഉയരം. ശിരസ്സിനുമാത്രം പതിന്നാലടി ഉയരമുണ്ട്. ഒറ്റത്തടിയിലാണ് ഓരോ ശിരസ്സും കൊത്തിയെടുത്തത്. 400 ക്യുബിക് അടി തടിയും 4.5 ടണ്‍ ഇരുമ്പുമാണ് നന്ദികേശശില്പം നിര്‍മിക്കാന്‍ ഉപയോഗിച്ചിട്ടുള്ളത്. ഇരുപതടി ഉയരമുള്ള നെറ്റിപ്പട്ടവും 2500 കുടമണികളും നന്ദികേശന്മാരെ അലങ്കരിക്കുന്നു. 50 ടണ്‍ ഭാരം വഹിക്കാന്‍ ശേഷിയുള്ള ക്രെയിന്‍ ഉപയോഗിച്ചാണ് നന്ദികേശ ശിരസ്സുകള്‍ ഉറപ്പിക്കുന്നത്. നന്ദികേശന്മാരെ വലിച്ചുകൊണ്ടുപോകുന്നതും ക്രെയിന്ഉപയോഗിച്ചാണ്.ഈ വർഷത്തെ റിപ്പബ്ളിക്ക് ദിന പരേഡിലെ കേരളത്തിന്റെ നിശ്ചല ദ്യശ്യം ഇതായിരുന്നു
ഓച്ചിറ പരബ്രഹ്മ ക്ഷേത്ര ഉത്സവം. ലോകത്തിലെ ഏറ്റവും വലിയ കെട്ട്കാള എന്നപേരില്‍ ഓരോ വര്‍ഷവും വലിപ്പമേറിയ ശില്‍പ്പങ്ങളെ അദ്ദേഹം അണിനിരത്തിയപ്പോള്‍ അന്താരാഷ്ട്ര മാധ്യമങ്ങള്‍പോലും ഓച്ചിറയിലെത്തി. ഗിന്നസ്ബുക്കിന്റെ താളുകളില്‍ ചുനക്കര രാജന് എന്ന പേര് എഴുതപ്പെടുവാന്പിന്നെ താമസമുണ്ടായില്ല. ലണ്ടന്‍ മ്യൂസിയത്തിന്റെ ചുവരുകളില്‍ സ്ഥാനം പിടിച്ച എണ്ണഛായാചിത്രങ്ങള്‍,മഹാരാഷ്ട്രയിലെ രത്നഗിരിയില്നാല്ഏക്കറോളം വരുന്ന സ്ഥലത്ത് തടിയില്‍ ചിത്രപണികളോട് കൂടിയ വിശ്വകര്മ്മാക്ഷേത്രവും അഞ്ചൂറ് കിലോയില്അധികം വരുന്ന പഞ്ചലോഹത്തില്‍ തീര്‍ത്ത വിശ്വകര്‍മ്മാവിന്റെ വിഗ്രഹം,ചുനക്കരതെക്കടത്ത്ദേവീക്ഷേത്രത്തിലെ ചുവര്‍ചിത്രങ്ങള്‍ (ഈ ചിത്രങ്ങള്‍ വരച്ചത് പ്രകൃതിയില്‍ നിന്നും രാജന്‍തന്നെ സൃഷ്ടിച്ച വര്ണ്ണക്കൂട്ടകള് ഉപയോഗിച്ചാണ്)കവീയൂര്ഞാലിക്കുഞ്ഞ് ശ്ലീബാ മാര്‍ത്തോമ്മാ പളളി അങ്കണത്തില്നിര്മ്മിച്ച ആത്മചൈതന്യം തുളുമ്പുന്ന ഇടയശില്പ്പംതുടങ്ങിയവ ചുനക്കര രാജനിലെ കലാകാരന്റെ വൈഭവം വെളിപ്പെടുത്തുന്ന സംസാരിക്കുന്ന അടയാളങ്ങളാണ്
മധ്യതിരുവിതാംകൂറിലെ ക്ഷേത്രോത്സവങ്ങള്‍ക്ക് ആവേശം പകരാറുള്ള കെട്ടുകാളകളുടെ തല മരത്തടിയില്കൊത്തിയെടുത്ത കാളത്തലയ്ക്ക് 1994ല്‍ കേന്ദ്ര കരകൗശല വികസനകോര്‍പ്പറേഷന്റെ ശില്പകലയ്ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചിരുന്നു.ദേശീയ പുരസ്കാരം ലഭിച്ച അച്ചന് പട്ടാളം , ലാളനം, താവളം തേടുന്ന പഥികര്‍, ഹാന്‍സന്‍സ് ഡിസീസ്, അമ്മത്തമ്പുരാട്ടി, പ്രവേശം,മായാമാനസം, നിമിത്തം തുടങ്ങിയ ചലച്ചിത്ര ടെലിവിഷന്‍ സീരിയലുകളുടെ കലാസംവിധായകനായും പ്രവര്‍ത്തിച്ചിരുന്നു.എണ്ണച്ഛായ ചിത്രങ്ങളിലും രാജന് തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. ലളിതകലാ അക്കാദമി അവാഡ് ലഭിച്ച ആത്മരാഗ സന്ധ്യ, നിസ്സംഗത്വം, മധുരസ്മൃതി, ദി ഹ്യൂമന്‍ സോള്‍, ഏരിയല്‍ വ്യൂ, റീഡിംങ് വിത്ത് ലേഡി എന്നിവ ഇവയില്‍ ചിലതാണ്.ചാരും മൂടിന് സമീപം ചിത്രശാല സ്കൂള്‍ ഓഫ് പെയിന്റിങ് എന്ന സ്ഥാപനത്തിലൂടെ നിരവധി പേര്‍ക്ക് ശില്പകലയിലും ചിത്രകലയിലും പരിശീലനം നല്കി.
ചിത്രകലയിലും ശില്പ്പകലയിലുമുള്ള മികവിന്റെ അടിസ്ഥാനത്തില്‍ 1980 ല്‍ അമേരിക്കയിലെ ഇന്റര്‍നാഷനല്‍ബുക്ക് പ്രൊജക്ട് അവാര്‍ഡും1980 ല്‍ ചിത്രകലക്കുള്ള കേരള ലളിതകലാ അക്കാദമിയുടെ സ്വര്‍ണമെഡല്‍, 1993ല്ചിത്രകലയ്ക്കുളള കേരളാലളിതകലാഅക്കാദമിയുടെ സ്വര്‍ണ്ണ കമലം, 1994 ല്‍ കേന്ദ്രകരകൗശല വികസന കോര്‍പറേഷന്റെ ശില്പ്പകല്ക്കുള്ള ദേശീയ അവാര്‍ഡ്, 1995ല്‍ ചിത്രകലക്ക് ആര്‍ട്ടിസ്റ്റ് കെ.രാമനുണ്ണിത്താന്‍ ട്രസ്റ്റിന്റെ അവാര്‍ഡ്, ഇംഗ്ലണ്ടിലെ ഗാന്ധി മ്യൂസിയം ഫെലോഷിപ്പ് എന്നിവ ലഭിച്ചു. 1996ല്‍ ബഹുമുഖ പ്രതിഭയെന്ന നിലയില്‍ ഗ്രാമശ്രീ അവാര്‍ഡ് ലഭിച്ചു.2005 ല്‍ സംസ്ഥാനസര്‍ക്കാറിന്റെ തച്ചുശാസ്ത്രരത്നശില്പ്പരത്നഅവാര്ഡ തുടങ്ങിയ നിരവധി അംഗീകാരങ്ങള്‍ ഇദ്ദേഹത്തെ തേടി എത്തി.കൊടുമണ്ചിലന്തിക്ഷേത്രത്തിലെ ശക്തിഭദ്ര പ്രതിമയുടെ അനാച്ഛാദനത്തിനെത്തിയ ഉത്രാടം തിരുനാള്മാര്ത്താണ്ഡവര്മ്മ മഹാരാജാവ് ശില്‍പ്പഭംഗി കണ്ട് ചുനക്കര രാജനെ ശില്‍പ്പികലാനിധി പട്ടം നല്കി ആദരിച്ചു.2014 ജൂൺ 3 കെ.ആര്. രാജന്(58) അന്തരിച്ചു കെ.കെ. തങ്കമണിയാണ് ഭാര്യ. മക്കള്‍: താര, വിഷ്ണു.🤹Pscvinjanalokam