കഴിഞ്ഞ ഏതാനും ആഴ്ചകൾക്കു മുൻപാണ് യൂ എസ് INF(Intermediate-Range Nuclear Forces Treaty (INF Treaty) ) കരാ രിൽ നിന്നും ഏകപക്ഷീയമായി പിന്മാറുന്നു എന്ന പ്രഖ്യാപനം നടത്തിയത് . എല്ലാ അന്താരാഷ്ട്ര കരാറുകളിലും കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങൾക്ക് അതിൽ നിന്നും പിന്മാറാനുള്ള വകുപ്പുകളും ചേർത്തിട്ടുണ്ടാവും . അതിനാൽ തന്നെ യൂ എസ് ഇന്റെ പിന്മാറ്റം വലിയ ഒരു ആകസ്മികതയോ അന്താരാഷ്ട്ര സംഭവമോ ഒന്നുമല്ല . പക്ഷെ ആ പിന്മാറ്റത്തിന് വലിയ ശാക്തിക പ്രതിതിധ്വനികൾ ഉണ്ടാകാൻ ഇടയുണ്ട് .
INF കരാർ
—
1987 ൽ അക്കാലത്തെ യൂ എസ് പ്രസിഡന്റ് റൊണാൾഡ് റീഗനും ,സോവ്യറ്റ് നേതാവ് മിഖായേൽ ഗോർബച്ചേവും ഒപ്പിട്ട ഒരു നിരായുധീകരണ ഉടമ്പടിയാണ് INF കരാർ . കരാറിലെ ഒരു കക്ഷിയായ സോവ്യറ്റ് യൂണിയൻ 1991 ൽ തന്നെ അവസാനിച്ചുവെങ്കിലും , സോവ്യറ്റ് യൂണിയന്റെ പിന്തുടർച്ച രാജ്യമായ റഷ്യൻ ഫെഡറേഷൻ എ കരാറിനെ റാറ്റിഫൈ ചെയ്തതുകൊണ്ട് കരാർ നിലനിൽക്കുകയായിരുന്നു .
ഈ കരാർ പ്രകാരം യൂ എസ് ഉം റഷ്യയും 500 കിലോമീറ്ററിനും 5500 കിലോമീറ്ററിനും ഇടക്ക് പരിധിയുള്ള മധ്യ ദൂര ലാൻഡ് ബേസ്ഡ് ബാലിസ്റ്റിക് മിസൈലുകൾ പൂർണമായും ഒഴിവാക്കും .യൂറോപ്പിനെ ലക്ഷ്യമാക്കിയ യൂ എസ് സോവ്യറ്റ് / റഷ്യൻ ബാലിസ്റ്റിക് മിസൈലുകൾ ഒഴിവാക്കുകയായിരുന്നു ഈ കരാറിന്റെ ഉദ്ദേശ്യം . യൂറോപ്യൻ രാജ്യങ്ങളാണ് ഈ കരാറിനു പിന്നിലെ നയതന്ത്ര ശ്രമങ്ങൾക്ക് ചുക്കാൻ പിടിച്ചത് .
കരാർ നിലവിൽ വന്നത് 1988 ജനുവരി ഒന്ന് മുതലാണ് . അന്നുമുതൽ യൂ എസ് ഉം റഷ്യയും നൂറുകണക്കിന് മധ്യദൂരമിസൈലുകളെ നശിപ്പിച്ചു . മുപ്പതു കൊല്ലം ഈ കരാർ ഒരു പ്രധാന അന്താരാഷ്ട്ര നിരായുധീകരണ കരാറായി നിലകൊണ്ടു .
യൂ എസ് പിന്മാറ്റത്തിന് പിന്നിൽ
—
ഇപ്പോൾ റഷ്യ വിന്യസിച്ചിരിക്കുന്ന ഏറ്റവും കരുത്തുറ്റ ഹൃസ്വദൂര ബാലിസ്റ്റിക് മിസൈലാണ് SS-26 ഇസ്കെന്ദർ (9K720 Iskander ) . SS-26 എന്നത് നാറ്റോയുടെ ഡിസൈനേഷനാണ് .ഹൃസ്വദൂര ബാലിസ്റ്റിക് മിസൈൽ . ഈ മിസൈലിന്റെ പരമാവധി പരിധി 500 കിലോമീറ്റർ ആണ്. കഴിഞ്ഞ വർഷങ്ങളിൽ റഷ്യ ഈ മിസൈലിന്റെ പരിഷ്കരിച്ചു ഒരു ഹൈപ്പർ സോണിക് ഗ്ലൈഡ് വെഹിക്കിൾ പോർമുന ഘടിപ്പിച്ച . ഈ ഹൈപ്പർസോണിക് പോർമുന ഒരു ക്രൂയിസ് മിസൈലിനെപോലെയാണ് സഞ്ചരിക്കുന്നത് . ക്രൂയിസ് മിസൈലുകൾ INF കരാറിന്റെ പരിധിയിൽ വരാത്തതിനാൽ റഷ്യ പറയുന്നത് ഈ പുതിയ മിസൈൽ INF കരാറിന്റെ ലംഘനമല്ല എന്നാണ് . പക്ഷെ യൂ എസ് പറയുന്നത് ഈ പരിഷ്കരിച്ച SS-26 ഇസ്കെന്ദർ -കെ മിസൈലുകൾ അടിസ്ഥാനപരമായി ബാലിസ്റ്റിക്ക് മിസൈലുകൾ ആണെന്നും അതിനാൽ അവ INF കരാറിന്റെ ലംഘ മാണ് എന്നുമാണ് .
പരിഷ്കരിച്ച ഇസ്കെന്ദർ -കെ മിസൈലുകൾക്ക് 3000 -5000 കിലോമീറ്റർ വരെ പരിധിയുണ്ടെന്നാണ് യൂ എസ് കണ്ടെത്തൽ . ചുരുക്കത്തിൽ ബാലിസ്റ്റിക്ക് മിസൈൽ എന്താണെന്നും ക്രൂയിസ് മിസൈൽ എന്താണെന്നുമുള്ള നിർവചനത്തിൽ നിലവിലുള്ള അവ്യക്തതകളാണ് ഇപ്പോഴത്തെ പ്രശ്നങ്ങളുടെ മൂലകാകാരണം . ഡിസംബർ നാലിന് യൂ എസ് INF കരാറിൽ നിന്നും പിൻവാങ്ങുകയാണെന്നുകാണിച്ചു റഷ്യക്ക് സന്ദേശം അയക്കുകയുണ്ടായി . അറുപതു ദിവസത്തിനുള്ളിൽ റഷ്യ ഇസ്കെന്ദർ -കെ മിസൈലുകൾ പിൻവലിച്ചില്ലെങ്കിൽ ഈ കരാർ അസാധുവാകും . റഷ്യ അത് ചെയ്യാനുളള ഒരു സാധ്യതയുമില്ലാത്തതിനാൽ 2019 ഫെബ്രുവരി 4 നു INF കരാർ അസാധുവാകും .
പ്രത്യാഖാതങ്ങൾ
—
യൂ എസ് നു യൂറോപ്പിൽ പുത്തൻ ആയുധങ്ങൾ വിന്യസിക്കാനുളള കളം ഒരുക്കാനാണ് ഈ പിന്മാറ്റത്തെ എന്നാണ് പൊതുവിൽ കരുതപ്പെടുന്നത് . പോളണ്ടിലും ബാൾട്ടിക് രാജ്യങ്ങളിലും അവർ മധ്യദൂര മിസൈലുകൾ വിന്യസിക്കാൻ തന്നെയാണ് സാധ്യത . റഷ്യ തിരിച്ചടിക്കുന്നത് യൂറോപ്പിന്റെ ഉള്ളിലെ അവരുടെ പ്രവിശ്യയായ കാലിനൻഗ്രാഡ് നൂറുകണക്കിന് ഇസ്കെന്ദർ -കെ മിസൈലുകൾ വിന്യസിച്ചുകൊണ്ടാകും . ഇവിടെ ഇപ്പോൾ തന്നെ അവർ മുൻതലമുറ ഇസ്കെന്ദർ -M മിസൈലുകൾ വിന്യസിച്ചിട്ടുണ്ട് . യൂ എസ് നു യൂറോപ്പ്യൻ രാജ്യങ്ങളിൽ അയഞ്ഞുകൊണ്ടിരിക്കുന്ന പിടി മുറുക്കാനാവും എന്നതാണ് അവരുടെ NF കരാ റിൽ നിന്നുള്ള പിന്മാറ്റത്തിലൂടെ ലഭിക്കുന്ന ഏറ്റവും വലിയ ഗുണം . റഷ്യക്കാകട്ടെ അവരുടെ ദേശീയത ഉയർത്തിപ്പിടിക്കാനുള്ള മറ്റൊരു അവസരമാകും കാലിനൻ്ഗ്രാഡിലെ ഇസ്കെന്ദർ -കെ മിസൈലുക ളുടെ വിന്യാസം.
എന്തായാലും 31 കൊല്ലം നിലനിന്ന ഒരു നിരായുധീകരണ കരാറിന്റെ മരണം ഒരു ദുഖകരമായ ചരിത്ര സംഭവം തന്നെ .
===
ചിത്രo :INF കരാർ ഒപ്പിടപ്പെടുന്നു :
ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്