ബഹിരാകാശത്ത് ഭൂമിയുടെ ഭ്രമണപഥത്തിൽ ചരിക്കുന്ന ഒരു സ്പേസ് സ്റ്റേഷനെക്കുറിച്ചുള്ള ആശയം ആദ്യമായി അവതരിക്കപ്പെട്ടത് 1869 ലാണ്.കപ്പലോട്ടം സുഗമമാക്കാൻ ബഹിരാകാശത്ത് ഒരു വഴികാട്ടി സ്ഥാപിക്കണം എന്നതായിരുന്നു ആശയം.1923 ൽ റൊമേനിയക്കാരനായ ഹെർമർ ഒനെനാണ് ആദ്യമായി സ്പേസ് സ്റ്റേഷൻ എന്ന വാക്ക് ഉപയോഗിച്ചത്.ചന്ദ്രൻ, ചൊവ്വ എന്നിവിടങ്ങളിലേക്കുള്ള യാത്രയിലെ ഇടത്താവളമായാണ് ഇതിനെ കണ്ടത്.1952 ൽ വെർണർ വോൺ ബ്രോൺ സ്പേസ് സ്റ്റേഷനെക്കുറിച്ചുള്ള വിപുലമായ പദ്ധതി അവതരിപ്പിച്ചു.അദ്ദേഹത്തിന്റെ ഭാവനയിൽ 250 അടി നീളമുള്ള സ്റ്റേഷൻ ഭൂമിയെ ഭ്രമണം ചെയ്യുകയും സ്വയം കറങ്ങി അപകേന്ദ്ര ബലവും ഭ്രമണപഥത്തിലെ ഗുരുത്വമില്ലാത്ത അവസ്ഥയിൽ ക്രിത്രിമ ഗുരുത്വം സൃഷ്ടിച്ച് യാത്രികർക്ക് സുഖമായി കഴിയാം എന്നായിരുന്നു.ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ റഷ്യക്കാരനായ കോൻസ്റ്റാന്റിൻ സിയോൽകോവസ്കിയും, പിന്നീട് അമേരിക്കക്കാരനായ റോബർട്ട് ഗോഡാർഡുമാണ് റോക്കറ്റുകളെക്കുറിച്ചുള്ള ആശയം കൊണ്ടുവന്നത്.ശബ്ദത്തേക്കാൾ വേഗത്തിൽ കുതിക്കുന്ന റോക്കറ്റുകളെക്കുറിച്ച് ഗോഡാർഡും മൾട്ടിസ്റ്റേജ് റോക്കറ്റുകളെക്കുറിച്ച് സിയോൽകോവസ്കിയും അവതരിപ്പിച്ചു.
ഇന്ന് ഭൂമിയുടെ ഭ്രമണപഥത്തിലുള്ള അന്താരാഷ്ട്ര ബഹിരാകാശനിലയം മുകളിൽ പറഞ്ഞ ആശയങ്ങളുടെ വിപുലീകരണമാണ്. 1998 നവംബർ 20ന് തുടക്കം കുറിച്ച പദ്ധതി ലോകം ഇന്നുവരെ കണ്ടതിൽ വച്ച് ഏറ്റവും ചിലവേറിയതാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.