ഒരു സർക്കാരിന്റെ ഒരു വർഷത്തെ മൊത്തം ചെലവും മൊത്ത വരുമാനവും തമ്മിലുള്ള അന്തരമാണ് ധന കമ്മി . വരവും ചെലവും തമ്മിൽ അന്തരം വരുന്പോൾ നികത്താനുള്ള ഒരേയൊരുമാർഗം കടം വാങ്ങുകയാണ് . കടം സെൻട്രൽ ബാങ്കിൽനിന്നോ, വിപണിയിൽനിന്നോ വാങ്ങാം . സെൻട്രൽ ബാങ്കില്നിന്നും കടം വാങ്ങുക എന്നാൽ പരോക്ഷമായി കൂടുതൽ കറൻസി അടിച്ചിറക്കുക എന്നത് തന്നെയാണ് .
ധന കമ്മി എന്നത് മാധ്യമങ്ങളൊക്കെ വളരെ നെഗറ്റിവ് സെൻസിൽ ഉപയോഗിക്കുന്ന ഒരു പദമാണെങ്കിലും, സൂക്ഷിച്ചു കൈകാര്യം ചെയ്താൽ ധനകമ്മിയിലൂടെ വളർച്ച ത്വരിതമാക്കാനും സമ്പദ്വ്യവസ്ഥയെ ഊർജസ്വലമാകാനും കഴിയും . ഇങ്ങനെ ധന കമ്മിയിലൂടെ നല്ലൊരു ശതമാനം ചെലവുകൾ നടത്തി മുന്നോട്ട് പോകുന്ന ധനകാര്യ മാനേജ്മെന്റിനെയാണ് ഡെഫിസിറ് ഫൈനാൻസിങ് എന്ന് പറയുന്നത് . നാം ഇന്ന് കാണുന്ന എല്ലാ പാശ്ചാത്യ സമ്പന്ന രാജ്യങ്ങളും സമ്പന്നമായത് ഡെഫിസിറ് ഫൈനാൻസിങ് ലൂടെ തന്നെയാണ് .
ഡെഫിസിറ് ഫൈനാൻസിങ് ( Deficit Financing)ഫലപ്രദമാകണമെങ്കിൽ ചില അടിസ്ഥാന വ്യവസ്ഥകൾ പാലിക്കാക്കപ്പെടണം . ചുരുക്കത്തിൽ അവ ഇതൊക്കെയാണ് . ഡെഫിസിറ്റ് ഫൈനാൻസിങ്ങിലൂടെ ലഭിക്കുന്ന പണം കൂടുതൽ വരുമാനം ലഭ്യമാകകനുതകുന്ന മേഖലകളിൽ വിന്യസിക്കപ്പെടണം . ഡെഫിസിറ്റ് ഫൈനാൻസിങ്ങിലൂടെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ചാൽ ഇത് നിശ്ചയമായും സംഭവിക്കും . അടിസ്ഥാന സൗകര്യങ്ങളുടെ വർദ്ധനവ് സമ്പദ് വ്യവസ്ഥയിൽ പല തലങ്ങളിലാവും ഉത്തേജനം നൽകുക . കുറച്ചു കാലതാമസമുണ്ടായാലും അടിസ്ഥാന സൗകര്യങ്ങളിലെ ഡെഫിസിറ്റ് ഫൈനാൻസിങ്ങിലൂടെ യുള്ള നിക്ഷേപം ഒരിക്കലും വൃഥാവിലായ ചരിത്രമില്ല . ധന കമ്മി സാമ്പത്തിക വളർച്ചയുടെ നിരക്കിനും താഴെ ആയിരിക്കണം എന്നതാണ് മറ്റൊരു അടിസ്ഥാന വസ്തുത . ധന കമ്മി സാമ്പത്തിക വളർച്ചയുടെ മൂന്നോ നാലോ ശതമാനത്തിനു താഴെ നിർത്തിയാൽ ധന കമ്മി ഭാവിക്ക് ഒരു ഭാരമാകില്ല , മറിച്ചു ഭാവിയിലേക്കുള്ള ഒരു നിക്ഷേപമായി ആവും മാറുക .
ധന കമ്മിയിലൂടെ ദാരിദ്ര്യ നിർമാർജന പ്രവർത്തനങ്ങൾ നടത്തുനന്തും ഒരു ഭാവിയിലേക്കുള്ള ഒരു നിക്ഷേപമാണ് കൂടുതൽ ജനങ്ങൾ ദാരിദ്ര്യത്തിൽ നിന്നും കരകയറുമ്പോൾ അവരുടെ ക്രയ ശേഷി വർധിക്കുന്നു . വർധിച്ച ക്രയ ശേഷി കൂടുതൽ നികുതിയായി ഗവണ്മെന്റിന്റെ ഭണ്ടാരത്തിലെ ക്ക് തന്നെയാകും വന്നു ചേരുക .
ധന കമ്മി ഒരു ഇരുതല വാളാണ്. കമ്മിയെ സൂക്ഷിച്ചുപയോഗിച്ച എല്ലാ രാജ്യങ്ങളും പുരോഗതി പ്രാപിച്ചിട്ടുണ്ട് . കമ്മിയെ ഭയക്കുന്നവർ മുരടിക്കുകയും ,കമ്മിയെ കാര്യമാക്കാത്തവർ മുടിയുകയും ചെയ്യും . അതാണ് കഴിഞ്ഞ അമ്പതു കൊല്ലാതെ സാമ്പത്തിക ചരിത്രം പരിശോധിച്ചാൽ മനസിലാക്കാനാവുക . വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും ധനകാര്യമാനേജ്മെന്റും സ്വതന്ത്ര പരമാധികാര രാജ്യങ്ങളുടെ ധനകാര്യമാനേജ്മെന്റും എല്ലാ അർത്ഥത്തിലും വിഭിന്നമാണ് .പക്ഷെ അതൊന്നും മനസിലാക്കാതെയുളള അവലോകങ്ങളാണ് പലപ്പോഴും നമുക്ക് കാണാനാവുന്നത് .
===
NB: ബജറ്റിൽ പ്രതീക്ഷിച്ചിരുന്ന വരുമാനവും യഥ്ർത്ഥത്തിൽ പിരിഞ്ഞു കിട്ടിയ വരുമാനവും തമ്മിലുള്ള അന്തരമാണ് revenue deficitt അഥവാ വരുമാന കമ്മി
—