🎓1947 ലെ കണക്ക് പ്രകാരം ഇന്ത്യയുടെ സാക്ഷരതാനിരക്ക് 12 % മാത്രമായിരുന്നു. 2011 ലെ സെൻസസ് അനുസരിച്ച് അത് 74 % ആയി ഉയർന്നിട്ടുണ്ട്.സാക്ഷരതാനിരക്ക് ആറു മടങ്ങോളം വർധനവാണെങ്കിലും ലോകനിലവാരത്തേക്കാൾ (86 %)കുറവാണ്.
കൂടുതൽ സാക്ഷരതയുള്ളത് ത്രിപുരയിലാണ് ( 94.6 %) ,കേരളം രണ്ടാമത് (93.9%)കുറവുള്ളത് ബീഹാറിലും (63.8%).
💀ലോകത്തിലെ ആയുർദൈർഘ്യം ശരാശരി 71.5 ആണ്.ഇന്ത്യയിലെ ആയുർദൈർഘ്യം ശരാശരി 68 ഉം.ഇന്ത്യയിലെ ശരാശരി സ്ത്രീകൾക്ക് 69.9 ഉം പുരുഷന് 66.9 ഉം വർഷമാണ്. ഇന്ത്യയിൽ 2026 ൽ പുരുഷന് 69.8 ഉം സ്ത്രീകളുടേത് 72.3 വർഷവും ആകുമെന്ന് കണക്കാക്കുന്നു.കേരളത്തിൽ ശരാശരി 74.9 വർഷമാണ്.അതിൽ സ്ത്രീകൾക്കാണ് ആയുസ്സ് കൂടുതൽ 77.8, പുരുഷന് 72 ഉം.