കപ്പയിലെ വിഷം,
നമ്മളൊക്കെ കപ്പ ഭക്ഷണത്തിന് ഉപയോഗിക്കുന്നതിന് മുൻപ് പുഴുങ്ങി തിളപ്പിച്ച വെള്ളം ഊറ്റിക്കളയാറാണ് ചെയ്യുക.കപ്പയിൽ സൈനോജനിക് ഗ്ലൂക്കോസൈഡ് എന്നൊരു രാസവസ്തുവുണ്ട്.ഇത് ചിലപ്പോൾ വിഷബാധയ്ക്കു കാരണമാകുന്നതുകൊണ്ടാണ് തിളപ്പിച്ച് ഊറ്റുന്നത്.സൈനോജനിക് ഗ്ലൂക്കോസൈഡ് ലിനമാരിൻ എന്ന എൻസൈമുമായി ചേർന്ന് ഹൈഡ്രജൻ സയനൈഡ് (HCN)ഉണ്ടാക്കും.മാരക വിഷമാണത്.കപ്പയുടെ ഇല കന്നുകാലികൾ തിന്നാൽ അപകടമുണ്ടാകുന്നത് ഹൈഡ്രജൻ സയനൈഡ് കാരണമാണ്. കാർബോഹൈഡ്രേറ്റിന്റെ പ്രധാന ശ്രോതസ്സായ കപ്പയിൽ ഫോസ്ഫറസ്, കാത്സ്യം, ഇരുമ്പ്, തയാമിൻ, റൈബോഫ്ലോവിൻ, വിറ്റാമിൻ C എന്നിവയുമുണ്ട്. മരച്ചീനി, കൊള്ളി, പൂളക്കിഴങ്ങ് എന്നിവയും കപ്പയുടെ പേരുകളാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.