ലോകത്തിന്റെ പല ഭാഗങ്ങളിലും ഉപരിതലത്തിൽ തന്നെ ക്രൂഡ് ഓയിൽ കാണപ്പെടുന്നുണ്ടെങ്കിലും ഒരു വൻ വ്യവസായമായി പെട്രോളിയം ഉൽപ്പാദനം വളരെക്കാലത്തോളം വളർന്നില്ല . വെളിച്ചത്തിനും റോഡുനിര്മാണത്തിനും മാത്രം ഉപയോഗമുള്ള ഒരു വസ്തുവായി നൂറ്റാണ്ടുകളോളം പെട്രോളിയം നിലനിന്നു,. വ്യാവസായികവിപ്ല വത്തിന്റെ ആദ്യ ഇന്ധനം കൽക്കരി ആയിരുന്നു .കൽക്കരികൊണ്ടു പ്രവർത്തിക്കുന്ന ആവി എഞ്ചിനുകളാണ് വ്യാവസായിക വിപ്ലവത്തിന്റെ ആദ്യ പതാകാ വാഹകർ . കൽക്കരിക്കു പകരം ക്രൂഡ് ഓയിൽ ശുദ്ധീകരിച്ച് ഉപയോഗിക്കാം എന്ന ചിന്ത പത്തൊൻപതാം നൂറ്റാണ്ടോടെ പലരിലും ഉടലെടുത്തു .ആ ചിന്തയിൽനിന്നാണ് പെട്രോളിയത്തെ ഫ്രാക്ഷണൽ ഡിസ്റ്റില്ലേഷനിലൂടെ (Fractional Distillation ) പല ഘടകങ്ങളായി വേർതിരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയത് .
ബ്രിടീഷുകാരനായ ജെയിംസ് യങ് ( James Young)ആണ് പെട്രോളിയത്തെ ആദ്യമായി ഫ്രാക്ഷണൽ ഡിസ്റ്റില്ലേഷനിലൂടെ ഘടകങ്ങളായി വേർതിരിക്കുന്നത് . യങ് പെട്രോളിയത്തെ ബാഷ്പീകരിച് ദ്രവ രൂപത്തിലുള്ള ഒരിന്ധനവും( മണ്ണെണ്ണ ) അർദ്ധ ഖരാവസ്ഥയിലുള്ള ഒരു വസ്തുവും നിർമിച്ചു .തെളിഞ്ഞ ദ്രവ ഇന്ധനം വിളക്കുകളിൽ ഇന്ധനമായും ,അർദ്ധ ഖരാവസ്ഥയിലുള്ള വസ്തു ഒരു ലൂബിക്കന്റ് ആയും ഉപയോഗിക്കാം എന്ന യങ് തെളിയിച്ചു . ഇന്ന് ലോകത്തെ ഏറ്റവും വലിയ വ്യവസായമായി പെട്രോളിയം വ്യവസായത്തിന്റെ തുടക്കം അങ്ങനെ പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ആരംഭിച്ചു . ആദ്യ വ്യാവസായിക അടിസ്ഥാനത്തിലുള്ള പെട്രോളിയം റിഫൈനറികളും ജെയിംസ് യങ് ഇന്റെ കാർമികത്വത്തിൽ തന്നെയാണ് ആരംഭിച്ചത് .
പെട്രോളിയത്തിൽ നിന്നും ഉപയോഗയോഗ്യമായ പല വസ്തുക്കളും നിർമിക്കാം എന്ന തിരിച്ചറിവ് പെട്രോളിയം വൻതോതിലുള്ള പര്യവേക്ഷണത്തിനു തിരികൊളുത്തി കാനഡയിലും ,റഷ്യൻ സാമ്രാജ്ജ്യത്തിലും അമേരിക്കൻ ഐയ്ക്യ നാടുകളിലും വളരെ പെട്ടന്ന് തന്നെ വലിയ എന്ന നിക്ഷേപങ്ങൾ കണ്ടത്തപ്പെട്ടു . വളരെ പെട്ടന്ന് യു എസ് എന്ന വ്യവസായത്തിന്റെ അമരക്കാരൻ ആയി .
ഫ്രായ്ക്ക്ഷനൽ ഡിസ്റ്റില്ലേഷൻ കൂടുതൽ കൃത്യതയോടെ നടപ്പാക്കി പെട്രോളിയത്തിൽ നിന്ന് വിവിധതരം ഇന്ധനങ്ങൾ വേര്തിരിച്ചെടുത്തതോടുകൂടി പെട്രോളിയം ഉൽപ്പന്നങ്ങൾ അന്തർ ജ്വലന എഞ്ചിനുകളുടെ (Internal Combustion Engine) ഇന്ധനമായി കാര്യക്ഷമമായി ഉപയോഗിക്കപ്പെടാനുളള സാധ്യതയും തെളിഞ്ഞു വന്നു .ജർമൻ കണ്ടുപിടുത്തക്കാരായ കാറൽ ബെൻസ് (Karl Friedrich Benz ),നിക്കോളാസ് ഓട്ടോ (Nikolaus August Otto ) തുടങ്ങിയവരുടെ ശ്രമം ഭലമായി പെട്രോൾ കൊണ്ട് പ്രവർത്തിക്കുന്ന അന്തർ ജ്വലന എഞ്ചിനുക ൾ പ്രാവർത്തികമാക്കപ്പെട്ടു .മറ്റൊരു ജർമ്മൻ എൻജിനീയർ ആയ റുഡോൾഫ് ഡീസൽ സാന്ദ്രത കൂടിയ പെട്രോളിയം ഇന്ധനങ്ങൾ കൊണ്ട് പ്രവർത്തിക്കാനാകുന്ന ഡീസൽ എഞ്ചിനുകളും നിർമിച്ചു . 1885 ൽ കാൾ ബെൻസ് പെട്രോൾ എഞ്ചിൻ കൊണ്ട് പ്രവർത്തിക്കുന്ന ഒരു വാഹനത്തിന്റെ പേറ്റന്റ് നേടിയെടുത്തു .
രണ്ടു പതിറ്റാണ്ടുകൾക്കുള്ളിൽ യൂറോപ്പിലും യു എസ് ലും അന്തർ ജ്വലന എഞ്ചിനുക ൾ കൊണ്ട് പ്രവർത്തിക്കുന്ന വാഹനങ്ങൾ നിരത്തിൽ വിഹരിക്കാൻ തുടങ്ങി ഇരുപതുകൾ ആയപ്പോഴേക്കും ദശലക്ഷക്കണക്കിനു വാഹനങ്ങൾ നിരത്തിലിറങ്ങി കഴിഞ്ഞിരുന്നു .ലോകം പെട്രോളിയം ഇന്ധനങ്ങൾക്ക് ഇരുപതുകളോടെ അടിമപ്പെട്ടു കഴിഞ്ഞിരുന്നു . അന്നുമുതൽ ഇന്നുവരെ പെട്രോളിയും വ്യവസായം ഭൂമിയിലെ ഏറ്റവും വലിയ വ്യവസായമായി നിലനിന്നു പോരുന്നു
—
ചിത്രo : ഒരാദ്യകാല എണ്ണ കിണർ : ചിത്രo കടപ്പാട് വിക്കിമീഡിയ കോമൺസ്
—
ref
1.https://www.nationalgeographic.org/encyclopedia/petroleum/
2.https://en.wikipedia.org/wiki/Petroleum
3.https://www.eia.gov/energyexplained/index.cfm…