സാധാരണയായി യുദ്ധത്തിന്റെചിത്രങ്ങള് കാഴ്ചക്കാരനെ വേദനിപ്പിക്കുന്നവയാണ്. എന്നാല്‍ അവയില്‍നിന്ന് ഏറെ വ്യത്യസ്തമായിരുന്നു ഗ്രെറ്റയെ നാവികന് ചുംബിക്കുന്നചിത്രം.രണ്ടാം ലോകമഹായുദ്ധം അവസാനിച്ചതിന്റെ ആനന്ദം ഒരു ചുംബനത്തില്‍ നിറച്ച് ലോകം മുഴുവന്‍ ശ്രദ്ധ നേടിയ ജോര്‍ജ് മെന്‍ഡോസ ഞായറാഴ്ച ലോകത്തോട് വിടപറഞ്ഞു. അത്യാഹ്ളാദത്തോടെ, അതിതീവ്രതയോടെ ഒരു യുവതിയെ ചുംബിക്കുന്ന നാവികന്റെ ചിത്രം വര്‍ഷങ്ങള്‍ക്കിപ്പുറവും യുദ്ധാനന്തര ആഹ്ളാദപ്രതീകമായി വാഴ്ത്തപ്പെടുന്നു.
.1945 ആഗസ്റ്റ് 14ന് ജപ്പാൻ കീഴടങ്ങിയതോടെ മഹായുദ്ധത്തിന് അവസാനമായി. ന്യൂയോര്‍ക്കിലെ ടൈംസ് സ്ക്വയറില്‍ ആഹ്ളാദ പ്രകടനങ്ങള്‍ക്കിടയിലാണ് ജോര്‍ജ് മെന്‍ഡോസ ഗ്രീറ്റ സിമ്മര്‍ ഫ്രീഡ്മാന് എന്ന നഴ്സിനെ ചുംബിച്ചത്. ദന്ത ഡോക്ടറുടെ സഹായിയായി ജോലി ചെയ്യുകയായിരുന്നു അന്ന് ഗ്രെറ്റ പ്രശസ്ത ഫോട്ടോഗ്രാഫറായ ആല്‍ഫ്രഡ് ഐസന്സ്റ്റടായിരുന്നു ചിത്രം പകര്‍ത്തിയത്. പക്ഷേ പടമെടുത്ത് ഏതാനും ആഴ്ചകള്‍ക്കു ശേഷമായിരുന്ന ലൈഫ് മാസികയില്‍ പ്രസിദ്ധീകരിച്ചത്. ടൈംസ് സ്ക്വയറിലെ വി-ജെ ഡേ എന്നു മാത്രമായിരുന്നു പടത്തിന് അടിക്കുറിപ്പ് നല്‍കിയത്.. എന്നാല്‍ നാവികന് ആരായിരുന്നെന്നോ ചുംബിച്ച സ്ത്രീ ആരായിരുന്നെന്നോ അറിയുമായിരുന്നില്ല. 1980-കളുടെ അവസാനത്തോടെയാണ് നാവികന് ജോര്‍ജ് മെന്ഡോസയായിരുന്നെന്നും നഴ്സ് ഗ്രെറ്റയായിരുന്നെന്നും തിരിച്ചറിയുന്നത്.
റീത്ത പെട്രി എന്ന യുവതിയുമായി അടുപ്പത്തിലായിരുന്നു അന്ന് ജോര്‍ജ്. റീത്തയുമൊത്ത് റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ എത്തിയതായിരുന്നു ജോര്‍ജ്. അപ്പോഴാണ് ജപ്പാന് കീഴടങ്ങിയ വാര്‍ത്ത അറിയുന്നത്. അതിന്റെ സന്തോഷത്തില്‍ പുറത്തെത്തിയ ജോര്‍ജും റീത്തയും സമീപത്തെ ബാറില്‍ കയറി മദ്യപിച്ചു. പുറത്തെത്തിയ ജോര്‍ജ് നഴ്സിന്റെ വേഷത്തില്‍ നിന്ന ഗ്രെറ്റയെ കാണുകയും ചുംബിക്കുകയുമായിരുന്നുഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും പ്രശസ്തമായ ഫോട്ടോകളില്‍ ഒന്നാണ്.
നാവികസേന ഫോട്ടോഗ്രാഫര്‍ വിക്ടര്‍ ജോര്‍ജെന്‍സെനും ഇതേ ചിത്രം പകര്‍ത്തിയിരുന്നു. ലോകം മുഴുവന്‍ പ്രചരിച്ച ചിത്രം ഇപ്പോഴും പോസ്റ്ററുകളില്‍ പ്രത്യക്ഷപ്പെടുന്നു.നാവികസേനാ കപ്പലുകളിലെ നേഴ്സുമാര്‍ യുദ്ധത്തില്‍ പരിക്കേറ്റ സൈനികരെ ആത്മാര്‍ഥതയോടെ പരിചരിക്കുന്നത് കണ്ടിട്ടുണ്ടെന്നും അവരോടുള്ള ബഹുമാനം മനസില്‍ സൂക്ഷിച്ചിരുന്നത് കൊണ്ടാണ് യുദ്ധം അവസാനിച്ച വാര്‍ത്ത കേട്ടപ്പോള്‍ സന്തോഷം പങ്കിടാന്‍ ഒരു നഴ്സിനെ ചുംബിക്കാന്‍ തോന്നിയതെന്ന് ജോര്‍ജ് 2005 ല്‍ ഒരു ചാനല്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.
അതൊരു പ്രണയപ്രകടനമായിരുന്നില്ലെന്നും ആഘോഷങ്ങള്‍ക്കിടയില്‍ പ്രതീക്ഷിക്കാതെ ഒരാള്‍ അടുത്തെത്തി കടന്നുപിടിച്ച് ചുംബനം നല്‍കുകയായിരുന്നുവെന്ന് ഗ്രീറ്റ അഭിമുഖത്തില്‍ പറഞ്ഞു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് 2016ൽ ഗ്രീറ്റ ലോകത്തോടു വിടപറഞ്ഞു. 96–ാം ജന്മദിനത്തിനു രണ്ടു ദിവസം ബാക്കി നിൽക്കേ ജോർജും യാത്രയായി. വാർധക്യ സഹജമായ അസുഖങ്ങളെത്തുടർന്നാണു അന്ത്യം. ഇനി ഓർമയായി ആ ചിത്രം മാത്രം.
Pscvinjanalokam
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്