വാർത്തകളിലൊക്കെ കാട്ടുതീയ്ക്ക് ഒരൊറ്റ പേരുമാത്രമായിരിക്കും കാട്ടുതീ.എന്നാൽ ശാസ്ത്രീയമായി കാട്ടുതീയെ പ്രധാനമായും മൂന്നാക്കി തിരിച്ചിട്ടുണ്ട്.
1-സർഫസ് ഫയർ
തറനിരപ്പിൽ നിന്ന് കത്തുന്നതാണ് സർഫസ് ഫയർ.കരിയിലകളും ഉണക്കപ്പുല്ലുകളുമടക്കം അടിക്കാട് മുഴുവൻ കത്തി നശിപ്പിക്കും.
2-ഗ്രൗണ്ട് ഫയർ,
കാട്ടുതീയിലെ ഏറ്റവും അപകടകാരിയാണ് ഗ്രൗണ്ട് ഫയർ. മണ്ണിനടിയിലേക്ക് പടരുന്ന തീ ആരും കാണാത്ത രീതിയിൽ ഭൂമിക്കടിയിൽ കാലങ്ങളോളം നിലനിൽക്കും. പിന്നീട് ശക്തമായി തിരിച്ച് വരും. അതിനിടയിൽ ആ മണ്ണ് ഒന്നിനും കൊള്ളാത്തവിധമായിരിക്കും.കൂടുതൽ ആഴങ്ങളിലേക്ക് ചെന്ന് ജൈവ ഇന്ധനത്തിൽ തൊടുന്നതോടെ കനത്ത പുക ആകാശത്തേക്കുയർന്ന് തീയായി മാറുകയും ചെയ്യുന്നു.ഇതിനെ പീറ്റ് ലാന്റ് ഫയർ എന്നും പറയും.ഇത് വലിയതോതിൽ C02 പുറത്ത് വിടുന്നതായി കണ്ടെത്തിയിട്ടുണ്ട്.അതായത് ആഗോളതാപനത്തിനും കാരണമാകുന്നുവെന്ന്.
3-ക്രൗൺ ഫയർ,
സർഫസ് ഫയറിൽ തുടങ്ങി പതിയെ വൻമരങ്ങളിലേക്ക് വ്യാപിക്കുകയും വൻ തീജ്വാലകൾ
മരങ്ങളിൽ നിന്നും മരങ്ങളിലേക്ക് പടരുന്നതാണ് ക്രൗൺ ഫയർ.വിദേശങ്ങളിലൊക്കെ ക്രൗൺ ഫയർ ആഴ്ചകളോളം നീണ്ടു നിൽക്കാറുണ്ട്. ഹെലികോപ്റ്റർ മുഖേനയുള്ള തീയണയ്ക്കൽ മാർഗ്ഗങ്ങൾ ക്രൗൺ ഫയറിൽ സ്വീകരിക്കാറുണ്ട്.
നമ്മുടെ രാജ്യത്ത് സർഫസ് ഫയറും,ക്രൗൺ ഫയറുമാണ് കൂടുതലായും കാണുന്നത്.ഇത് കൂടാതെ കേരളത്തിൽ ചെറിയ മരങ്ങളും അടിക്കാടും കത്തിനശിക്കുന്ന മിഡ് ലെവൽ ഫയർ എന്ന് വിളിക്കുന്ന ഒന്ന് കൂടിയുണ്ട്.