സീബ്രയുടെ വരകൾ കറുപ്പാണൊ വെളുപ്പാണൊ?
കുതിര, കഴുത വർഗ്ഗത്തിൽപ്പെട്ട സീബ്രയുടെ ആയുസ്സ് ഏതാണ്ട് 30 വർഷമാണ്. കഴുതയ്ക്കും കുതിരയ്ക്കും ഏകദേശം ഇത്രയും വർഷം തന്നെയാണ്.സീബ്രയുടെ വരകൾ ഓരോന്നിനും വ്യത്യസ്തമാണ് അതായത് നമ്മുടെ വിരലടയാളം പോലെ. നിന്ന് ഉറങ്ങുന്ന ഏതാനും ജീവികളിലൊന്നാണ് സീബ്ര.പശു ,കുതിര etc.. നിന്നുറങ്ങുന്നവർ കൂടിയാണ്.പക്ഷികളിൽ ഫ്ലെമിംങൊ പക്ഷി നിന്നുറങ്ങും.ഇരുന്നുറങ്ങുന്ന ജീവികളിലൊന്ന് നമ്മളാണ് കോവാലകളും ഇരുന്നുറങ്ങും.ദേശാടനക്കിളികൾ ദീർഘദൂരം പറക്കുമ്പോൾ ഒരുതരം പാതിയുറക്കം ഉറങ്ങാറുണ്ടത്രെ.പറക്കാനുള്ള ഊർജ്ജം നിലനിർത്താൻ കൂടിയാണത്.
സീബ്രയുടെ വയറിനു താഴെ വെളുപ്പ് നിറം കൂടുതലായി കാണുന്നതുകൊണ്ട് വെള്ളയിൽ കറുത്ത വരകളാണെന്നാണ് കരുതിയിരുന്നത്. എന്നാൽ ഭ്രൂണശാസ്ത്രം പ്രകാരം മനസ്സിലാക്കാൻ കഴിഞ്ഞത് കറുത്ത ശരീരത്തിൽ വെളുത്ത വരകളാണെന്നാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്