പലപ്പോഴും പര്യായപദങ്ങളായി ഉപയോഗിച്ച് വരുന്ന പദങ്ങളാണിവ . ഇംഗ്ലീഷിലെ fox , jackal എന്നീ വാക്കുകയുടെ മലയാളപദങ്ങളാണ് ഈ വാക്കുകൾ കൊണ്ടുദ്ദേശിക്കുന്നത് എന്ന് തോന്നുന്നു .
ജനിതകപരമായ , ഇവതമ്മിലും ചെന്നായ്കൾതമ്മിലും ശ്വാനന്മാർ തമ്മിലും ഒന്നും വലിയ വ്യത്യാസം ഒന്നും ഇല്ല എന്നാണ് വായിച്ചു കിട്ടിയ അറിവിൽ നിന്നും മനസിലാവുന്നത് .
ചെന്നായ്ക്കളോടു കൂടുതൽ അടുത്തുനിൽക്കുന്ന ആൾക്കാരാവണം കുറുനരികൾ . ആ പേരിൽ തന്നെയുണ്ട് അതിന്റെ സൂചന . കുറു നരി എന്നാൽ ചെറിയ ചെന്നായ എന്ന് അര്ഥംപറയാം .താരതമ്യേന വലിപ്പക്കൂടുതലും വാലിനു നീളക്കുറവുമാണ് കുറുനരികളുടെ ലക്ഷണങ്ങൾ .
കുറുക്കന്മാർ കുറുനരികളേക്കാൾ ചെറുതാണ് .വാലിന്റെ വലിപ്പക്കൂടുതൽ കുറുക്കന്മാരുടെ ഒരു പൊതു സ്വഭാവം ആണെന്ന് തോന്നുന്നു . എന്തായാലും പര്യായപദങ്ങൾ ആണെങ്കിലും കുറുക്കനും കുറുനരിയും തമ്മിൽ വ്യത്യാസങ്ങൾ ഉണ്ട് എന്നത് ഉറപ്പാണ് .
===
image courtesy: https://en.m.wikipedia.org/wiki/File:Fox_study_6.jpg
rishidas s