മൈൽ കുറ്റിയിലും മറ്റും സ്ഥലത്തിന്റെ പേരും അവിടേക്കുള്ള ദൂരവും എഴുതി കണ്ടിരിക്കുമല്ലൊ? ഈ ദൂരം എന്നത് പ്രദേശത്തെ പ്രധാന പോസ്റ്റാഫിസിലേക്കുള്ള ദൂരമാണ്.അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് അങ്ങനെയെഴുതുന്നത്.
തന്നെ കല്യാണം കഴിക്കാൻ പോകുന്നയാൾ തനിക്കെഴുതിയ കത്ത് പോസ്റ്റ്മാൻ തരാതെ തിരികെ കൊണ്ടു പോകാനൊരുങ്ങിയപ്പോൾ അവൾ ബഹളം വയ്ക്കുകയും ആളുകൾ കൂടുകയും ചെയ്തു.അതിലൊരു അധ്യാപകൻ കാര്യം അന്വേഷിച്ചപ്പോൾ പോസ്റ്റ്മാന് കൊടുക്കാനുള്ള രൂപ അവളുടെ കയ്യിലില്ലായിരുന്നു.(അക്കാലത്ത് കത്തിന് രൂപ കൊടുക്കണമായിരുന്നു.)കത്ത് കൊടുത്തില്ലെങ്കിൽ അവകാശിയായ അവൾക്കു നഷ്ടം മാത്രമല്ല തപാൽ വകുപ്പിന് കത്ത് സൂക്ഷിക്കുകയും വേണം.അതൊരു ബാധ്യതയുമാണ്. പിന്നീട് അധ്യാപകൻ ഇതേക്കുറിച്ച് ചിന്തിക്കുകയും പരിഹാരം കണ്ടത്തി മെൽബൺ പ്രഭുവിന് സമർപ്പിക്കുകയും ചെയ്തു.’തപാൽ പരിഷ്കരണം പ്രാധാന്യവും പ്രായോഗിതയും’ എന്നതായിരുന്നു പ്രബന്ധത്തിന്റെ പേര്.അതിൽ പ്രിന്റ് ചെയ്ത കവറുകൾ ,ഒട്ടിക്കാവുന്ന സ്റ്റാംപുകൾ എന്നിവയെക്കുറിച്ച് പറഞ്ഞിരുന്നു.അധികൃതർ അത് അംഗീകരിച്ചതോടെ റൗളണ്ട് ഹിൽ എന്ന അധ്യാപകൻ ലോകത്താദ്യമായി തപാൽ സ്റ്റാംപ് അവതരിപ്പിച്ചയാൾ എന്ന നിലയ്ക്ക് ചരിത്രത്തിന്റെ ഭാഗമായി.അതോടു കൂടി കത്ത് വാങ്ങുന്നയാൾ പണം നൽകണമെന്ന വ്യവസ്ഥ മാറി കത്ത് അയക്കുന്നവർ തന്നെ പണം നൽകണമെന്നായി.കത്തുകൾ ഉപേക്ഷിക്കപ്പെടുന്നുമില്ല.ഇംഗ്ലണ്ടിൽ 1837 ലായിരുന്നു ഈ സംഭവം.വ്യക്തമായ നിർദേശങ്ങളടങ്ങിയ പ്രബന്ധം രാജ്ഞിക്കും സർക്കാരിനും സ്വീകാര്യമായതോടെ അദ്ദേഹത്തെ തപാൽ പരിഷ്കരണത്തിനുള്ള സമിതിയുടെ ഉപദേശകനാക്കുകയും 1860 ൽ പ്രഭുപദവി നൽകുകയും ചെയ്തു. പിതാവിന്റെ സ്കൂളിൽ തന്നെ ജോലി ചെയ്തിരുന്ന ഹില്ലിന് ശാസ്ത്ര പരീക്ഷണങ്ങളോടായിരുന്നു താല്പര്യം. ഇതിനിടയിലാണ് തപാൽ ഇടപാടിലെ അസൗകര്യങ്ങൾ ശ്രദ്ധയിൽപ്പെടുന്നത്.1795 ഡിസംബർ 3ന് ജനിച്ച ഹിൽ 1879 ഓഗസ്റ്റ് 27 ന് അന്തരിച്ചു.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.