കലണ്ടർ മാറ്റുവാനുള്ള സമയമാണല്ലൊ ഇപ്പോൾ.അശാസ്ത്രീയമായ രീതിയിലാണ് ഇപ്പോഴുള്ള കലണ്ടറെന്ന് പണ്ട് മുതൽക്കേ ആക്ഷേപമുണ്ടായിരുന്നു.അതായത് ചരിത്രപരമായ കാരണങ്ങളാൽ നമ്മളുപയോഗിക്കുന്ന ഗ്രിഗോറിയൻ കലണ്ടർ.ഇതിന്റെ പ്രധാന പോരായ്മകൾ നോക്കിയാൽ,
🗓മാസങ്ങളുടെ ദൈർഘ്യം 28 മുതൽ 31 വരെയുള്ളതിന് ഒരു കാരണവും പറയുവാനില്ല.
🗓 മാസവും വർഷവും ആരംഭിക്കുന്നത് ആഴ്ചയിലെ ഏതു ദിവസവും ആകാം എന്നത് ഉചിതമല്ല.
🗓 വർഷം തുടങ്ങുന്ന ജനുവരി 1 ന് ഒരു പ്രാധാന്യവുമില്ല.
🗓ചന്ദ്രനെ കാലസൂചകമായി സ്വീകരിക്കുന്നില്ല.
ഈ പോരായ്മകൾ പരിഹരിച്ച് 1930 ൽ ആഗോള കലണ്ടർ നിർദ്ദേശിക്കപ്പെട്ടു.അതിൽ എല്ലാ വർഷവും DEC 31 ആഗോള ദിനമായി കണക്കാക്കുക.4 വർഷത്തിലൊരിക്കൽ ജൂൺ അവസാനം അധിവർഷമാക്കുക.എല്ലാ JAN1 ഉം ഞായറാഴ്ചയാവും etc…കലണ്ടറിന്റെ പ്രധാന മേന്മകൾ ഇതായിരുന്നു,
🗓 വിശദാംശങ്ങളിൽ എല്ലാ വർഷവും ഒരു പോലെയാണ്.
🗓 3 മാസങ്ങളുടെ ഇടവേള നോക്കിയാൽ തുല്യമാവും.91 ദിവസങ്ങൾ അഥവാ 13 ആഴ്ചകൾ. അതായത് ഒന്നാം മാസം 31 ദിവസങ്ങളും ബാക്കി രണ്ടെണ്ണം 30 ദിവസങ്ങളും. 31:30:30
🗓 ഓരോ മാസത്തിനും 26 പ്രവൃത്തി ദിവസങ്ങൾ ബാക്കി ഞായറാഴ്ചകളും.
🗓 എല്ലാ വർഷവും JAN 1 ഞായറായിരിക്കും.
🗓 ഓരോ ത്രൈമാസക്കാലം തുടങ്ങുന്നത് ഞായറിലും അവസാനിക്കുന്നത് ശനിയിലുമായിരിക്കും.
മതപരമായ വിശ്വാസങ്ങൾക്ക് എതിർപ്പുള്ളതിനാൽ ഐക്യരാഷ്ട്ര സഭയ്ക്ക് ലോകകലണ്ടർ അംഗീകരിക്കാൻ കഴിഞ്ഞില്ല.
കലണ്ടർ നിർമാണത്തിൽ ഒരു മാസമെന്നത് ഒരു അമാവാസി മുതൽ അടുത്ത അമാവാസി വരെയുള്ള കാലയളവാണ്.29.8055 തുടങ്ങി 29.8125 വരെയുള്ള വ്യത്യസ്ത കാലദൈർഘ്യങ്ങളുടെ ശരാശരിയായ 29.5305881 ആണ് സൗരദിനം.ഇതിനെ അടിസ്ഥാനമാക്കി 365.242196 ദിവസങ്ങളാണ് ജ്യോതിശാസ്ത്രജ്ഞരുടെ കണക്കിൽ ഒരു വർഷം.ഇതൊക്കെ സാങ്കേതികമാണെങ്കിലും പൊതുവേയുള്ള കാര്യങ്ങൾ നോക്കിയാൽ
🗓വർഷത്തിലെ ദിവസങ്ങളുടെ എണ്ണം പൂർണ്ണ സംഖ്യയാവണം.
🗓 വർഷവും മാസവും ആരംഭിക്കുന്ന ദിവസം ഉചിതമായി രേഖപ്പെടുത്തണം. അതായത് JAN 1 ഏതു ദിവസമെന്ന് മുൻകൂട്ടി നിശ്ചയിക്കാവുന്നതാണ്.
🗓 12 ചന്ദ്ര മാസങ്ങൾ നോക്കിയാൽ 354.3671 ദിവസങ്ങളാണ് അതായത് വർഷത്തിൽ 10.8751 ദിവസങ്ങളുടെ കുറവ്. അതിനനുസരിച്ച് കലണ്ടറിൽ ആവശ്യമായ നീക്കുപോക്കുകൾ വരുത്തണം.
ആധുനിക കാലത്ത് ലോകരാഷ്ട്രങ്ങൾ തമ്മിൽ കൂടുതൽ ഇടപെടലുകൾ നടക്കുന്നതിനാൽ അടുക്കും ചിട്ടയുമുള്ള ലോക കലണ്ടറാണ് ആവശ്യമായുള്ളത്.