”മൂത്തവർ ചൊല്ലും മുതുനെല്ലിക്ക ആദ്യം കയ്ക്കും പിന്നെ മധുരിക്കും”
നെല്ലിക്കയുടെ മാംസളഭാഗത്ത് അടങ്ങിയിരിക്കുന്ന ഘടകമാണ് ഫില്ലെoബ്ലിൻ(phyllemblin).നെല്ലിക്കയിൽ ധാരാളം ലവണങ്ങൾ അടങ്ങിയിട്ടുണ്ട്.പോളിഫിനോളിക് സംയുക്തങ്ങൾ(polyphenolic compounds),സിട്രിക് ആസിഡ്,എല്ലാഗിറ്റാനുകൾ(ellagitannins),അസ്കോർബിക് ആസിഡ് etc…നെല്ലിക്ക ചവയ്ക്കുമ്പോൾ ഈ ലവണങ്ങൾ രുചി മുകുളങ്ങളിൽ നിറയും.രുചി മുകുളങ്ങളുടെ രുചിയറിയാനുള്ള ശേഷി താൽക്കാലികമായി ഇല്ലാതാക്കുവാൻ ഇവയ്ക്ക് കഴിയും.ഒരു തരം ചവർപ്പ് രുചി അനുഭവപ്പെടുന്നത് അതുകൊണ്ടാണ്.ശേഷം വെള്ളം കുടിക്കുമ്പോൾ ഇവ നാവിൽ നിന്ന് ഒലിച്ച് പോവുകയും നാവിന്റെ സംവേദനക്ഷമത തിരിച്ചുകിട്ടുകയും നെല്ലിക്കയിലുള്ള പഞ്ചസാരയുടെ യഥാർത്ഥ രുചി അനുഭവപ്പെടുകയും ചെയ്യും.നെല്ലിക്ക vitamin c യുടെ പ്രധാന ശ്രോതസ്സാണ് (100 ഗ്രാം നെല്ലിക്കയിൽ 700 മി.ഗ്രാം).ഒരു നെല്ലിക്ക ശരാശരി 60 ഗ്രാം തൂക്കമുണ്ടാവും.vitamin c എന്ന അസ്കോർബിക് ആസിഡ് തന്മാത്ര തലത്തിൽ ഗ്ലൂക്കോസിനും,ഫ്രക്ടോസിനും,സുക്രോസിനും സമാനമാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്