കൊറോണയ്ക്കെതിരെയുള്ള മരുന്നിന്റെ പരീക്ഷണത്തിന് സ്വന്തം ശരീരം ജന്നിഫർ ഹാലർ വിട്ടുനൽകിയത് ലോകം നന്ദിയോടെ കണ്ടതാണ്. ചരിത്രത്തിൽ ഇതുപോലെ ഒരമ്മ തന്റെ മകനെ വൈദ്യശാസ്ത്ര പരീക്ഷണത്തിന് നൽകിയിട്ടുണ്ട്.വസൂരിയ്ക്ക് മരുന്നില്ലാതെ ശാസ്ത്രം വിഷമിക്കുന്ന സമയം.കൈവിട്ട പരീക്ഷണമാണെന്ന് അറിഞ്ഞുതന്നെയായിരുന്നു ജയിംസ് ഫിപ്പ്സ് എന്ന 8 വയസ്സുകാരനെ പരീക്ഷണത്തിന് Dr. എഡ്വേർഡ് ജന്നർക്ക് നൽകിയത്.പശുക്കളെ പരിപാലിക്കുന്നവരിൽ കാണുന്ന ഗോവസൂരിയ്ക്ക് കാര്യമായ ചികിൽസ വേണ്ടതില്ല.ഒരിക്കൽ വന്നവർക്ക് പിന്നീട് ഭയക്കേണ്ടതില്ലെന്നും Dr.ജന്നറിനറിയാമായിരുന്നു.അതായത് ശരീരത്തിൽ സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡി വസൂരിയെ ചെറുക്കുന്നു.ഇത് കുത്തിവെപ്പിലൂടെ സൃഷ്ടിച്ചുകൂടെ എന്നാണ് അദ്ദേഹം ചിന്തിച്ചത്. 8 വയസ്സുകാരൻ ജയിംസിന്റെ ശരീരത്തിൽ ആദ്യം ഗോവസൂരി ബാധിച്ച സ്ത്രീയുടെ ശരീരത്തിലെ സ്രവവും രണ്ട് മാസത്തിനു ശേഷം വസൂരി ബാധിച്ച ഒരാളുടെ സ്രവവും കുത്തിവെച്ചു.ദിവസങ്ങൾ കഴിഞ്ഞു ജയിംസിന് വസൂരിയുടെ ലക്ഷണമൊന്നുമില്ല.വസൂരിയ്ക്ക് വാക്സിനേഷൻ സാധ്യമായിരിക്കുന്നു (1796).എഡ്വേർഡ് ജന്നർ എന്ന ഡോക്ടറേയും വാക്സിനേഷനേയും ശാസ്ത്രം അംഗീകരിച്ചു.ഒരു രോഗത്തിന്റെ അണുക്കളെ ചെറിയ അളവിൽ ശരീരത്തിൽ കുത്തിവെക്കുമ്പോൾ അതിനെതിരെ ശരീരം സ്വയം പ്രതിരോധിക്കാൻ ശ്രമിക്കും. ഇപ്രകാരം രോഗപ്രതിരോധശേഷി ആർജ്ജിച്ച് രോഗത്തെ തടയുകയാണ് വാക്സിനേഷന്റെ അടിസ്ഥാന തത്വം.പല രോഗങ്ങളും ഭൂമിയിൽ നിന്ന് തുടച്ചു നീക്കിയത് വാക്സിനേഷൻ വഴിയാണ്.ഉദാ:ടൈഫോയ്ഡ്, കോളറ, അഞ്ചാംപനി, പോളിയോ.കുഞ്ഞുങ്ങൾക്ക് കൃത്യമായ ഇടവേളകളിൽ നൽകുന്ന കുത്തിവെപ്പുകൾ ഇതിന്റെ ഭാഗമാണ്.Inquiry into the Cause and Effects of Variolo Vaccine എന്ന പേരിൽ Dr.ജന്നറുടെ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.ലോകത്താകമാനം വാക്സിനേഷൻ സാധ്യമാക്കുന്നതിന് 1803 ൽ ലണ്ടനിൽ റോയൽ ജന്നേറിയൻ സൊസൈറ്റി സ്ഥാപിച്ചു.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്