കേരളത്തിൽ ആദ്യമായി സാരിയുടുത്തത് ആരായിരിക്കും?സാരി എന്ന പദം മലയാളിയുടേതാണെന്നാണ് ചിലരെങ്കിലും കരുതിയിരിക്കുന്നത്.അങ്ങനെയല്ലെങ്കിലും നമ്മുടെ സംസ്കാരത്തിന്റെ പ്രതീകമാണ് സാരി.പാലി ഭാഷയിലെ സാടി എന്ന പദമാണ് സാരിയായതെന്ന് ഒരു വിഭാഗം.ബൗദ്ധ ജാതക കഥകളിലും സംസ്കൃത കാവ്യങ്ങളിലും പരാമർശിക്കുന്ന സത്വിക എന്ന പദമാണ് സാരിയായതെന്നും പറയുന്നുണ്ട്. സിന്ധു നദീതട സംസ്കാര കാലത്ത് തന്നെ സ്ത്രീ ശരീരത്തെ മറയ്ക്കുന്ന വസ്ത്രത്തെക്കുറിച്ച് പരാമർശമുണ്ട്. അന്തരീയ, ഉത്തരീയ,സ്തനപട്ട എന്നീ മൂന്ന് ഭാഗങ്ങൾ ചേർന്ന് ശരീരം മറയ്ക്കുന്ന വസ്ത്രമാണ് സാരിയായതെന്ന് ചരിത്രം.ഇണയുടെ മാറിടത്തിൽ കാമം കാണുന്ന ഒരേയൊരു ജീവി മനുഷ്യനാണ്.സ്തനപട്ട പണ്ട് മുതൽക്കേ ഉള്ളതാണ്.മധ്യകാലത്തോടെ തമിഴ്നാടുമായി അടുത്തതോടെ കേരളത്തിൽ സാരിയ്ക്ക് പ്രചാരമുണ്ടായി. മഹാരാഷ്ട്രയിലെ സവർണ സ്ത്രീകളുടെ ശൈലിയിൽ സാരിയുടുത്ത ഹിന്ദു ദേവതമാരെ രാജാ രവിവർമ്മ വരച്ചതോടെ സാരിയ്ക്ക് ഒരു ആഠ്യസ്വരൂപം കൈവന്നു.108 ലേറെ പരമ്പരാഗത സാരിയുടുക്കൽ ഇന്ത്യയിലുണ്ട്. തിരുവിതാംകൂർ രാജാവായിരുന്ന ആയില്യം തിരുനാളിന്റെ ഭാര്യ കല്യാണിപ്പിള്ളയാണ് (1839-1909)സാരിയുടുത്ത ആദ്യ മലയാളി സ്ത്രീയെന്ന് ചരിത്രകാരൻമാർ പറയുന്നു.സാരി സ്ത്രീ സൗഹൃദ വസ്ത്രമല്ലെന്നാണ് ഇപ്പഴത്തെ കാലത്തെ വിമർശനം. സ്ത്രീകളുടെ സാമൂഹിക സന്ദർഭങ്ങളിലെ ഇടപെടലും തൊഴിൽ സംസ്കാരവും സാരിയെ അകറ്റി നിർത്താനുള്ള കാരണമാവാം.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്