💡 ചിലതരം അർധചാലകങ്ങളിലൂടെ വൈദ്യുതി പ്രവാഹം കടത്തിവിട്ടാൽ അവയിൽ നിന്നും പ്രകാശം പുറത്തുവരുന്ന ഇലക്ട്രൊ ലൂമിനസെൻസിനെ അവലംബിച്ചാണ് LED പ്രവർത്തിക്കുന്നത്. 1907 ൽ HJ റൗണ്ട് എന്ന എഞ്ചിനീയറാണ് ഇത് കണ്ടെത്തിയത്.ഉയർന്ന ഊർജനിലയിൽ നിന്നും താഴ്ന്ന ഊർജനിലയിലേക്ക് ഇലക്ട്രോണുകൾ മാറ്റം ചെയ്യപ്പെടുമ്പോൾ അധികമുള്ള ഊർജം പ്രകാശരൂപത്തിൽ അവ പുറത്ത് വിടും. ഈ വസ്തുതയാണ് LED യുടെ പ്രവർത്തന തത്വങ്ങളിൽ ഒന്ന്. P(+)N(-) അർധചാലകങ്ങളുടെ സന്ധിയാണ് ഒരു ദിശയിലേക്ക് മാത്രം വൈദ്യുതി കടത്തിവിടുന്ന ഡയോഡ്. PN ക്രമീകരണം ഉണ്ടാക്കുവാനുള്ള പദാർത്ഥങ്ങളാണ് ഡയോഡ് പുറത്ത് വിടുന്ന പ്രകാശത്തിന്റെ സ്വഭാവം നിർണയിക്കുന്നത്.ചിത്രം കാണുക.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.