മൗസില്ലാതെ കംപ്യൂട്ടർ ഉപയോഗിക്കുന്നത് ചിന്തിച്ചു നോക്കു?മികച്ച പരിശീലനം ലഭിച്ചവർക്ക് മാത്രം ഉപയോഗിക്കാൻ കഴിഞ്ഞിരുന്ന കംപ്യൂട്ടറിനെ സാധാരണക്കാർക്കും ഉപയോഗിക്കാൻ കഴിയുംവിധം മാറ്റിയെടുത്തത് മൗസാണ്. മോണിറ്ററിലെ വിവിധ ഐക്കണുകളിൽ നമുക്കാവശ്യമുള്ളതിൽ ക്ലിക്ക് ചെയ്യാം എന്നതാണ് മൗസുണ്ടാക്കിയ പ്രധാനമാറ്റം. മുൻപൊക്കെ കംപ്യൂട്ടറിന് നിർദേശം കൊടുക്കണമെങ്കിൽ വിദഗ്ധ പരിശീലനത്തിലൂടെ മാത്രം സാധ്യമായ ഒന്നായിരുന്നു.മൗസിന്റെ ആദ്യ പേര് x-y position indicator for a display system എന്നായിരുന്നു.വാലുപോലുള്ള നീണ്ട വയറും ചെറിയപ്പെട്ടിയും കൂടി കണ്ടപ്പോൾ അദ്ദേഹം കൗതുകമായി മൗസ് എന്ന ചെല്ലപ്പേര് പറയുകയായിരുന്നു.1964 ൽ ഡഗ്ലസ് കാൾ ഏഞ്ചൽബർട്ടാണ് മൗസ് കണ്ടു പിടിക്കുന്നത്. 1948 നാസയുടെ മുൻഗാമി നാകയിൽ പ്രവർത്തിക്കുന്നതിനിടെ സാങ്കേതികവിദ്യ വളരുമ്പോൾ സാധാരണക്കാർ അതിൽ നിന്നും അകലുന്നുവെന്നത് അദ്ദേഹം നിരീക്ഷിച്ചു. അവരെക്കൂടി ഇതിലേക്കടുപ്പിക്കുവാൻ അദ്ദേഹം ശ്രമം തുടങ്ങി.1963ൽ ഓഗ് മെന്റെഷൻ റിസർച്ച് സെൻറർ എന്ന ലാബ് തുടങ്ങി.NLS എന്ന ഓൺലൈൻ സിസ്റ്റത്തിന്റെ ഹൈപ്പർ മീഡിയ ഗ്രൂപ്പ് വെയർ സിസ്റ്റത്തിന്റെ സാക്ഷാത്കാരത്തിനു വേണ്ടിയായിരുന്നു മൗസിന് രൂപം കൊടുത്തത്.ഇപ്പോൾ വാലില്ലാത്ത മൗസുമുണ്ട്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്