സാമാന്യ ബുദ്ധിക്ക് അംഗീകരിക്കാനാവാത്ത പല പുരാതന നിര്‍മിതികളും ലോകത്തിന്റെ പല ഭാഗങ്ങളിൽ നിന്നും കണ്ടെത്തിയിട്ടുണ്ട് . അത്തരം ഒരു ഈജിപ്ഷ്യൻ പുരാവസ്തുവാണ് സക്കാരയിലെ പക്ഷി (Saqqara Bird ) എന്നറിയപ്പെടുന്ന പക്ഷിരൂപം . കുറഞ്ഞത് 2200 വര്‍ഷം മുൻപ് തടിയിൽ തീർത്ത ഒരു ചെറു പക്ഷിരൂപമാണ് സക്കാരയിലെ പക്ഷി . പക്ഷെ സാങ്കേതികമായി ഒരു പക്ഷിയെക്കാൾ ഒരു ആധുനിക യാത്രാ വിമാനത്തിനോടാണ് ഈ രൂപത്തിന് സാദൃശ്യം . പ്രത്യേകിച്ച് ഈ രൂപത്തിന്റെ ചിറകുകൾ കൃത്യമായ എയ്റോഡിനാമിക്ക് തത്വങ്ങൾ അനുസരിക്കുന്നവയാണ് .ഈജിപ്ഷ്യൻ പക്ഷിദേവനായ ഹോറസിന്റെ (Horus ) ബഹുമാനാർത്ഥമാണ് ഈ രൂപം നിർമ്മിക്കപ്പെട്ടത് എന്നാണ് വിശ്വാസം
===
ചിത്രം കടപ്പാട് :https://www.ancient-origins.net/
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്