ചാൾസ് ഡാർവിന്റെ On the Origin of Species എന്ന ഗ്രന്ഥത്തിൽ ഇപ്പോഴുള്ള ആന പരിണാമം കഴിഞ്ഞെത്തിയതെന്ന് പറഞ്ഞിട്ടുണ്ട്. 30-50 ദശലക്ഷം വർഷങ്ങൾക്ക് മുൻപ് ജീവിച്ചിരുന്നുവെന്ന് കരുതുന്ന മൊറിത്തേറിയമാണ് ഇതിലാദ്യത്തേത്.ഇവയ്ക്ക് തുമ്പിക്കൈയ്യോ കൊമ്പുകളോ ഇല്ലായിരുന്നു.3 ദശലക്ഷം വർഷങ്ങൾക്ക് മുൻപുണ്ടായിരുന്ന മാമ്മത്തിന് ആനയുമായി സാദൃശ്യമേറെയാണ്.മാമ്മത്തിന്റെ തുമ്പിക്കൈയ്യും കൊമ്പുമൊക്കെ അസാമാന്യ വലുപ്പമുള്ളവയായിരുന്നു.ഉയരം 4 m ഉം കൊമ്പുകൾക്ക് 10-12 അടിവരേയും.പ്ലാറ്റിബലഡോണും ആനയുടെ മുതുമുത്തച്ഛനാണ്.ഇപ്പോൾ ആഫ്രിക്കൻ – ഏഷ്യ എന്നിങ്ങനെ രണ്ട് തരം ആനയാണുള്ളത്. ആഫിക്കൻ ആനയ്ക്ക് പരിണാമം സംഭവിച്ചതാണ് ഏഷ്യൻ ആനകളെന്ന് കരുതുന്നുണ്ട്. കരയിലെ സസ്തനികളിലെ ഏറ്റവും വലിയ തലച്ചോറ് ആനയ്ക്കാണുള്ളത് 5kg ഓളം.ആയുസ്സ് ഏകദേശം 65-70 വർഷം വരെ .ആഫ്രിക്കൻ ആനയ്ക്ക് ഏതാണ്ട് 3m ഉയരവും 7500 kg ഭാരവും ,ഏഷ്യൻ ആനയ്ക്ക് 2.7 m ഉയരവും 6000 kg ഭാരവുമാണുള്ളത്.ആനകളുടെ തുമ്പികൈയ്യുടെ തലപ്പത്ത് ഒരു വിരല് പോലൊരു ഭാഗമുണ്ട്.ആഫ്രിക്കൻ ആനകളിൽ അത് രണ്ടെണ്ണമാണ്.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.
പഴയത്