ഇൻഡോ നേപ്പാൾ അതൃത്തിയിൽ ശിവാലിക്ക് കുന്നുകളുടെ താഴ്വരയിലാണ് നേപ്പാളിലെ ഏറ്റവും വലിയ റിസേർവ് വനമായ ബാർഡിയ നാഷണൽ പാർക്ക് സ്ഥിതിചെയ്യുന്നത് . ഈ വനത്തിലാണ് വംശനാശം വന്നു മറഞ്ഞുപോയ മാമത്തുകളുടെയോ , മാസ്റ്റഡോണുകളുടെയോ പിന്മുറക്കാരനാണെന്നു വരെ സംശയിക്കപ്പെട്ടിരുന്ന ഭീമാകാരനായ രാജ് ഗജ് എന്ന ആനകളിലെ അതികായൻ വിഹരിച്ചിരുന്നത് .
ഏതാണ്ട് പതിനൊന്നര അടി ഉയരവും ഏഴായിരം കിലോഗ്രാമിലേറെ ഭാരവുമുള്ള രാജ് ഗജ്. 1936 മുതൽ 2007 വരെയാണ് ബാർഡിയ നാഷണൽ പാർക്കിൽ വിഹരിച്ചിരുന്നത് . ആധുനിക കാലത്തെ ഏറ്റവും വലിപ്പമേറിയ ഏഷ്യൻ ആനയാണ് രാജ് ഗജ് എന്നാണ് പൊതുവെ അംഗീകരിക്കപ്പെടുന്നത്
അസാമാന്യ വലിപ്പവും ഇരട്ടക്കമാന ആകൃതിയുള്ള വലിയ തലയും മുതുകിലെ വലിയ കമാനവുമാണ് രാജ് ഗജ് മാമത്തുകളുടെയോ മാസ്റ്റഡോണുകളുടെയോ ജീനുകൾ പേറുന്ന ഒരു ഏഷ്യൻ ആനയാണെന്ന അഭ്യൂഹത്തിനു ഇടനൽകിയത് . പിന്നീട് നടന്ന DNA പരിശോധനകളിൽ രാജ് ഗജ് ഒരു സാധാരണ ഇന്ത്യൻ ആനയാണെന്നു വെളിപ്പെട്ടു .എഴുപതു വര്ഷം ബാർഡിയ നാഷണൽ പാർക്കിൽ വിഹരിച്ച ആ മഹാഗജം 2007 മുതൽ കാണാതെയായി .പ്രായാധിക്യം കാരണം മരണപ്പെടുകയോ ,കാട്ടുകള്ളന്മാർ രാജഗജത്തെ വധിക്കുകയോ ചെയ്തതാവാം എന്നാണ് അനുമാനം .
===
ചിത്രം രാജഗജ്,ചിത്രം കടപ്പാട് :https://en.wikipedia.org/wiki/Raja_Gaj…
rishidas s