പണ്ട് മുതേലേ സ്കൂൾ ക്ലാസുകളിൽ പഠിപ്പിക്കുന്ന ഒരു കാര്യമാണ് സ്വയം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്ന ഖഗോള വസ്തുക്കെളെ നക്ഷത്രങ്ങൾ എന്നും സ്വയം ഊർജ്ജം ഉൽപ്പാദിപ്പിക്കാത്ത വസ്തുക്കളെ ഗ്രഹങ്ങൾ എന്നും പറയുന്നു എന്നത്.
പക്ഷെ സത്യം വ്യത്യസ്തമാണ് ആണവ ഫ്യൂഷനിലൂടെ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നിെ ല്ലെങ്കിലും ഗ്രഹങ്ങളും ധാരാളം ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നുണ്ട്.
ഭൂമിയെപ്പോലെയുള്ള ഭൗമ ഗ്രഹങ്ങൾ ( Terrestrial Planets ) അസ്ഥിര ന്യൂക്ലിയസ്സുകളുെടെ റേഡിയോ ആക്റ്റീവ് മാറ്റങ്ങളിലൂടെ ധാരാളം താപോർജ്ജം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഈ താപോർജ്ജമാണ് ഭൂമിയെപ്പോലെയുള്ള ഗ്രഹങ്ങളുടെ അന്തർഭാഗത്തെ ദ്രവ അവസ്ഥയിൽ നിലനിർത്തുന്നതും ഭൂഘണ്ഡ പാളികളുടെ ചലനത്തിന് വഴിയൊരുക്കുന്നതും.
ഭൂമിയെക്കാൾ വലിയ വാതക ഭീമൻമാരിലും ഐസ് ഭീമൻമാരിലും ഗുരുത്വ ചുരുങ്ങലിലൂെടെ വലിയ അളവിൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നുണ്ട്. കെൽവിൻ ഹെoഹോട്ട്സ് മെക്കാനിസം ( Kelvin-Helmholtz mechanism )എന്നാണ് ഈ പ്രക്രിയയുടെ പേര്. സൗരയൂധത്തിലെ വാതക ഭീമൻമാരായ വ്യാഴവും ശനിയും , ഐസ് ഭീമൻമാരായ യുറാനെസും നെപ്ട്യൂണും ഈ പ്രക്രിയയിലൂടെ ആ ഗ്രഹങ്ങൾക്ക് സൂര്യനിൽ നിന്നും ലഭിക്കുന്നതിേക്കാൾ കൂടുതൽ ഊർജ്ജം ഉൽപ്പാദിപ്പിക്കുന്നുണ്ട്. ഇങ്ങെനെ ഉൽപ്പാദിപ്പിക്കുന്ന ഊർജ്ജം 500 – 700 Kmph േവഗത യിൽ ചലിക്കുന്ന കൊടുംകാറ്റുകളെ ഈ വമ്പൻ ഗ്രഹങ്ങളിൽ നിരന്തരം നില നിർത്തുന്നു.
സൗരയൂഥത്തിലെ ഏറ്റവും വലിയ ഗ്രഹമായ വ്യാഴം, സൂര്യനിൽ നിന്നും ലഭിക്കുന്നതിന്റെ ഇരട്ടിയിലേറെ ഊർജ്ജം ആന്തരികമായി ഗുരുത്വ ചുരുങ്ങലിലൂടെ ഉൽപ്പാദിപ്പിക്കുന്നുണ്ട് .
……….
rishidas s
image : infra red image of jupiter : image courtesy:https://en.wikipedia.org/wiki/Jupiter#/media/File:Jupiter_MAD.jpg