സൂര്യന്റെ ഒരു ടേബിൾ സ്പൂൺ ദ്രവ്യത്തിന് ദ്രവ്യത്തിന് 2 kg ഭാരമാണുണ്ടാവുക.എന്നാൽ ന്യൂട്രോൺ നക്ഷത്രത്തെയാണെങ്കിൽ ഒരു ബില്യൺ ടൺ മുതൽ 6 ബില്യൺ ടൺ വരെയാവാം.ഒരു ബില്യൺ 100 കോടി.പ്രപഞ്ചത്തിൽ മറ്റൊരിടത്തും ഈ പദാർത്ഥമില്ല.ഇതിന്റെ സ്വഭാവമെന്തെന്നറിയാൻ നിലവിലെ ഭൗതികശാസ്ത്ര നിയമങ്ങൾക്ക് കഴിയില്ല.നിയമങ്ങൾ കൊണ്ട് വിവരിക്കാനാവാത്ത വേറെയും പ്രതിഭാസങ്ങളുണ്ട്.മറ്റൊന്ന് ഗൂഢപ്രവാഹമാണ്.ഇത് കണ്ടെത്തുന്നത് 2008 ലാണ്.ക്ഷീരപഥമടക്കമുള്ള താരാപഥങ്ങളുടെ വലിയ കൂട്ടങ്ങൾ പ്രപഞ്ചത്തിന്റെ ഒരു കോണിൽനിന്നും മറ്റൊരു കോണിലേക്ക് അവിശ്വസനീയമായ വേഗത്തിൽ പാഞ്ഞുപോയിക്കൊണ്ടിരിക്കുന്നു.ഇന്നറിയാവുന്ന ഒരു ശക്തി കൊണ്ടും ഈ പ്രതിഭാസത്തെ വിവരിക്കാനായിട്ടില്ല.അതിനാലാണ് ഗൂഢപ്രവാഹമെന്ന് വിളിക്കുന്നത്.സെക്കന്റിൽ 600 മുതൽ 1000 കിലോമീറ്റർ വരെ വേഗതയിൽ ഏതോ ലക്ഷ്യത്തിലേക്കാണ് കുതിച്ചുപായുന്നത്. വെള്ളക്കുള്ളൻ നക്ഷത്രത്തിന്റേത് ഒരു ടീസ്പൂൺ ദ്രവ്യം 15 ടണ്ണാണ്.
നമ്മുടെ സൂര്യൻ വെള്ളക്കുള്ളനാവാനുള്ളതാണ്. ഒരു സാധാരണ നക്ഷത്രത്തിന്റെ ആയുസ്സ് 1000 കോടി വർഷമാണെന്ന് കണക്കാക്കുന്നു.പകുതി വയസ്സ് പിന്നിട്ട സൂര്യൻ അവസാനം ഇന്ധനമെല്ലാം കത്തിതീർന്ന് ചുവന്ന ഭീമൻ (Red giant)ഗോളമാവും.വ്യാസം 100 ഇരട്ടിയും പ്രകാശം 1000 ഇരട്ടിയും വർധിക്കും. ചക്രവാളത്തിന്റെ 25 % സ്ഥലത്ത് സൂര്യൻ നിറഞ്ഞ് നിൽക്കും. ബുധനും ശുക്രനും ഉരുകിപ്പോവും.ഭൂമിയിലെ സമുദ്രങ്ങൾ വറ്റി വരളും. ഈയത്തെ ഉരുക്കാനാവശ്യമുള്ള ചൂട് ഭൂമിയിലുണ്ടാവും. ഈയ്യത്തിന്റെ melting point 327.5° ആണ്.ചുവന്ന ഭീമനായ സൂര്യന്റെ ഉപരിതല കുറേശ്ശയായി അപ്രത്യക്ഷമാവും.ഇന്നത്തെ ചൊവ്വഗ്രഹത്തിന്റെ പോലെ ഒരു ബിന്ദു മാത്രമാവും.
ഈ പോസ്റ്റ്, ലേഖകന്റെ അനുവാദം കൂടാതെ യൂട്യൂബ് വീഡിയോകൾക്കായി ഉപയോഗിക്കാൻ പാടില്ല.