പതിനെട്ടാം നൂറ്റാണ്ടു വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 10% മനുഷ്യരും മരിച്ചിരുന്നത് വസൂരി ( Smallpox) എന്ന രോഗം ബാധിച്ചായിരുന്നു. 30% ത്തിലധികമായിരുന്നു വസൂരിയുടെ മരണനിരക്ക്. പല സമൂഹങ്ങളും ഇന്നത്തെ വാക്സിനേഷൻ എന്ന പ്രക്രിയയുടെ ഒരു പ്രാക് രൂപം ഉപയോഗിച്ചിരുന്നുവെങ്കിലും മരണനിരക്ക് ഉയർന്നു തന്നെ നിന്നു.
ഈ സാഹചര്യത്തിലാണ് എഡ്വാർഡ് ജെന്നർ എന്ന ബ്രിട്ടീഷുകാരൻ പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യ വർഷങ്ങളിൽ യുക്തിയിലൂടെയും പരീക്ഷണങ്ങളിലൂടെയും ആദ്യ വാക്സിൻ നിർമ്മിച്ചത്. അന്നും ജെന്നറുടെ കണ്ടുപിടിത്തം “ശാസ്ത്രജ്ഞൻ ” മാർ അംഗീകരിച്ചില്ല. ജന്നർ ആദ്യം വാക്സിൻ നൽകിയത് സ്വന്തം വീട്ടുകാരിൽ തന്നെ ആയിരുന്നു. തന്റെ ഗവേഷണ ഫലങ്ങൾ പ്രസിദ്ധീകരിക്കാൻ പോലും ജന്നർക്കായില്ല. ബ്രിട്ടണിലെ റോയൽ സൊസൈറ്റി ജന്നർ അയച്ച കണ്ടെത്തെലുകൾ അടങ്ങുന്ന ഗവേഷണ പ്രബന്ധം ചവറ്റുകുട്ടയിൽ തള്ളി.
പക്ഷെ പല ” ചാത്രജ്ഞൻമാരെ ” യും കാൾ വിവരം ചില ഭരണാധികാരികൾക്കുണ്ടായിരുന്നു. ഫ്രാൻസിലെ ചക്രവർത്തി നെപ്പോളിയൻ സൈനികർക്ക് വാക്സിൻ നൽകി. വാക്സിനേഷൻ നിർബന്ധമാക്കി ആദ്യ ഉത്തരവും നെപ്പോളിയൻ ഇറക്കി. തുടർന്ന് യൂറോപ്പിലെ മറ്റ് രാജ്യങ്ങളും നെപ്പോളിയന്റെ പാത പിൻതുടർന്നു.
വസൂരി യിൽ നിന്ന് മനുഷ്യ കുലത്തെ രക്ഷിച്ചത് യൂറോപ്പിലെ ഏതാനും ഭരണാധികാരികളുടെ കോമൺ സെൻസും നിശ്ച്ചയദാർഠ്യവും ഒന്നു കൊണ്ട് മാത്രമായിരുന്നു. കപട ശാസ്ത്രജ്ഞൻമാരെ തല്ലിയൊരുക്കാൻ അവർക്ക് കഴിഞ്ഞു.
ജെന്നറും കൂട്ടാളികളും വാക്സിൻ വിരോധികളെ തുരത്തുന്ന പതിനെട്ടാം നൂറ്റാണ്ടിലെ സ്വതന്ത്ര ഉപയോഗ അവകാശമുള്ള ഒരു ചിത്രമാണ് പോസ്റ്റിനൊപ്പം നൽകിയിരിക്കുന്നത്.
…….